മൗനരാഗം സോണിയക്ക് വീണ്ടും വിശേഷം; കാത്തിരുന്ന ആ ദിവസം എത്തി; വിക്രമിന് മുന്നിൽ അഴിഞ്ഞാടി സോണി; ഞെട്ടലോടെ പ്രകാശനും മൂങ്ങയും!! | Mounaragam Today Episode 17 May 2024 Video

Mounaragam Today Episode 17 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന കണ്ടിരുന്ന പരമ്പരയാണ് മൗനരാഗം. പരമ്പര തുടങ്ങിയിട്ട് നാലു വർഷം പിന്നിടുമ്പോഴും പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയുടെ വീട്ടിൽ നിന്നും പ്രകാശനും മൂങ്ങയും സുഹൃത്തുക്കൾക്ക് വേണ്ടി ഗംഭീര ഭക്ഷണം ഒരുക്കുക ആയിരുന്നു. അതിനിടയിൽ പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശരണ്യ അകത്തേക്ക് വരുന്നത്. പിന്നീട് ശരണ്യ പലതും സംസാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് കാർ വരുന്ന ശബ്ദം കേൾക്കുന്നത്. അപ്പോൾ വിക്രമിനോട് അവർ വന്നുവെന്നും, നീ കൂടി വാ എന്ന് പറഞ്ഞപ്പോൾ നീ പോയാൽ മതിയെന്ന് വിക്രം പറയുകയാണ്. നീ വരണം എന്ന് പറഞ്ഞു വിക്രമിനെയും കൂട്ടി ശരണ്യ പുറത്തേക്ക് പോകുകയാണ്.

അപ്പോഴാണ് കാറിൽ നിന്നും ആൽബി ഇറങ്ങി വരുന്നത്. ആൽബിയെ കണ്ടതും വിക്രം ഇവൾ കല്യാണം കഴിച്ചോ എന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് സോണി കാറിൽ നിന്നും ഇറങ്ങുന്നത്. സോണിയെ കണ്ടതും വിക്രം ഞെട്ടുകയാണ്. ഇതാണ് എൻ്റെ സുഹൃത്തുക്കൾ എന്നു പറഞ്ഞ് വിക്രമിനെ പരിചയപ്പെടുത്തുകയാണ്. രണ്ടു പേരെയും ശരണം അകത്തേക്ക് വിളിക്കുകയാണ്. ശരണ്യയുമായി സംസാരിച്ച ശേഷം വിക്രമിനോട് സോണി നീ എന്നെ ഒരുപാട് അപമാനിച്ചിട്ടുണ്ടെന്നും, അതിനുള്ള ശിക്ഷ ഞാൻ തരണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി എന്നും, ഇപ്പോഴാണ് അതിന് അവസരം കിട്ടിയതെന്നും പറയുകയാണ്. സോണിയുടെ സംസാരം കേട്ട് വിക്രമിന് കൂടുതൽ ദേഷ്യം പിടിക്കുകയാണ്. അപ്പോഴാണ് ശരണ്യ അവർ വന്നില്ലേ എന്ന് പറയുന്നത്.

കാറിലുണ്ടെന്ന് സോണികയാണ്.കല്യാണിയും കിരണും ഇറങ്ങി വരികയാണ്. ഇവരെയൊക്കെ കണ്ടപ്പോൾ വിക്രം എന്തുചെയ്യണമെന്നറിയാതെ അവിടെ നിൽക്കുകയാണ്. കല്യാണിയും കിരണും കയറി വന്ന് അപമാനിക്കുന്ന രീതിയിൽ പലതും സംസാരിക്കുകയാണ്. പിന്നീട് കാണുന്നത് സോണിയും ശാരിയും സോണിയുടെ കല്യാണം കഴിഞ്ഞതറിഞ്ഞ് പലതും സംസാരിക്കുകയാണ്. അവൾ അമേരിക്കക്കാരനെയല്ലേ കെട്ടിയതെന്നും, ഇനി ഞങ്ങൾ അമേരിക്കയിൽ എത്തിയാൽ അവിടെയും നമ്മുടെ അയൽവാസിയായി ആ ശല്യങ്ങൾ ഉണ്ടാവുമോ എന്ന് പറയുകയാണ് സരയു. അവർ അവിടെ വന്നാൽ നമുക്ക് അമേരിക്കയിലെ മറ്റൊരു ഭാഗത്തേക്ക് മാറാമെന്ന് പറയുകയാണ് ശാരി. പിന്നീട് കാണുന്നത് പുറത്ത് നടക്കുന്ന കാര്യക്ഷളൊന്നും അറിയാതെ മൂങ്ങയും പ്രകാശനും പലതും സംസാരിക്കുന്നതാണ്. മൂങ്ങ അവർ വന്ന ശേഷം ശരണ്യ ഇങ്ങോട്ട് വന്നില്ലല്ലോ എന്നും, ആരാണാവോ സുഹൃത്തുക്കൾ എന്നും എന്നൊക്കെ പലതും സംസാരിക്കുകയാണ്. ഇങ്ങനെയുള്ളവർക്ക് ഇടയ്ക്ക് വന്നാൽ നമുക്ക് നല്ല ഭക്ഷണം കഴിക്കാൻ പറ്റുമെന്ന് പറയുകയാണ്.

അപ്പോഴാണ് സോണിയുടെ വീട്ടിൽ നമുക്ക് എപ്പോഴും നല്ല ഭക്ഷണമായിരുന്നുവെന്നും, ഇവിടെ ഇവളുടെ ഇടയിൽ വന്നപ്പോഴാണ് ഇത്തരം ദുരിതങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നതെന്നൊക്കെ പറയുകയാണ്. ഇതൊക്കെ കേട്ട് കൊണ്ട് ശരണ്യ നിൽക്കുന്നുണ്ടായിരുന്നു. ഇതിലും വലിയ ദുരന്തമാണ് നിങ്ങൾക്ക് അകത്തുള്ളത് എന്ന് ശരണ്യ മനസ്സിൽ പറഞ്ഞു കൊണ്ട് പ്രകാശനെയും മൂങ്ങയെയും വിളിക്കുകയാണ്. എൻ്റെ സുഹൃത്തുക്കളെ കാണേണ്ടേയെന്നും അച്ഛനും അമ്മൂമ്മയും വന്നാട്ടെ എന്ന് പറഞ്ഞപ്പോൾ, ഈ വേഷത്തിൽ എങ്ങനെയാണ് മോളെ എന്ന് പറയുകയാണ് പ്രകാശൻ. അതൊന്നും സാരമില്ല എൻ്റെ ഭർത്താവിൻ്റെ അച്ഛനെയും അമ്മൂമ്മയെയും അവർക്കും കാണേണ്ടെ എന്ന് പറയുകയാണ്. അങ്ങനെ പ്രകാശനെയും മൂങ്ങയെയും കൂട്ടി ഹാളിലേക്ക് വരികയാണ്. ഹാളിൽ എത്തി മുഖം ഉയർത്തി നോക്കുമ്പോഴാണ് കല്യാണിയും സോണിയും കിരണും ആൽബിയും ഇരിക്കുന്നത് കാണുന്നത്. ഇത് കണ്ട് നിന്ന നിൽപ്പിൽ മരവിച്ച പോലെ നിൽക്കുകയാണ് പ്രകാശൻ. ഇതാണ് ഞാൻ പറഞ്ഞ സുഹൃത്തുക്കളെന്ന് പറയുകയാണ് ശരണ്യ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.

mounaragam
Comments (0)
Add Comment