Mounaragam Today Episode 23 Feb 2024 Video : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്ന മൗനരാഗത്തിൽ ഇപ്പോൾ രസകരമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ സ്വത്തിൻ്റെ അവകാശം മക്കൾക്കുമുണ്ടെന്ന സ്റ്റേ ലെറ്റർ വന്നതായിരുന്നു. ഇത് വന്നതോടെ ആകെ തകർന്ന സരയു നേരെ പോയത്, കല്യാണിയുടെ വീട്ടിലേക്കാണ്. അവിടെ സോണിയും, കല്യാണിയും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സരയു അവിടെ എത്തുന്നത്.
സോണിയയെയും കല്യാണിയെയും മോശമായി പറഞ്ഞ കല്യാണിയുടെ മുഖത്തിട്ട് കല്യാണി കൊടുത്തു. അടി കിട്ടിയ സരയു ആകെ ഞെട്ടിപ്പോയി. നിന്നെ ഞാൻ വെറുതെ വിടില്ലെന്ന് പറയുകയാണ് സരയു. എടി നീയൊന്നും ആഗ്രഹിക്കുന്നതൊന്നും നടക്കാൻ പോകുന്നില്ലെന്നു സരയു പറഞ്ഞപ്പോൾ, നീ ആഗ്രഹിക്കുന്നതാടി നടക്കാതിരിക്കാൻ പോകുന്നതെന്നും, ഇറങ്ങിപ്പോടി എന്ന് കല്യാണി പറയുകയാണ്. സരയു പോയ ശേഷം, കല്യാണിയും സോണിയും പലതും പറയുകയാണ്. അപ്പോഴാണ് സരയു വീട്ടിലെത്തുന്നത്.
സരയുവിനെ കണ്ടതും, ശാരി മോളെ നിൻ്റെ മുഖത്ത് എന്താണെന്നും, ആ കല്യാണി എൻ്റെ മോളെ തല്ലിയോ എന്ന് ചോദിക്കുകയാണ് ശാരി. ആ അമ്മേ അവൾ എന്നെ തല്ലിയെന്നും, അവളെ ഞാൻ വെറുതെ വിടില്ലെന്ന് പറയുകയാണ്. അപ്പോഴാണ് രാഹുലിനോട് ശാരി പറയുന്നത്, നിങ്ങളെ കൊള്ളാത്തതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് പറയുകയാണ്. ഞാൻ ആകെ ഭ്രാന്ത് പിടിച്ച് നിൽക്കുകയാണെന്നും, എന്നെ വെറുതെ കൂടുതൽ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് പറയുകയാണ് രാഹുൽ. അങ്ങനെ രാഹുൽ വീണ്ടും കല്യാണിയെ ഇല്ലാതെയാക്കണമെന്ന ചിന്തയാണ് മനസിൽ ഉദിക്കുന്നത്.
അവൾ ഇല്ലാതെ ആയാൽ എൻ്റെ മകളെ കിരണിനെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നാണ് രാഹുലിൻ്റെ ആഗ്രഹം. അങ്ങനെ രാഹുൽ കിരണിനെ കാണാൻ പോവുകയാണ്. കണ്ട ഉടനെ കിരൺ, മകളെ കല്യാണി അടിച്ചതിന് ചോദ്യം ചെയ്യാനാണ് വന്നതെങ്കിൽ, മോളുടെ നാവ് ആദ്യം അടക്കിവയ്ക്കാൻ പറയണമെന്നും അല്ലെങ്കിൽ മോളുടെ രണ്ട് മുഖത്തും കല്യാണിയുടെ അടി മേടിക്കേണ്ടെന്ന് പറയുകയാണ് കിരൺ. നീ ഒന്നും അധികം കളിണ്ടെന്നു പറഞ്ഞു കൊണ്ട് രാഹുൽ പോവുകയാണ്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.