Mounaragam Today Episode 17 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയുടെ ശല്യം സഹിക്കാനാവാതെ ജീവിക്കുകയാണ് വിക്രം. പ്രേതശല്യം സഹിക്കാനാവാതെ ആ വീട് മാറേണ്ട കാര്യമാണ് മൂങ്ങയും പ്രകാശനും കൂടി വിക്രമിനോട് പറയുന്നത്. പിന്നീട് കാണുന്നത് രൂപയും രാഹുലും സരയുവിനെയുമൊക്കെയാണ്. അപ്പോഴാണ് രാഹുൽ വീടിൻ്റെയും പ്രോപ്പർട്ടിയുടെയും കാര്യമെന്തായെന്ന് ചോദിക്കുകയാണ്.
ഞാൻ അതൊക്കെ വിൽക്കാൻ തീരുമാനിച്ചെന്നും, 6 കോടി രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചതെന്നും, നാളെ രജിസ്റ്റർ ചെയ്യാനും, പണം തരാനുമൊക്കെയായി അവർ വരുമെന്നും പറഞ്ഞ് രൂപ പോവുകയാണ്. ഇത് കേട്ടതും എല്ലാവർക്കും വലിയ സന്തോഷമായി. അപ്പോൾ മനോഹർ രാഹുലിനോട് 6 കോടിയാണ് എന്താണ് തീരുമാനമെന്ന് പറയുകയാണ്.ഇത് കേട്ടതും രാഹുൽ മനോഹറിനെ വഴക്കു പറയുകയാണ്. അപ്പോൾ സരയുവിന് ദേഷ്യം വരികയാണ്. അച്ഛൻ എന്തിനാണ് മനു വേട്ടനെ വഴക്കു പറയുന്നതെന്നും, മനുവേട്ടൻ പറഞ്ഞത് ശരിയല്ലേയെന്നും പറയുകയാണ് സരയു. മോളോട് അധികമൊന്നും പറയാതെ രാഹുൽ എഴുന്നേറ്റ് പോവുകയാണ്. പിന്നീട് രൂപ സി എസിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്.
ചന്ദ്രേട്ടൻ പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ടെന്നും, എല്ലാത്തിനും വലിയ സന്തോഷമായെന്നും പറയുകയാണ്. കൂടാതെ ആ പിശാച് കാരണം എനിക്കിന്ന് ചന്ദ്രേട്ടനെ കാണാൻ സാധിച്ചില്ലെന്നും പറഞ്ഞപ്പോൾ, അത് സാരമില്ലടോ നമുക്ക് കാണാലോ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ്. പിന്നീട് സി എസ് കിരണിൻ്റെ വീട്ടിൽ പോവുകയാണ്. കിരണിനെയും, സോണിയയെയും, വിളിച്ച ശേഷം സിഎസ് രൂപയുടെ സ്വത്തുക്കൾ വിൽക്കാൻ പാടില്ലെന്നും, നിങ്ങൾ ഒരു വക്കീൽ നോട്ടീസ് നാളെ അയക്കണമെന്ന് പറയുകയാണ് സിഎസ്. പിറ്റേ ദിവസം രാവിലെ തന്നെ വളരെ സന്തോഷത്തിലാണ് എല്ലാവരും. 6 കോടി രൂപ ഇന്ന് കൈയിലെത്തുമെന്ന സന്തോഷം. അങ്ങനെ വക്കീലൊക്കെ വരികയും, പ്രോപ്പർട്ടിയുടെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുമ്പോഴാണ് പോസ്റ്റ്മാൻ വന്ന് വിളിക്കുന്നത്.
രൂപ പോയി നോക്കിയപ്പോൾ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. ഉടൻ തന്നെ തുറന്ന് നോക്കിയ രൂപയ്ക്ക് ചിരി വരികയാണ്. ആ പോസ്റ്റ് രൂപ വക്കീലിന് കൊടുക്കുകയാണ്. വക്കീൽ ആ പോസ്റ്റിലുള്ള കാര്യം പറയുകയാണ്. ഇതിൽ പറയുന്നത് അമ്മയുടെ സ്വത്തിൽ മക്കളായ ഞങ്ങൾക്ക് അവകാശമുണ്ടെന്നും, അത് വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണിതെന്ന്. ഇത് കേട്ടതും സരയുവും, ശാരിയും, മനോഹറും, രാഹുലും ഞെട്ടുകയാണ്. എന്നാൽ മനസിൽ ചിരിക്കുകയാണ് രൂപ. ഇങ്ങനെയൊരു ലെറ്റർ വന്ന സ്ഥിതിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറയുകയാണ് വക്കീൽ. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.