Mounaragam Today Episode 21 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷക്കാലം മനമറിഞ്ഞ് സ്വീകരിച്ച് കണ്ട പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രാഹുൽ കിരണിനോട് പലതും പറയുന്നതാണ്. അതിന് നല്ല മറുപടിയാണ് കിരൺ നൽകുന്നത്. നിങ്ങൾ ചെയ്തതിൻ്റെ പാപമാണ് നിങ്ങൾ അനുഭവിക്കാൻ പോകുന്നത്. സരയുവിൻ്റെ അമ്മയാരാണെന്ന് ചോദിക്കുകയാണ് കിരൺ. ഈ സത്യങ്ങളൊക്കെ ഇനി നിൻ്റെ ഭാര്യയും മകളും അറിയുമ്പോഴാണ് നിങ്ങൾ അനുഭവിക്കാൻ പോകുന്നത്.
നിങ്ങളുടെ കുടുംബം തകരാൻ പോകുന്നത്. എൻ്റെ അമ്മയെയും അച്ഛനെയും ചതിച്ചതിന് നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിക്കുമെന്ന് പറയുകയാണ് കിരൺ. അപ്പോൾ രാഹുൽ കിരണിനോട് പറയുകയാണ്, നീ എൻ്റെ മകളെ രക്ഷിക്കണമെന്ന് പറയുകയാണ്. ഇത് കേട്ട കിരൺ, നിങ്ങളുടെ മകളെ ഞാൻ എങ്ങനെ സംരക്ഷിക്കാനാണ്. എനിക്ക് ഭാര്യയും കുഞ്ഞുമുള്ള കാര്യം നിങ്ങൾക്കറിയില്ലേ എന്നു ചോദിക്കുകയാണ് കിരൺ.
അവരെ ഞാൻ എന്തു ചെയ്യണമെന്ന് ചോദിക്കുകയാണ് കിരൺ. അവരെ ഇല്ലാതാക്കി നിൻ്റെ മകളെ എൻ്റെ തലയിൽ കെട്ടിവയ്ക്കാനാണ് ആഗ്രഹമെങ്കിൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും, പറയുകയാണ് കിരൺ. കിരൺ പോയപ്പോഴും രാഹുൽ കല്യാണിയെ കൊല്ലാനുള്ള തീരുമാനത്തിലാണ്. പിന്നീട് കിരൺ വീട്ടിലെത്തിയപ്പോൾ, രാഹുലിനെ കണ്ട കാര്യവും, അയാൾ പറഞ്ഞ കാര്യവും പറയുകയാണ്. മനോഹറിനെ കുറിച്ച് എല്ലാ കാര്യവും അറിഞ്ഞ അയാൾ, സരയുവിന് ഞാൻ ഭർത്താവായി വേണമെന്ന് പറയുകയാണ്. ഞാൻ ജീവനോടെ ഉള്ളപ്പോൾ അയാൾ അങ്ങനെ പറഞ്ഞോ എന്ന് പറയുകയാണ്. പിന്നീട് അമ്മയുടെയും അച്ഛൻ്റെയും കല്യാണ കാര്യം സംസാരിക്കുകയാണ്. അതിനുശേഷം കല്യാണി കല്യാണ കാർഡൊക്കെയായി രൂപയുടെ വീട്ടിൽ പോവുകയാണ്. അമ്മയും അച്ഛൻ്റെയും കല്യാണക്കാർഡൊക്കെ അടിച്ചെന്നും, അമ്മയുടെ കഴുത്തിൽ അച്ഛൻ താലികെട്ടുന്നതു കാണാനാണ് നമ്മൾ ഓരോരുത്തരും കാത്തിരിക്കുന്നത്. ഇത് കേട്ട രൂപ എനിക്ക് ഞാനും ചന്ദ്രേട്ടനും ഒന്നാകുന്നതിന് മുൻപ് സോണിയ്ക്കും ഒരു ജീവിതം വേണമെന്ന് പറയുകയാണ്. എങ്കിൽ മാത്രമേ ഞങ്ങൾ തമ്മിലുള്ള കല്യാണം നടക്കുവെന്ന് പറയുകയാണ്.
ഇത് കേട്ട കല്യാണി ഞാൻ സോണിയോട് പറഞ്ഞ് നോക്കാമെന്നു പറഞ്ഞ് സോണിയുടെ അടുത്ത് പോവുകയാണ്. സോണിയെയും കൂട്ടി പുറത്തു പോയ കല്യാണി സോണിയോട് നീ മറ്റൊരു കല്യാണം കഴിച്ചാൽ മാത്രമേ, അമ്മ വിവാഹം കഴിക്കൂ എന്ന് പറയുകയാണ്. അപ്പോൾ സോണി ഞാൻ ഇനി ഒരു കല്യാണത്തിന് സമ്മതിക്കില്ലെന്നും, ഞാൻ ചാരു മോൾക്ക് വേണ്ടി മാത്രമാണ് ഇനി ജീവിക്കുന്നതെന്ന് പറയുയാണ്. ഞാൻ കല്യാണം കഴിച്ചാൽ, എന്നെ അയാൾക്ക് സ്നേഹിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ എൻ്റെ മോളെ അയാൾക്ക് സ്നേഹിക്കാൻ പറ്റുമോ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രാഹുൽ ഒരു ഗുണ്ടയെ കല്യാണിയെ കൊല്ലാൻ ആക്കുകയാണ്. അയാൾ വന്നിറങ്ങുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.