Mounaragam Today Episode 14 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനനെ കൂട്ടി കിരണും കല്യാണിയും, അഗസ്റ്റിൻ അച്ഛായനും കൂടി ഒരു വീട്ടിൽ കൂടിപ്പോവാൻ ഒരുങ്ങുകയായിരുന്നു. നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ യോജിക്കുന്നില്ലെന്നും, അതിനാൽ ഞങ്ങൾ പലതും തീരുമാനിച്ചിട്ടുണ്ടെന്നും പറയുകയാണ് കിരൺ. എന്നാൽ ഇത് കേട്ടപ്പോൾ, അച്ഛായനോട് പലതും പറയണമെന്നുണ്ടെങ്കിലും, പക്ഷേ, കിരണും കല്യാണിയും ഉള്ളതിനാൽ ഒന്നും പറയാൻ സാധിക്കുന്നില്ല.
മക്കളോട് പറഞ്ഞാൽ രൂപയ്ക്ക് കൊടുത്ത വാക്ക് മാറ്റേണ്ടി വരുമെന്ന് ചിന്തിക്കുകയാണ്. പിന്നീട് കാണുന്നത് യാമിനിയും രൂപയും പലതും സംസാരിക്കുന്നതാണ്. എനിക്ക് ചന്ദ്രേട്ടൻ്റെയും മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കണമെന്ന് പറയുകയാണ്. ഈ കാര്യം ഇപ്പോഴൊന്നും എൻ്റെ ആങ്ങളയായ ദുഷ്ടൻ അറിയാൻ പാടില്ലെന്നും, കുറേ കഴിഞ്ഞാൽ മാത്രമേ ആ സത്യം അറിയാൻ പാടുള്ളൂവെന്നും പറയുകയാണ് രൂപ. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ താര പോവുകയാണ്. സരയു വന്ന് വാതിൽ തുറന്നപ്പോൾ, താരയെ കണ്ടപ്പോൾ, സരയുവിന് ദേഷ്യം വരികയാണ്.
നീ എന്തിനാണ് ഇവിടെ വന്നതെന്നു ചോദിച്ചപ്പോൾ, എൻ്റെ മകളെ കാണാൻ വന്നതാണെന്ന് പറയുകയാണ്. അപ്പോഴാണ് ശാരി വരുന്നത്. ഇവൾ പിന്നെയും വന്നോ, എന്നു ചോദിക്കുന്നു. നീ എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ, സരയുവിനെ ചൂണ്ടി കാണിക്കുകയാണ്. ഇത് കേട്ട് ശാരി ഞാൻ പ്രസവിച്ച മകൾ എങ്ങനെ നിൻ്റെ മകളാവുമെന്നും, നീ പ്രസവിച്ച മകൾ എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞു നടക്കുന്നുണ്ടാവുമെന്നും, നിൻ്റെ മകളാണെങ്കിൽ നീ എടുത്തിട്ട് പോയ്ക്കോ എന്ന് പറയുകയാണ്.
അങ്ങനെ താരയെ വലിയ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് ചന്ദ്രസേനനൊക്കെ പെണ്ണുകാണുന്ന വീട്ടിൽ എത്തുകയാണ്. അവിടെ ആ സ്ത്രീ ചായയുമായി വന്നപ്പോൾ, ചന്ദ്രസേനൻ്റെ ദേഷ്യം കൂടുകയാണ്. പിന്നീട് അവിടെ നിന്നും ദേഷ്യത്തിലിറങ്ങി ചന്ദ്രസേനൻ കിരണിനെ വഴക്കു പറയുകയാണ്. അപ്പോഴാണ് അച്ഛായൻ താനൊരു കല്യാണം കഴിച്ചില്ലെങ്കിൽ താൻ എന്നെയും, എൻ്റെ കുടുംബത്തെയും വിളിക്കേണ്ടെന്നും, നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയുകയാണ് അഗസ്റ്റിൻ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.