Mounaragam Today Episode 16 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം നാലു വർഷം പിന്നിട്ടിട്ടും പ്രേക്ഷകർ കാണാൻ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ അടിവാങ്ങി വിക്രം വന്നപ്പോൾ, ശരണ്യ ഇത് നിനക്ക് കിട്ടേണ്ടത് തന്നെ ആണെന്നാണ് പറയുകയാണ്. പിന്നീട് കാണുന്നത് കല്യാണിയും കിരണും വീട്ടിൽ എത്തുന്നതാണ്.
അവരുടെ മുഖം വിഷമിച്ചിരിക്കുന്ന കണ്ടു എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ, വഴിയിൽവെച്ച് വിക്രമിനെ കണ്ടെന്നും, ഇനി സോണിക്ക് ഒരു വിവാഹം ഉണ്ടാവില്ലെന്നൊക്കെ പറഞ്ഞപ്പോൾ, കല്യാണി വിക്രമിനെ അടിക്കുകയും ചെയ്ത കാര്യം കിരൺ പറയുകയായിരുന്നു. അങ്ങനെയെങ്കിൽ ആൽബിയെ കണ്ട് അവൻ കല്യാണം മുടക്കുമോ എന്ന് രൂപ പറഞ്ഞപ്പോൾ, അങ്ങനെയൊന്നും നടക്കില്ലെന്നും, ഇവർ പറയുന്നതൊന്നും കേൾക്കാൻ എൻ്റെ അച്ഛായനും ആൽബിയും നിൽക്കില്ലെന്നും, പറയുകയാണ്. അതൊന്നും ഭയക്കേണ്ടതില്ലമ്മേയെന്ന് പറയുകയാണ് സോണിയും. എന്നാലും കിരണിന് ഒരു ഭയമുണ്ട്. അപ്പോഴാണ് കല്യാണി പറയുന്നത് കിരണേട്ടൻ എന്തിനാണ് ഭയക്കുന്നതെന്നും, സോണിയ്ക്ക് പോലും ഇപ്പോൾ ഭയമില്ലെന്നും പറയുകയാണ്.
പിന്നീട് കല്യാണി നമ്മുടെ അച്ഛൻ്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ ആദ്യ വിഷുവാണെന്നും, അതിനാൽ മധുരം നൽകണമെന്ന് പറയുകയാണ്. അങ്ങനെ എല്ലാവരും ചേർന്ന് പുറത്തിരുന്നാണ് കെയ്ക്ക് മുറിക്കുന്നത്. ഇത് ജനലിലൂടെ രാഹുൽ കാണുന്നത്. രൂപേ നിൻ്റെ അഭിനയം കലക്കുന്നുണ്ടെന്ന് പറയുകയാണ് രാഹുൽ. അപ്പോൾ രൂപയും ചന്ദ്രസേനനും കെയ്ക്ക് വായിൽ വച്ചു കൊടുക്കുകയാണ്. ഇതൊക്കെ കണ്ടപ്പോൾ രാഹുൽ മനസിൽ പലതും പറയുകയാണ്. അവനെ കൊന്നിട്ട് വേണം എനിക്ക് രൂപയുടെ സ്വത്തൊക്കെ മോളുടെ പേരിലാക്കാൻ. എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് സരയു വരുന്നത്.
അച്ഛൻ അതൊക്കെ കണ്ട് ആസ്വദിക്കുകയാണല്ലേയെന്നും, അച്ഛന് അസുഖം ഉണ്ടെങ്കിൽ കാണിക്കണമെന്നും മറ്റും പറഞ്ഞപ്പോൾ, നീ എന്താണ് മോളെ പറയുന്നത് എനിക്ക് എൻ്റെ മോൾ കഴിഞ്ഞിട്ട് മാത്രമേ എന്തുമുള്ളൂ എന്ന് പറഞ്ഞപ്പോൾ, ആ അത് പണ്ടെന്നും, ഇപ്പോൾ അച്ഛന് നമ്മൾ പറയുന്നതൊന്നും വിശ്വാസമില്ലല്ലോ എന്നൊക്കെ പറഞ്ഞ് ദേഷ്യത്തിൽ പോവുകയാണ്. അപ്പോഴാണ് രാഹുൽ മോളെ കുറച്ച് ദിവസം കഴിയട്ടെ നിനക്ക് അച്ഛൻ ചെയ്തത് എന്താണെന്ന് മനസ്സിലാവുമെന്നും പറയുകയാണ്. അപ്പോഴാണ് കിരണും കല്യാണിയുമൊക്കെ കെയ്ക്ക് കട്ടിങ്ങൊക്കെ കഴിഞ്ഞ് സെൽഫി എടുക്കുകയാണ്. അപ്പോഴാണ് രൂപ രാഹുലിനെ നോക്കി ചിരി പോലെയാക്കിയിട്ട് നീയായിട്ടാണ് എനിക്കിങ്ങനെയുള്ള അവസരങ്ങൾ ഒരുക്കിയതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് വിക്രമും പ്രകാശനും സോണിയുടെ കല്യാണം മുടക്കേണ്ട കാര്യങ്ങൾ ആലോചിക്കുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.