Mounaragam Today Episode 23 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ അടുത്ത ആഴ്ച നടക്കാൻ പോകുന്നത് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, രൂപയോട് മനോഹറിനെയും കല്യാണിയെയും ഇല്ലാതാക്കാൻ പണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇതൊക്കെ രൂപ പറഞ്ഞറിഞ്ഞ കിരണും കല്യാണിയും പലതും സംസാരിക്കുകയാണ്. എത്രയൊക്കെ പഠിച്ചിട്ടും അയാൾക്ക് ഒരു മാറ്റമില്ലെന്നാണ് കിരൺ പറയുന്നത്.
പിന്നീട് കാണുന്നത് സോണിയെയാണ്. സോണി വിഷമിച്ചിരിക്കുകയാണ്. എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആൾ എൻ്റെ മോളെ സ്നേഹിക്കുമോ എന്നാണ് സോണി ആലോചിക്കുന്നത്. അപ്പോഴാണ് കല്യാണി വരുന്നത്. സോണിയെയും കൂട്ടി കല്യാണി രൂപയ്ക്ക് പൊന്നൊക്കെ എടുക്കാൻ ജ്വല്ലറിയിലേക്ക് പോവുകയാണ്. അപ്പോൾ സിഎസിനെയും കൂട്ടി കിരൺ വസ്ത്രങ്ങളൊക്കെ എടുക്കാനും പോവുകയാണ്.
പിന്നീട് കാണുന്നത്, കല്യാണ ദിവസമാണ്. രൂപ ഗോൾഡൊക്കെ ധരിച്ച് ഒരുങ്ങി നിന്നു. അപ്പോഴാണ് നയന കല്യാണത്തിന് വരുന്നത്. കല്യാണിയുടെ കൂടെ നിന്ന് നയന രൂപയെ കാണാൻ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ ഒരുങ്ങി വരുന്നത്. രൂപയെ കണ്ട് സിഎസ് കണ്ണ് മിഴിച്ച് നോക്കുകയാണ്. എടോ നീ ഇപ്പോൾ പത്ത് വയസ് കുറഞ്ഞെന്ന് പറയുകയാണ്. പിന്നീട് കല്യാണം നടക്കുകയാണ്. രൂപയുടെ കഴുത്തിൽ ചന്ദ്രസേനൻ താലിചാർത്തുകയാണ്.
ഇത് കണ്ട് എല്ലാവർക്കും വലിയ സന്തോഷമായി. അപ്പോഴാണ് അവിടേയ്ക്ക് അയാൾ വരുന്നത്. സോണിയെ കല്യാണം കഴിക്കാൻ വേണ്ടി അയാൾ വരികയാണ്.നമ്മൾ കാത്തിരുന്ന, പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ആ വ്യക്തി തന്നെ സോണിയെ കല്യാണം കഴിക്കാൻ വരുന്നു. ബൈജുവാണ് സോണിയെ കൈ പിടിച്ചു വരുന്നത്. ഇത് കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമാവുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.