Mounaragam Today Episode 16 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മാനരാഗം ഈ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോയത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, മൂങ്ങ രതീഷിൻ്റെയും കാദംബരിയുടെയും വീട്ടിലേക്ക് വരുന്നതാണ്. ഗർഭിണിയായ കാദംബരിയ്ക്ക് ചടങ്ങുകൾ നടത്താനായി ദീപയും, കിരണും കല്യാണിയുമൊക്കെ വന്നതായിരുന്നു. ഇവരെ കണ്ട മൂങ്ങ ഞെട്ടുകയാണ്. മൂങ്ങയെ കണ്ടതും രതീഷ് അകത്ത് തമാശ രൂപത്തിൽ ക്ഷണിക്കുകയാണ്.
ഇത് കേട്ട് കല്യാണിയും, കാദംബരിയും ഒന്നും വേണ്ട രതീഷേ എന്നു പറയുകയാണ്. എന്താ ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞപ്പോൾ, അവിടെ നടന്ന കാര്യങ്ങൾ പറയുകയാണ്. ഭക്ഷണം പോലും കിട്ടാനില്ലെന്ന് പറയുകയാണ്. കാരാഗ്രഹത്തിൽ ജീവിക്കുന്നതിന് സമമാണ് നമ്മൾ അവിടെ ജീവിക്കുന്നതെന്ന് പറയുകയാണ്. പിന്നീട് രതീഷും ദീപയുമൊക്കെ ഭക്ഷണം കഴിക്കാൻ പറയുകയാണ്. അങ്ങനെ ഭക്ഷണമൊക്കെ കഴിഞ്ഞ ശേഷം മൂങ്ങ കേണ് അപേക്ഷിക്കുകയാണ്. ഞങ്ങൾ ഇവിടെ വരട്ടെ എന്ന് പറയുകയാണ്.
ഇത് കേട്ട് രതീഷ് ഒരിക്കലും വേണ്ട. കാദംബരി ഗർഭിണിയായ അവസ്ഥയിൽ ഇങ്ങോട്ട് വരികയേ വേണ്ടെന്നാണ്. അഥവാ ഞങ്ങളുടെ കുഞ്ഞ് പെണ്ണായാൽ നിങ്ങളുടെ മകൻ അതിനെ കൊല്ലാനും മടിക്കില്ലെന്ന് പറയുകയാണ്. ശേഷം മൂങ്ങയുടെ കൈയിൽ ഭക്ഷണപ്പൊതി നൽകുകയാണ്. അതുമായി മൂങ്ങ പ്രകാശന് കൊണ്ടു നൽകുകയാണ്. പിന്നീട് കാണുന്നത് രൂപയും ചന്ദ്രസേനനും മക്കളെ അവർ ഒരുമിച്ച കാര്യം അറിയിക്കുകയാണ്. കാരണം സി എസിനെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിക്കുമെന്ന് കരുതി, അവർ സത്യം പറയുന്നു. പിന്നീട് മക്കളും അഗസ്റ്റിൻ അച്ഛായനൊക്കെ ചേർന്ന് ചന്ദ്രസേനൻ്റെയും രൂപയുടെയും കല്യാണം നടത്തുകയാണ്. രൂപ പുതു പെണ്ണായി അണിഞ്ഞൊരുങ്ങി വരികയാണ്.
കല്യാണിയും സോണിയുമാണ് രൂപയെ അണിയിച്ചൊരുക്കുന്നത്. എന്നാൽ രാഹുലും ശാരിയുമൊക്കെ ചേർന്ന് കല്യാണി ഇല്ലാതാവണമെന്നാണ് ചർച്ച ചെയ്യുന്നത്. അങ്ങനെ കല്യാണിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുകയാണ് രാഹുൽ. രൂപയ്ക്കാണെങ്കിൽ സരയുവിനേക്കാൾ സുഖം കല്യാണി അനുഭവിക്കരുതെന്നാണ്. രാഹുലാണെങ്കിൽ, കല്യാണി മ രി ച്ച ശേഷം കിരണിനെ കൊണ്ട് തൻ്റെ മകളെ കെട്ടിക്കണമെന്നാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡുകളിൽ കാണാൻ സാധിക്കുന്നത്.