Mounaragam Today Episode 14 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചാരു മോളെയും കൊണ്ട് എത്തിയ കിരൺ നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. ചാരു മോളെ രക്ഷപ്പെടുത്തി ഞാൻ അവനെ ചവിട്ടി വീഴ്ത്തി മുഹൂർത്തത്തിന് മുൻപ് ഇവിടെ എത്തണമെന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായതെന്ന് പറയുകയാണ് കിരൺ. അയാളെ വെറുതെ വിടാൻ പാടില്ലെന്ന് പറയുകയാണ്.
ഇത് കേട്ട സി എസ് അവനുള്ളത് പെട്ടെന്ന് തന്നെ കൊടുക്കുമെന്ന് പറയുകയാണ്. അപ്പോഴാണ് സോണി അകത്തു നിന്നും വരുന്നത്. ചാരു മോളെ ഓടിയെടുത്ത് മുത്തം നൽകുകയാണ്. എനിക്ക് എൻ്റെ മോളെ മതിയെന്നും, കല്യാണം വേണ്ടെന്നും പറയുകയാണ്.ഇത് കേട്ട് കല്യാണി സോണിയോട് നീ ഇങ്ങനെയൊന്നും പറയരുതെന്നും, നിൻ്റെ കല്യാണം നടക്കരുതെന്ന് കരുതുന്നവർക്ക് സന്തോഷമാണോ നീ നൽകുന്നതെന്നും പറയുകയാണ്.
കല്യാണി പലതും പറയുന്നത് കേട്ടപ്പോൾ സോണിയുടെ മനസ് മാറുകയാണ്. പിന്നീട് കാണുന്നത് കിരൺ മനോഹറിനെ വിളിക്കുന്നതാണ്. നിന്നെ കാണണമെന്ന് പറയുകയാണ്. വിക്രമും പ്രകാശും പലതും പറയുകയാണ്. സോണിയുടെ കല്യാണം മുടങ്ങി എന്നു കരുതി സന്തോഷിക്കുകയാണ്. അവൾക്ക് ഇനി മറ്റൊരു കല്യാണം നടക്കില്ലെന്നും, ഇനി ഞാൻ സോണിയെ തന്നെ കല്യാണം കഴിക്കുമെന്നും പറയുകയാണ്.
ഇത് കേട്ടപ്പോൾ അങ്ങനെ തന്നെ വേണമെന്ന് പറയുകയാണ് പ്രകാശൻ.മൂങ്ങയും സോണി മോളെ തന്നെ കല്യാണം കഴിക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും മനോഹറിനെ കാണുകയാണ്. നീ നമുക്കൊരു ഉപകാരം ചെയ്യണമെന്നും, നീ നിൻ്റെ അമ്മായി അപ്പനെ മുഴുഭ്രാന്തനാക്കി മാറ്റണം. ഭ്രാന്തില്ലാത്ത അയാളെ മുഴുഭ്രാന്തനാക്കി മാറ്റണമെന്ന് പറയുകയാണ്. അത് ഞാൻ ഏറ്റെന്നും എനിക്കും അയാളുടെ നാശം തന്നെയാണ് കാണേണ്ടതെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.