സ്വന്തം കുഴി തോണ്ടി രാഹുൽ!! കിരണിന് സംഭവിക്കാൻ ഇരുന്ന ആ ദുരന്തം ആൽബിയ്ക്ക് വന്നു പതിയ്ക്കുന്നു; ഇടിവെട്ട് പണിയുമായി ശാരി!! | Mounaragam Today Episode 25 April 2024 Video

Mounaragam Today Episode 25 April 2024 Video : ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ കാത്തിരുന്നു കാണുന്ന പരമ്പരയായ മൗനരാഗത്തിൽ വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കല്യാണി കിരണിനെ കുറിച്ച് മോശമായ സ്വപ്നം കണ്ട് പേടിച്ച് ഉറക്കം ഞെട്ടി കരയുകയായിരുന്നു. ഉടൻ തന്നെ കിരൺ എഴുന്നേറ്റ് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, കല്യാണിയ്ക്ക് ഒന്നും പറയാൻ പറ്റുന്നില്ല. ഭയപ്പെട്ട കല്യാണിയുടെ ശബ്ദം പോയ അവസ്ഥ ആയിരുന്നു. കണ്ട സ്വപ്നത്തെക്കുറിച്ച് കിരണിനോട് ആംഗ്യ ഭാഷയിൽ പറയുകയാണ്. പിന്നീട് കല്യാണിയോട് കിടന്നുറങ്ങാൻ പറയുകയാണ്. പിറ്റേ ദിവസം രാവിലെ കിരൺ ദീപയോട് കാര്യങ്ങൾ പറയുകയാണ്.

എന്തോ സ്വപ്നം കണ്ട് ഭയന്നതിനാൽ കല്യാണിക്ക് ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല. ആണോ മോനെ എന്നു പറഞ്ഞ് രൂപ കല്യാണിയോട് കാര്യങ്ങൾ ചോദിക്കുകയാണ്. അപ്പോൾ ദീപയോട് മുഴുവനായും പറയാൻ സാധിക്കാതെ കുറച്ച് ആംഗ്യഭാഷയിലൊക്കെയായി കല്യാണി പറഞ്ഞു. സ്വപ്നത്തിൽ കിരണിനെ വിക്രം സുഹൃത്തുക്കളെ വിട്ട് കൊല്ലാൻ ശ്രമിച്ച കാര്യങ്ങൾ പറയുകയാണ്. മോൾ അത് സ്വപ്നമല്ലേ എന്ന് പറയുകയാണ്. മോൾ ആ ഭയം മനസിൽ നിന്ന് മാറ്റിയാൽ മാത്രമേ മോളുടെ ശബ്ദം തിരികെ വരു എന്നു പറയുകയാണ്. പിന്നീട് കാണുന്നത് കിരൺ ദീപയോട് കല്യാണി എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് കല്യാണി പറഞ്ഞ കാര്യങ്ങൾ ദീപ കിരണിനോട് പറയുന്നത്.

മോൾ കണ്ട സ്വപ്നങ്ങൾ ഫലിക്കാറുണ്ടെന്നും, അതുകൊണ്ട് മോൾ മോനെ കുറിച്ചാണ് സ്വപ്നം കണ്ടതെങ്കിലും അതുപോലെ സംഭവിക്കണമെന്നില്ലെന്നും, പക്ഷേ മറ്റാർക്കെങ്കിലും അങ്ങനെയൊരു രീതിയിൽ വന്നേക്കാമെന്നും പറയുകയാണ്. അതിനാൽ മോൻ്റെ വീട്ടിൽ എല്ലാവരോടും ഒന്നു ശ്രദ്ധിക്കാൻ പറയണം എന്ന് പറയുകയാണ് ദീപ. അച്ഛന് അതിൽ ഒന്നും ഭയമില്ലെന്നും, പക്ഷേ കല്യാണിക്ക്
എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ്. അത് മോൾക്ക് ടെൻഷൻ വന്നപ്പോഴേക്കും ശബ്ദം പോയതാണെന്നും, എന്നാൽ ഇപ്പോൾ കുറച്ചൊക്കെ സംസാരിക്കുന്നുണ്ട് എന്നു പറയുകയാണ്. പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ്. രാഹുൽ ഭ്രാന്ത് പിടിച്ച പോലെ നടക്കുകയാണ്. അപ്പോഴാണ് ശാരി വരുന്നത്. എന്താണ് മനുഷ്യ ഭ്രാന്ത് പിടിച്ച പോലെ നടക്കുന്നത് എന്ന് പറഞ്ഞപ്പോൾ, നമ്മളുടെ ജീവിതവും രക്ഷപ്പെടാൻ പോവുകയാണെന്ന് പറയുകയാണ്. ഇനി എന്ത് രക്ഷപ്പെടാൻ, നിങ്ങളുടെ പെങ്ങളും ചന്ദ്രസേനനും ഒന്നിച്ചു.അതിൽ നിങ്ങൾ സന്തോഷിക്കുന്നു. അതിന് കാരണം നമ്മുടെ മനുമോന് നിങ്ങളുടെ പെങ്ങളുടെ സ്വത്ത് നൽകാനുള്ള മടി കാരണമാണ് നിങ്ങൾ ഇപ്പോൾ ഇതൊക്കെ ചെയ്തു കൂട്ടുന്നതെന്ന് പറയുകയാണ്.

അങ്ങനെ പലതും സംസാരിച്ച ശേഷം ശാരി പോവുകയാണ്.അപ്പോഴാണ് രാഹുൽ ഗുണ്ടകളെ വിളിക്കുന്നത്. എന്തായി ഞാൻ പറഞ്ഞ കാര്യങ്ങൾ എന്ന് ചോദിച്ചപ്പോൾ, അവൻ ഇവിടെ നമ്മൾ ഉള്ള സ്ഥലത്ത് എത്തിയിട്ടുണ്ടെന്നു പറയുകയാണ്. ഇത് കേട്ടപ്പോൾ രാഹുലിന് സന്തോഷമാവുകയാണ്. എങ്കിൽ ഇപ്പോൾ തന്നെ കാര്യം സാധിക്കണമെന്നും, അവൾ വിവാഹം കഴിക്കാൻ പോകുന്നവന് ഇന്നുതന്നെ ആദരാഞ്ജലി അർപ്പിക്കണമെന്നും പറയുകയാണ് രാഹുൽ. നമ്മൾ ഏറ്റു എന്നു പറയുകയാണ്. പിന്നീട് രാഹുൽ മനസ്സിൽ പലതും ഓർക്കുകയാണ്. എന്നെ ചതിച്ച രൂപയ്ക്ക് ഇതുതന്നെയാണ് തക്കശിക്ഷ എന്ന് മനസ്സിൽ പറയുകയാണ് രാഹുൽ. അപ്പോഴാണ് ആൽബി റസ്റ്റോൻ്റിൽ എത്തി കാറിൽ നിന്നിറങ്ങുന്നത്. ഉടൻ തന്നെ സോണിയെ വിളിക്കുകയാണ്. ഞാൻ വരുന്നുണ്ടെന്ന് പറയുകയാണ് സോണി. സോണി വന്നിട്ട് ഉള്ളിൽ കയറാമെന്നു കരുതി പുറത്തു നിന്ന ആൽബിയെ വീക്ഷിക്കുകയാണ് ഗുണ്ടകൾ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.

mounaragam
Comments (0)
Add Comment