Mounaragam Today Episode 22 Jan 2024 : മൗനരാഗത്തിൽ അതി സംഘർഷ നിമിഷങ്ങൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിക്രമിനെതിരെ മൊഴി കൊടുക്കാൻ കല്യാണി എത്തി. പെൺകുട്ടിയാണെന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം മകളെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണ് പ്രകാശൻ ഇപ്പോൾ അനുഭവിക്കുന്നത്. എല്ലാ സുഖ സൗകര്യങ്ങളും കൊടുത്ത് രാജകുമാരനായി വളർത്തിയ മകൻ പാവപ്പെട്ട ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു അകത്തായിരിക്കുകയാണ്.
അവനെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചതോ അവർ ഇത്ര നാൾ ദ്രോഹിച്ച മകൾ കല്യാണി. സംസാര ശേഷി തിരിച്ചു കിട്ടിയതോടെ കല്യാണിക്ക് തിരിച്ചു കിട്ടിയത് അസാമാന്യമായ ധൈര്യവും കരുത്തുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കിരണിന്റെ സഹോദരിയെ പ്രണയിച്ചു വഞ്ചിക്കുകയും വിവാഹം കഴിച്ചിട്ടും അവളെ ദ്രോഹിക്കുകയും ചെയ്ത വിക്രമിനോട് അവൻ സ്വന്തം അനിയൻ ആയിരുന്നിട്ട് കൂടി കല്യാണിക്ക് ക്ഷമിക്കാൻ ആകുന്നില്ല. സത്യത്തിൽ വഴിയിൽ വെച്ച് രണ്ട് പേര് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു പോകുന്നത് കണ്ടപ്പോൾ അത് വിക്രം ആയിരിക്കും എന്ന് കല്യാണി കരുതിയില്ല.
പിന്തുടർന്ന് പിടിച്ചു ഹെൽമെറ്റ് മാറ്റിയപ്പോൾ ആണ് സ്വന്തം സഹോദരനാണ് കള്ളൻ എന്ന് കല്യാണി തിരിച്ചറിഞ്ഞത്. എന്നാൽ തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം എന്ന നിലപാടായിരുന്നു കല്യാണിക്ക്. അത് കൊണ്ടാണ് കല്യാണി അവനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചത് അത് തന്നെയാണ് കല്യാണി ഇന്ന് കോടതിയിലും ആവർത്തിച്ചത്. സ്വന്തം അനിയനെ പിടിച്ചു കൊടുത്തതിനെപ്പറ്റി വക്കീൽ ചോദിച്ചപ്പോൾ തെറ്റ് ചെയ്തത് അച്ഛനാണെങ്കിലും അനിയൻ ആണെങ്കിലും ശിക്ഷ അനുഭവിക്കണം എന്നാണ് കല്യാണി പറഞ്ഞത്. കല്യാണിയുടെ ശക്തമായ ഈ വാക്കുകൾ പ്രകാശന് മുഖത്തടി കിട്ടിയ പോലെയാണ് അനുഭവപ്പെട്ടത്.
സാധാരണ ഗതിയിൽ വിക്രമിനോട് അലിവ് തോന്നേണ്ടിയിരുന്ന കല്യാണി ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. പ്രകാശന്റെ അമ്മ കല്യാണിയെ നേരിട്ട് ചെന്ന് കണ്ട് അപേക്ഷിച്ചിട്ട് പോലും കല്യാണിയുടെ മനസ്സ് മാറിയില്ല. പ്രകാശൻ വിക്രമിനെ കണ്ട് പൊട്ടിക്കരയുകയാണ്. തന്നെ ഇറക്കുന്നതിനു വേണ്ടി കല്യാണിയോട് സംസാരിക്കാനും വിക്രം പ്രകാശനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രകാശൻ അതിനു തയ്യാറാകുന്നില്ല. ഉദ്വേഗഭരിതമായ രംഗങ്ങളിലൂടെയാണ് മൗനരാഗം കടന്ന് പോകുന്നത്.