Mounaragam Today Episode 19 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കാദംബരിയുടെ വീട്ടിലെ ചടങ്ങിന് പോയ മൂങ്ങയ്ക്ക് ഭക്ഷണവും പണവും നൽകുകയാണ് കല്യാണി. അതൊക്കെ വാങ്ങിയ ശേഷം മൂങ്ങ പോവുകയാണ്. മൂങ്ങ പോയ ശേഷം, കല്യാണിയും, കാദംബരിയും, ദീപയും പലതും പറയുകയാണ്. ശേഷം കാദംബരിയോട് യാത്ര പറഞ്ഞ് എല്ലാവരും പോവുകയാണ്.
പിന്നീട് കാണുന്നത് പ്രകാശനെയാണ്. വിക്രമിനോട് അമ്മ പോയിട്ട് കാണുന്നില്ലല്ലോ എന്നു പറയുകയാണ്. അപ്പോഴാണ് മൂങ്ങ വരുന്നത്. അമ്മ എവിടെ പോയതാണെന്നും, ഇതെന്താണ് കൈയിലെന്നും ചോദിക്കുകയാണ്. ഞാൻ കാദംബരിയുടെ വീട്ടിൽ പോയിരുന്നെന്നും, അവളുടെ വീട്ടിൽ ഇന്നൊരു ചടങ്ങുണ്ടായിരുന്നെന്നും, അവിടെ നിൻ്റെ ഭാര്യയും, കല്യാണിയും, കിരണുമൊക്കെ ഉണ്ടായിരുന്നെന്നും, അവിടെ നിന്നും തന്നു വിട്ടതാണ് ഈ ഭക്ഷണമെന്നും പറയുകയാണ് മൂങ്ങ.
അവൾ തന്ന് വിട്ടതാണെങ്കിൽ എനിക്ക് വേണ്ടെന്ന് പറയുകയാണ് പ്രകാശൻ. കാദംബരി തന്നതാണെന്നും, കഴിക്ക് മോനെ എന്നു പറയുകയാണ് മൂങ്ങ . പിന്നീട് കാണുന്നത് കിരണിനെയും, ചന്ദ്രസേനനെയും, അച്ചായനെയുമാണ്. എന്തിനാണ് നമ്മൾ ഇങ്ങോട്ട് വന്നതെന്ന് സി എസ് ചോദിച്ചപ്പോൾ,നമ്മൾ ഇവിടെ വന്നത് ഒരു പെണ്ണുകാണാനാണെന്ന് പറയുകയാണ്.
ഇത് കേട്ട് സിഎസ് ആർക്ക് വേണ്ടിയാണെന്ന് ചോദിക്കുകയാണ്. നിനക്ക് തന്നെയെന്ന് പറയുകയാണ് സിഎസ്. ഇത് കേട്ട് ദേഷ്യം പിടിച്ച് മുഖം തിരിച്ച് നിൽക്കുകയാണ് സിഎസ്. അപ്പോഴാണ് പെണ്ണ് വരുന്നത്. സി എസിനോട് നീ കെട്ടുന്നില്ലെങ്കിലും, ഒന്നു നോക്കാൻ പറയുകയാണ്. പിറകിൽ വരുന്ന പെണ്ണിനെ ഒരു നോക്കു നോക്കിയ ശേഷം, സിഎസ് മുഖം തിരിക്കുകയാണ്.പെട്ടെന്ന് പരിചിതമായ മുഖം കണ്ട് വീണ്ടും നോക്കിയ സിഎസ് ഞെട്ടുകയാണ്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.