Mounaragam Today Episode 20 Feb 2024 Video : സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കിരണിൻ്റെയൊക്കെ ഭീക്ഷണി കാരണം മനോഹർ ഇന്ന് തന്നെ നമുക്ക് ഈ വീട്ടിൽ നിന്ന് പോകണമെന്ന് പറയുകയാണ്. ഇത് കേട്ട സരയു കുറേ മനോഹറിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മനോഹർ തയ്യാറായില്ല. പിന്നീട് സരയു ഉടൻ തന്നെ രാഹുലിനോടും, ശാരിയോടും ഈ കാര്യം പറയുകയാണ്.
ഇത് കേട്ട രാഹുലിന് ദേഷ്യം വരികയാണ്. മോളെ അവൻ ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുകയെന്നും, രൂപയുടെ സ്വത്തുക്കൾ ലഭിക്കാൻ നമ്മൾ ഇവിടെ തന്നെ വേണമെന്നും പറയുകയാണ്. അവൻ അഭിമാനിയാണ് എന്നും, വല്ല വീട്ടിലൊന്നും നിൽക്കാൻ നമ്മുടെ മരുമകനെ കിട്ടില്ലെന്ന് പറയുകയാണ് ശാരി. പിന്നീട് രാഹുൽ മനോഹറിൻ്റെ അടുത്ത് പോവുകയാണ്. നീ എന്താണ് ഇവിടെ നിന്ന് പോകണമെന്ന് വാശി പിടിക്കുന്നതെന്ന് ചോദിച്ചപ്പോൾ, എനിക്ക് വേറെ വീട്ടിലൊന്നും നിൽക്കുന്നത് ഇഷ്ടല്ലെന്ന് പറയുകയാണ് രാഹുൽ. നീ ശാരിയുടെ മുന്നിൽ നല്ല മരുമകനായി ഡ്രാമ കളിക്കേണ്ടെന്ന് പറഞ്ഞപ്പോൾ, നിങ്ങൾ കളിക്കുന്നതിൻ്റെ പകുതി ഡ്രാമ പോലും ഞാൻ കളിക്കുന്നില്ലെന്ന് പറയുകയാണ് മനോഹർ.
നിങ്ങൾക്ക് നിങ്ങളുടെ പെങ്ങളുടെ സ്വത്ത് കിട്ടിയ ശേഷം പകുതി എനിക്ക് തന്നാൽ ഞാൻ പറന്നു കൊള്ളാമെന്നും, പിന്നെ നിങ്ങൾക്ക് ഒരു ശല്യമാവില്ലെന്നും പറയുകയാണ് മനോഹർ. പിന്നീട് ശാരിയും, സരയുവും രൂപയോട് ഞങ്ങൾ പോവുകയാണെന്നും, മനു മോന് അധിക ദിവസം വേറെ വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്ന് പറയുകയാണ്. അപ്പോൾ രൂപയ്ക്ക് ഇത് എൻ്റെ മക്കളുടെ പണിയാണെന്ന് മനസിലായി മനസിൽ ചിരിക്കുകയാണ്. എന്നാലും ഇത്രവേഗം പോവുമെന്ന് കരുതിയില്ലെന്നും, ഞാൻ എൻ്റെ മോൾക്ക് എന്തൊക്കെ ഉണ്ടാക്കി തരണമെന്ന് ആഗ്രഹിച്ചതാണെന്നും, അതൊന്നും സാധിച്ചില്ലല്ലോ തുടങ്ങി പലതും പറയുകയാണ് രൂപ. അത് സാരമില്ല ആൻ്റി ഇനിയും വരുമല്ലോ തുടങ്ങി പലതും പറയുകയാണ് സരയു. പിന്നെ സ്ഥലത്തിൻ്റെ 20 ലക്ഷം രൂപയുമായി ഇടനിലക്കാരൻ നിൽക്കുന്നുണ്ടെന്നും, അത് വാങ്ങി ഞാൻ മോളെ ഏൽപ്പിക്കണമെന്നും പറയുകയാണ് രൂപ.ഇത് കേട്ട് സരയുവിനും, ശാരിയ്ക്കും സന്തോഷം അടക്കാനാവുന്നില്ല.
അങ്ങനെ രാഹുലും, സരയുവും, ശാരിയും, മനോഹറും പോവുകയാണ്. പിന്നീട് കാണുന്നത് കല്യാണിയെയും കിരണിനെയും ആണ്. അവർ അവിടെ നിന്നും പോയ വിവരം കല്യാണിയോട് രൂപ പറയുകയാണ്. ആ കാര്യം സംസാരിക്കുകയാണ് കിരണും കല്യാണിയും. അവനെ പോലെ ഒരു വൻ ഉള്ളതാണ് അവരുടെ നാശമെന്ന് പറയുകയാണ് കിരൺ. അപ്പോഴാണ് ചന്ദ്രസേനൻ്റെ ഫോൺ വരുന്നത്. ഉടൻ ഇവിടെ വരണമെന്നും, സോണിയെയും കൂട്ടണമെന്നും പറയുകയാണ്. അങ്ങനെ മൂന്നു പേരും ചന്ദ്രസേനൻ്റെ വീട്ടിൽ എത്തുകയാണ്. ചന്ദ്രസേനൻ, രൂപയുടെ സ്വത്തിൻ്റെ മേൽ നിങ്ങൾ സ്റ്റേ ഓർഡർ നൽകണമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൽ രൂപയ്ക്ക് പ്രശ്നമില്ലെന്ന് പറയുകയാണ് ചന്ദ്രസേനൻ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.