Mounaragam Today Episode 22 Feb 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളിലൂടെയാണ് പുറകോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു രൂപയുടെ വീട്ടിലേക്ക് പോകുന്നതിന് മുൻപ് കിരണിൻ്റെ വീട്ടിലേക്ക് പോവുകയാണ്. കിരണിനോടും കല്യാണിയോടും പല വെല്ലുവിളികളും നടത്തുകയാണ്. നിൻ്റെ അമ്മ എനിക്ക് തരാൻ പോകുന്നത് ഒന്നും രണ്ടുമൊന്നുമല്ല. കോടികളാണ്.
നാളെ മുതൽ ഞാൻ കോടീശ്വരിയാണെടാ എന്നും, അതുമെടുത്ത് ഞാൻ അമേരിക്കയിലേക്ക് പോകുമെന്ന് പറയുകയാണ് സരയു. നീ എവിടെ വേണമെങ്കിലും പോയ്ക്കോ എന്നും, നമുക്ക് ഒന്നും വേണ്ടെടി എന്നു പറയുകയാണ് കിരൺ. അങ്ങനെ ഞാൻ വിജയിച്ചു എന്ന മട്ടിൽ സരയു പോവുകയാണ്. സരയു പോയ ശേഷം, അവൾ അനുഭവിക്കാൻ പോകുന്നത് നമുക്ക് കാണാമെന്ന് പറയുകയാണ് കിരൺ. പിന്നീട് രാഹുലും ശാരിയും, സരയുവും മനോഹറും രൂപയുടെ വീട്ടിൽ എത്തുകയാണ്.
അവിടെ എത്തിയ ശേഷം സന്തോഷം സഹിക്കാനാവുന്നില്ല സരയുവിന്. രൂപ അകത്ത് കയറി ഇരിക്കാൻ പറയുകയും, യാമിനിയോട് ജ്യൂസെടുക്കാനും പറയുകയാണ്. അവർ ഇപ്പോൾ വരുമെന്ന് പറയുകയാണ്. മോൾ അവനെയും അവളെയും കണ്ടിട്ടാണ് വരുന്നതെന്ന് പറയുകയാണ് ശാരി. രണ്ടിനോടും നല്ലവണ്ണം കൊടുത്തിട്ടുണ്ടെന്നും, അവൾ എൻ്റെ മോളെ കുഞ്ഞിനെ കാണിച്ച് കൊതിപ്പിക്കുമെന്നും, അതിനൊക്കെ തിരിച്ചടി കിട്ടാൻ പോവുകയാണെന്ന് പറയുകയാണ് ശാരി. അപ്പോഴാണ് അവർ വരുന്നത്. സ്ഥലം വിൽപ്പന നടത്തിയതിൻ്റെ 20 ലക്ഷം രൂപ കൊടുക്കാനും, എഴുതാനൊക്കെ നോക്കുമ്പോഴാണ് വക്കീൽ കയറി വരുന്നത്.
വക്കീലിനെ അവിടെ ക്ഷണിച്ചു ഇരുത്തുകയും, വക്കീൽ വന്ന കാര്യം പറയുകയും ചെയ്യുന്നു. ഞാൻ ഒരു സ്റ്റേ ഓർഡറുമായാണ് വന്നിരിക്കുന്നതെന്നും, അതിൽ എഴുതിയിരിക്കുന്നത് രൂപയുടെ മക്കൾക്കും ഈ സ്വത്തിന് അവകാശമുണ്ടെന്ന് പറയുകയാണ്. ഇത് കേട്ട് ഞെട്ടുകയാണ് രാഹുലും കുടുംബവും. മനസിൽ ചിരിക്കുകയാണ് രൂപ. അതെങ്ങനെ ശരിയാവും, രൂപയ്ക്ക് മക്കൾക്ക് നൽകാൻ താൽപര്യമില്ലെന്ന് ശാരി പറഞ്ഞപ്പോൾ ,സ്റ്റേ ഓർഡർ കിട്ടിയാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറയുകയാണ് വക്കീൽ. ആകെ ഇടിതട്ടിയ അവസ്ഥയിൽ നിൽക്കുകയാണ് സരയു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.