ആൽബിയെ തീർക്കാൻ വന്ന ഗുണ്ടകൾ കിരണിന്റെ ജീവനെടുത്തു!! ആ കാഴ്ച്ച കണ്ട ഞെട്ടലിൽ കല്യാണിയ്ക്ക് അത് സംഭവിച്ചു; രാഹുലിനെ തീർത്ത് രൂപ!! | Mounaragam Today Episode 20 April 2024 Video

Mounaragam Today Episode 20 April 2024 Video : ഏഷ്യാനെറ്റ് പരമ്പരകളിൽ നാലു വർഷത്തോളം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നു കണ്ട പരമ്പരയാണ് മൗനരാഗം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കല്യാണിയോട് ശരണ്യ എല്ലാ സത്യങ്ങളും തുറന്ന് പറയുന്നതായിരുന്നു. അവനെ വെറുതെ വിടരുതെന്നും, പ്രതികാരം ചെയ്യണമെന്നാണ് കല്യാണി ശരണ്യയോട് പറയുന്നത്. പിന്നീട് രണ്ടു പേരും പിരിഞ്ഞ ശേഷം കല്യാണി കാറിൽ കയറിയപ്പോൾ ശരണ്യ പറഞ്ഞതൊക്കെയോർത്ത് വിഷമിക്കുകയാണ്.

പിന്നീട് കാണുന്നത് ശരണ്യ വീട്ടിലെത്തുകയും, അപ്പോൾ വിക്രം എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ, ഞാൻ എവിടെ വേണമെങ്കിലും പോവുമെന്നും, നീ അതൊന്നും ചോദിക്കാൻ നിൽക്കേണ്ട എന്ന് പറയുകയാണ് ശരണ്യ. അങ്ങനെ രണ്ടുപേരും കൂടി വഴക്കാവുകയാണ്. ശരണ്യയുടെ സംസാരം കേട്ട് ദേഷ്യം പിടിച്ച് വിക്രം ശരണ്യയെ അടിക്കാൻ പോവുകയാണ്. കൈ തടഞ്ഞ ശരണ്യ വിക്രമിനെ ചവിട്ടി ചുമരിൽ തെറിപ്പിക്കുകയാണ്. വിക്രമിനെ തല്ലി ചതക്കുകയാണ് ശരണ്യ. പിന്നീട് കാണുന്നത് രൂപയും രാഹുലും തമ്മിൽ കണ്ടുമുട്ടുന്നതാണ്. രാഹുലിനോട് കല്യാണത്തിന് വരണമെന്ന് വീണ്ടും പറയുകയാണ്.

എന്നാൽ സി എസ് ഉള്ളിടത്ത് ഞാൻ വരില്ലെന്ന് പറയുകയാണ്. ആൽബിയെ കുറിച്ച് നല്ല രീതിയിൽ പറയുന്നത് കേട്ടപ്പോൾ രാഹുലിന് ദേഷ്യം വരികയാണ്. പിന്നീട് രാഹുൽ ഒരു സ്ഥലം വരെ പോവുകയാണ്. അവിടെ നിന്നും ഗുണ്ടകളെ വിളിക്കുകയാണ്. ഗുണ്ടകളോട് ഇവിടെ വരെ വരണമെന്ന് പറയുകയാണ്. അവർ വന്ന ശേഷം രാഹുൽ ആൽബിയുടെ ഫോട്ടോ കാണിച്ച് ഇവനെ ഇല്ലാതാക്കണമെന്ന് പറയുകയാണ്. അടുത്ത മാസം പകുതി ആവുമ്പോഴേക്കും ഇവൻ തീർന്നിരിക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്, ആൽബി സോണിയെയും കൂട്ടി പുറത്തൊക്കെ പോവുകയാണ്. ചാരുമോളെയും കൂട്ടിയാണ് അവർ പുറത്ത് പോയത്. റസ്റ്റോറൻ്റിലൊക്കെ പോയി ഐസ്ക്രീം ഒക്കെ കഴിക്കുകയും ഷോപ്പിംങ്ങ് ചെയ്ത് മടങ്ങുമ്പോഴാണ് രാഹുൽ ആക്കിയ ഗുണ്ടകൾ ആൽബിയെ പിൻതുടരുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ആൽബി കാറിൽ കയറി പോയിരുന്നു. പിന്നീട് കാണുന്നത് കിരണും കല്യാണിയും കാറിൽ പോകുമ്പോൾ, ശരണ്യയെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. പിന്നീട് സൈറ്റിൽ എത്തിയപ്പോൾ, കിരൺ കല്യാണിയെ കാറിലിരുത്തി മുകളിൽ പോയി നോക്കുകയാണ്. അപ്പോഴാണ് പിറകിൽ നിന്ന് കിരണിൻ്റെ തലയിൽ ഒരു കല്ല് വന്ന് വീഴുന്നത്. കല്ല് വീണപ്പോൾ, പിടഞ്ഞു കൊണ്ട് തല പിടിച്ച് കിരൺ തിരിഞ്ഞ് നോക്കിയപ്പോൾ ഗുണ്ടകളെയാണ് കാണുന്നത്. അവരുമായി തടയാൻ നോക്കിയ കിരണിനെ ഗുണ്ടകളിൽ ഒരാൾ വന്ന് കുത്തുകയാണ്. കിരൺ കല്യാണി എന്നു വിളിച്ച് കരയുന്നത് കേട്ട് കല്യാണി ഞെട്ടുകയാണ്. ഉടനെ തന്നെ കല്യാണി സൈറ്റിലേയ്ക്ക് കയറിപ്പോവുകയാണ്. അപ്പോഴാണ് നിലത്ത് കുത്ത് കിട്ടി കിടക്കുന്ന കിരണിനെ കാണുന്നത്. ഉടനെ അടുത്തുള്ള ജോലിക്കാരെ വിളിച്ച് കിരണിനെ ആശുപത്രിയിലെത്തിക്കുകയാണ്. ഇതൊക്കെയാണ് വരുന്ന വാരത്തിൽ മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.

mounaragam
Comments (0)
Add Comment