Mounaragam Today Episode 19 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ട്വിസ്റ്റിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമിനെ കല്യാണി അടിച്ചതിനാൽ, കല്യാണിയെ കാണാൻ പോകാൻ വേണ്ടി ഒരുങ്ങുകയാണ് പ്രകാശൻ. നിങ്ങൾ ചെയ്തത് തെറ്റാണെന്നും, ഒരു പെൺകുട്ടിയുടെ കല്യാണം മുക്കേണ്ട ആവശ്യം എന്താണ് നിങ്ങൾക്ക് എന്നും, അതിനാൽ ഇനിയും അവിടെ പോയി അടി ഉണ്ടാക്കാനാണ് പ്ലാൻ എങ്കിൽ അമ്മായി അച്ഛൻ ആയാലും, ഭർത്താവായാലും തിരിച്ച് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് ശരണ്യ.
ഇത് കേട്ടപ്പോൾ പ്രകാശന് ദേഷ്യം വരികയാണ്. ഇവളുടെ അടിമയായി ജീവിക്കേണ്ട അവസ്ഥയാണല്ലോ നമുക്ക് എന്നൊക്കെ പറഞ്ഞു പോവുകയാണ് പ്രകാശൻ. പിന്നീട് വിക്രം ശരണ്യയുടെ അടുത്ത് പോയി, നീ എന്താ എന്തിനാണ് എൻ്റെ അച്ഛനെയും അമ്മൂമ്മയെയും ഭീക്ഷണിപ്പെടുത്തുന്നതെന്നും, എന്നെ എൻ്റെ പെങ്ങൾ അടിച്ചപ്പോൾ ചോദ്യം ചെയ്യാൻ പോയ എൻ്റെ അച്ഛനെ നീ എന്തിനാണ് വഴക്ക് പറഞ്ഞതെന്നും, നിൻ്റെ അടിമയായി ജീവിക്കാനാണോ എൻ്റെ അച്ഛൻ എന്നൊക്കെ പറഞ്ഞപ്പോൾ, ശരണ്യ വിക്രമുമായി വഴക്ക് ആവുകയാണ്.
അങ്ങനെ ശരണ്യയെ അടിക്കാൻ നോക്കുമ്പോൾ കൈപിടിച്ച് ഒടിക്കുകയാണ് ശരണ്യ. പിന്നീട് നല്ലൊരു ചവിട്ടു നൽകി വിക്രം ചുമരിലോട്ട് തെറിച്ചു വീഴുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും കൂടി വീട്ടിൽ എത്തിക്കുകയാണ്. അപ്പോൾ വിക്രമും പ്രകാശനും കൂടി കല്യാണം മുടക്കാൻ പോയ കാര്യവും, അതിന് നല്ലരീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് രൂപയോടും ചന്ദ്രസേനനോടും പറയുകയാണ്.കല്യാണി ദേഷ്യത്തിൽ എനിക്ക് അങ്ങനെയൊരു അച്ഛനും അനിയനും ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ, ചന്ദ്രസേനൻ മോളുടെ അച്ഛന് അസുഖം വന്നപ്പോഴും, കടത്തിൽ മുങ്ങിയപ്പോഴുമൊക്കെ മോൾ സഹായിച്ചതാണെന്നും, അങ്ങനെയുള്ള മോളാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്, ശരണിയെ കല്യാണി ഫോൺ വിളിക്കുകയാണ്.
കല്യാണിയോട് ഒന്നു കാണണമെന്നും, ചേച്ചിയോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്നും ഒരു സ്ഥലം വരെ വരാൻ പറ്റുമോ എന്ന് ചോദിക്കുകയാണ്. കല്യാണി എവിടെയാണ് വരേണ്ടത് എന്ന് പറയാൻ പറയുകയാണ്. അങ്ങനെ ശരണ്യയെ കാണാൻ കല്യാണി അവിടെ എത്തുകയാണ്.അവിടെയെത്തിയപ്പോൾ സോണിയയുടെ കല്യാണം മുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ, സോണിയയുടെ കല്യാണം മുടങ്ങിയില്ലെന്നും, അവർ അങ്ങനെയാണി കരുതിയിരിക്കുന്നതെന്നു പറയുകയാണ് കല്യാണി. അത് നന്നായെന്ന് പറയുകയാണ് ശരണ്യ. പിന്നെ എൻ്റെ സ്വന്തം ചേച്ചിയെ പോലെ കണ്ടാണ് ചേച്ചി കാര്യങ്ങളൊക്കെ പറയാമെന്ന് കരുതിയതെന്നും, എൻ്റെ ജീവിതത്തിൽ നടന്ന ഒരു വലിയ ട്രാജഡിയുടെ ഭാഗമായാണ് ഞാൻ വിക്രമിനെ കല്യാണം കഴിച്ചത് എന്നും, പെരുങ്കള്ളൻ ആയി എൻ്റെ വീട്ടിൽ വിക്രം കയറിയപ്പോൾ എനിക്ക് നഷ്ടമായത് എന്ത് ജീവിതം തന്നെയാണെന്നും പറയുകയാണ് ശരണ്യ. ശരണ്യയുടെ ഭർത്താവിനെ നഷ്ടപ്പെട്ടതും, ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും കല്യാണിയോട് പറയുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.