സോണിയുടെ കൈ പിടിച്ച് ഓടാൻ ബൈജു!! വരാനായി വന്ന സുരേഷിന്റെ കരണം പുകച്ച് കല്യാണി; വിക്രമിനെ ശരണ്യ പ്രാന്തനാക്കുന്Aനു!! | Mounaragam Today Episode 27 March 2024 Video

Mounaragam Today Episode 27 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സോണിയെ കല്യാണം കഴിക്കാൻ വന്ന സുരേഷ് ചാരുമോൾ ഒരു ബാധ്യതയാകുമെന്ന് പറഞ്ഞപ്പോൾ, കല്യാണി സുരേഷിനെ അടിക്കുകയും പുറത്താക്കുകയും ചെയ്തു. അവർ പോയ ശേഷം ഇച്ഛായൻ കൊണ്ടുവന്ന ആലോചനയായതിനാൽ വിഷമിക്കുകയായിരുന്നു. ഇനി ഒരു വിവാഹത്തിന് സോണി സമ്മതിക്കുമോ എന്നാണ് അഗസ്റ്റിൻ ഇച്ഛായൻ ചോദിക്കുന്നത്.

അത് സാരമില്ലെന്നും, അവളെയും മകളെയും സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തണമെന്ന് പറയുകയാണ് സിഎസ്. അച്ഛൻ്റെയും അമ്മയുടെയും കല്യാണം നാളെ നടക്കണമെന്നും, അത് കഴിഞ്ഞ് മതി സോണിയുടെ കാര്യമെന്ന് പറയുകയാണ് എല്ലാവരും. എന്നാൽ സിഎസിനും രൂപയ്ക്കും വലിയ വിഷമമാവുകയാണ്. സോണി റൂമിൽ പോയി ചാരു മോളെ കെട്ടി പിടിച്ച് കരയുകയാണ്. ഇത് കേട്ട് കൊണ്ടാണ് കല്യാണി വരുന്നത്. നിനക്ക് മോശം വരാനല്ലല്ലോ നമ്മൾ ഇങ്ങനെ ചെയ്തത്. നിനക്ക് നല്ലതു വരാനല്ലേ, അവൻ പോവട്ടെ, നിങ്ങൾ രണ്ടു പേരെയും സ്നേഹിക്കുന്ന ഒരാൾ വരുമെന്ന് പറയുകയാണ്.

കല്യാണി ഇനി അ കാര്യമൊന്നും പറയരുത് ഇനി എന്ന് പറയുകയാണ്. അപ്പോഴാണ് പ്രകാശനും വിക്രമും ചിരിക്കുന്നത്. സോണിയുടെ കല്യാണം മുടങ്ങിയതിൽ. പ്രകാശൻ പറയുന്നത്, നീ ഇനി സോണിയെ സ്നേഹിക്കണമെന്നും, ചാരു മോളെ സ്നേഹിച്ച് സോണിയുടെ സ്നേഹം പിടിച്ചുപറ്റണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അഗസ്റ്റിൻ അച്ചായൻ സന്തോഷത്തോടു കൂടി കയറി വരികയാണ്.

സിഎസും കിരണും വിഷമിച്ചിരിക്കുമ്പോഴാണ്, അച്ഛായൻ ഇറങ്ങി വന്ന് വിഷമിക്കരുതെന്നും, വലിയ സന്തോഷ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നതെന്നും, സോണിയെ കല്യാണം കഴിക്കാൻ അവളെ അറിയാവുന്ന ഒരാൾ വന്നിട്ടുണ്ടെന്ന് പറയുകയാണ്. അതാരാണെന്ന് ചോദിച്ചപ്പോൾ, അത് ഞാൻ ഇപ്പോൾ പറയുന്നില്ലെന്നും, നാളെ നിങ്ങളുടെ വിവാഹം നടക്കുമ്പോൾ അയാൾ അവിടെ എത്തിയിരിക്കുമെന്ന് പറയുകയാണ്. ഇത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

mounaragam
Comments (0)
Add Comment