Mounaragam Today Episode 18 April 2024 Video : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രൂപ രാഹുലിനെ സോണിയയുടെ വിവാഹത്തിന് ക്ഷണിക്കാൻ പോയതായിരുന്നു. പിന്നീട് കാണുന്നത് പ്രകാശനും വിക്രമും കൂടി അഗസ്റ്റിൻ അച്ചായൻ താമസിക്കുന്ന സ്ഥലം കണ്ടെത്തി പോവുകയാണ്. അവിടെ എത്തിയപ്പോൾ, ഞങ്ങൾ ഒരു വിവരം തരാൻ വന്നതാണെന്നും, സാറിൻ്റെ മോൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി ഇവൻ്റെ ആദ്യ ഭാര്യയാണെന്ന് പറയുകയാണ്.
ഇവൻ അവളെ ഉപേക്ഷിക്കാൻ കാരണം, അവന് പലരുമായി ബന്ധമുണ്ടായിരുന്നെന്നും, അവളുടെ വീട്ടിലുള്ള ബൈജുവുമായി അവൾക്ക് ഇപ്പോഴും ബന്ധമുണ്ടെന്നും, അവളുടെ കുഞ്ഞ് പോലും ഇവൻ്റെതാണോയെന്ന് ഇവന് സംശയമാണെന്നും പ്രകാശൻ പറഞ്ഞപ്പോൾ, ഇത്ര മോശമാണോ അവൾ എന്ന് പറയുകയാണ് അറസ്റ്റിൻ. കല്യാണം കഴിക്കുന്നെങ്കിൽ സന്തോഷത്തോടെയും സുഖത്തോടെയും ജീവിക്കാനല്ലേയെന്നും, അത് ഇവളെ കഴിച്ചാൽ ലഭിക്കില്ലെന്നും പറയുകയാണ്.
അത് ശരിയാണെന്നും, ഒരിക്കലും എൻ്റെ മകൻ അവളെ കഴിക്കില്ലെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ പ്രകാശനും വിക്രമിനും സന്തോഷമായി. പിന്നീട് അഗസ്റ്റിൻ അഛായൻ കിരണിനോട് കാണണമെന്ന് പറയുകയാണ്. പ്രകാശനും വിക്രമും പറഞ്ഞതൊക്കെ പറയുന്നു. അതൊക്കെ കേട്ട കിരൺ ഞങ്ങൾ വേണ്ടത് ചെയ്തോളാമെന്ന് പറയുകയാണ്. കിരൺ നേരെ വീട്ടിലെത്തി സിഎസിനോടും രൂപയോടും പറയുകയാണ്.
അത് കേട്ടപ്പോൾ, ചന്ദ്രസേനൻ അവന് നല്ല രീതിയിൽ ഒന്ന് കൊടുക്കണമെന്ന് പറയുകയാണ്. അവന് രണ്ട് തല്ല് കൊടുക്കണമെന്ന് പറയുകയാണ് രൂപ. അങ്ങനെ കിരണും കല്യാണിയും പുറത്തു പോവുകയാണ്. വഴിയിൽ വച്ച് വിക്രമിനെ കണ്ടപ്പോൾ, കിരണും കല്യാണിയും കാറിൽ നിന്നും ചാടിയിറങ്ങി വിക്രമിനെ അടിക്കുകയാണ്. നീ എൻ്റെ പെങ്ങളുടെ കല്യാണം മുടക്കുമല്ലേ എന്ന് പറഞ്ഞ് കിരൺ അടിക്കുമ്പോൾ, കല്യാണി കഴുത്തിന് കുത്തി പിടിച്ച് അടിക്കുകയാണ്. എന്നാൽ വിക്രമിന് കല്യാണം മുടങ്ങിയല്ലോ എന്ന ആശ്വാസവുമുണ്ട്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.