കിരണിനെ ഇല്ലാതാക്കി വിക്രമിന്റെ ഗുണ്ടകൾ!! സ്വന്തം ചോര,യെ വിധവയാക്കി ആ അസുരവിത്ത്; കിരണിനെ രക്ഷിക്കാൻ ഓടിയെത്തിയ കല്യാണിയ്ക്കും അത് സംഭവിച്ചു!! | Mounaragam Today Episode 24 April 2024 Video

Mounaragam Today Episode 24 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും രാഹുലും കൂടി സംസാരിച്ച ശേഷം രാഹുൽ സോണിയുടെ ഭർത്താവാകാൻ പോകുന്ന ആൽബിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ആലോചിക്കുന്നതാണ്. പിന്നീട് കാണുന്നത് രാഹുൽ ഗുണ്ടകളെ വിളിക്കുന്നതാണ്. രൂപ ആൽബിയുടെ ഫോട്ടോ ഫോണിൽ സെൻ്റ് ചെയ്തപ്പോൾ, ആ ഫോട്ടോ ഗുണ്ടകൾക്ക് കാണിക്കുകയാണ്. ഇവനെ പെട്ടെന്ന് തീർക്കണമെന്നും, പറയുകയാണ്. ഗുണ്ടകൾ ആ കാര്യം ഏറ്റെടുത്ത് പോവുകയാണ്. പിന്നീട് രൂപ ചന്ദ്രസേനനോട് രാഹുലുമായി സംസാരിച്ച കാര്യങ്ങൾ പറയുകയാണ്.

ഞാൻ സോണിയ്ക്കും ഭർത്താവിനും എൻ്റെ സ്വത്തിൻ്റെ പകുതി കൊടുക്കാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ, ആ ദുഷ്ടൻ്റെ മുഖം മാറുന്നുണ്ടായിരുന്നു. അതിനാൽ എൻ്റെ മോളും ആൽബിയൊക്കെ ഒന്ന് സൂക്ഷിക്കണമെന്ന് പറയുകയാണ്. അതൊക്കെ പോട്ടെ, ഞങ്ങൾ തീരുമാനിച്ച കാര്യം അച്ഛായനെ അറിയിക്കണ്ടേ എന്ന് പറയുകയാണ്. അങ്ങനെ രൂപ അഛായനെ വിളിക്കുകയാണ്. കല്യാണമൊക്കെ അടുത്തില്ലേയെന്നും, ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും പറയുകയാണ്. ഞങ്ങളുടെ സ്വത്തിൻ്റെ ഒരു ഭാഗം എൻ്റെ മോൾക്കും ആൽബിക്കും കൊടുക്കാൻ തീരുമാനിച്ചെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ അച്ഛായൻ സ്വത്തൊന്നും വേണ്ട രൂപേയെന്നും, കല്യാണം കഴിഞ്ഞാൽ സുഖമായി ജീവിക്കാൻ കഴിഞ്ഞാൽ പിന്നെ എന്തിനാണ് സ്വത്തൊക്കെ രൂപേ എന്ന് പറയുകയാണ്.

അച്ഛായൻ വേണ്ടെന്ന് പറയരുതെന്നും, ഇത് ഞങ്ങളുടെ മകൾക്ക്ഞങ്ങൾ കൊടുക്കുന്നതാണ് എന്നും ഞങ്ങളുടെ കുറച്ച് ഒപ്പുകൾ ഒക്കെ പിന്നെ ഞങ്ങളുടെ മക്കൾക്ക് ഉള്ളതല്ലേ അച്ചായാ എന്നൊക്കെ പറയുകയാണ് രൂപ. ഇങ്ങനെയൊക്കെ പറയുമ്പോൾ പിന്നെ ഞാനെന്തു പറയാനാണ് എന്നും, അതിൻ്റെ ആവശ്യം ഒന്നും എനിക്കും എൻ്റെ മകനും ഇല്ലെന്നും പറയുകയാണ് അച്ഛായൻ. പിന്നീട് രൂപ നേരെ ചന്ദ്രസേനന് കൊടുക്കുകയാണ്. ചന്ദ്രസേനനുമായി അച്ചായൻ പലതും സംസാരിക്കുകയാണ്. പിന്നീട് കാണുന്നത് വിക്രം സുഹൃത്തുക്കളുമായി സംസാരിക്കുന്നതാണ്. ആകെ വിഷമത്തിൽ ഇരിക്കുകയാണ് വിക്രം. പിന്നീട് സുഹൃത്തുക്കളോട് എൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് എൻ്റെ പെങ്ങൾ ആണെന്നും, അതിനാൽ അവൾ ഇനി വിധവയായി ജീവിച്ചാൽ മതിയെന്നും, അതിന് അവളുടെ ഭർത്താവായ കിരണിനെ ഇല്ലാതാക്കണമെന്നും പറയുകയാണ്. അപ്പോഴാണ് കിരണിൻ്റെ വണ്ടി പോകുന്നത്.

വിക്രം ആ പോകുന്നതാണ് അവനെന്നും, അവനെ ഇല്ലാതാക്കണമെന്നും , രണ്ടും ഇവിടെ അടുത്തുള്ള സൈറ്റിലേക്ക് പോവുകയാണെന്നും പറയുകയാണ്. അങ്ങനെ ഗുണ്ടകൾ സൈറ്റിലേക്ക് പോവുകയാണ്. കിരൺ സൈറ്റിലെത്തി എല്ലായിടത്തും നോക്കുന്നതിനിടയിൽ പുറത്തുള്ള വർക്കുകൾ ഒക്കെ നോക്കുമ്പോഴാണ് ഒരു കല്ലു വന്ന് തലയിൽ പതിക്കുന്നത്. കിരൺ വേദനകൊണ്ട് പുളഞ്ഞു കൊണ്ട് തലയിൽ പിടിക്കുകയാണ്. അപ്പോഴാണ് മുഖംമൂടിയിട്ട രണ്ടു മൂന്നു ഗുണങ്ങൾ വന്ന് കിരണിനെ പിടിക്കുകയും, വയറ്റിൽ കുത്തുകയും ചെയ്യുന്നത്. കിരൺ കല്യാണി എന്ന് വിളിച്ച് നിലത്തു വീഴുകയാണ്. കാറിൽനിന്ന് കല്യാണി കിരണിൻ്റെ ശബ്ദം കേട്ടു മുകളിലേക്ക് ഓടി വരികയാണ്. കിരൺരക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കല്യാണി കാണുന്നത്. ഉടൻതന്നെ കിരണിനെ വാരിയെടുത്തു കല്യാണി കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ പോകുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

mounaragam
Comments (0)
Add Comment