Mounaragam Today Episode 28 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ പ്രേക്ഷകർ ആഗ്രഹിച്ച എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കല്യാണിയും കിരണും സോണിയുടെ ഭാവിയെക്കുറിച്ചും, നാളെ നടക്കാനിരിക്കുന്ന അച്ഛൻ്റെയും അമ്മയുടെയും കല്യാണത്തെ കുറിച്ചും സംസാരിക്കുകയാണ്. പക്ഷേ, ഇനി സോണി ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കുമോ എന്നാണ് കല്യാണിയും കിരണും പറയുന്നത്. എല്ലാവർക്കും നന്മ മാത്രം ആഗ്രഹിച്ച കുട്ടിയാണ് സോണി. അങ്ങനെയുള്ള അവൾക്ക് നല്ലത് മാത്രമേ വരുവെന്ന് പറയുകയാണ് കിരൺ.
പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ്. രാഹുൽ മനോഹറിനെ കുറിച്ച് മോശമായി പലതും പറയുകയാണ്. മനോഹറിനെ ഉപേക്ഷിക്കണമെന്ന് പറയുകയാണ്. ഇത് കേട്ട് സോണി എൻ്റെ മനുവേട്ടനെ കുറിച്ച് അച്ഛൻ എന്തിനാണ് ഇങ്ങനെ പറയുന്നതെന്നും, അച്ഛന് അമ്മ പറയുന്നത് പോലെ തലയ്ക്ക് സുഖമില്ലേയെന്ന് പറയുകയാണ്. ഇത് കേട്ട് രാഹുൽ എൻ്റെ ജീവിതത്തിൽ എന്നും സ്നേഹിച്ചിട്ടുള്ള എൻ്റെ മകൾ തന്നെ എനിക്ക് തലയ്ക്ക് വെളിവില്ലെന്ന് പറയുന്നതിന് മുൻപ് ഈ അച്ഛൻ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ എന്ന് ആലോചിക്കണമെന്ന് പറയുകയാണ്.
പിന്നീട് കാണുന്നത് സിഎസിനെയും രൂപയെയുമാണ്. രൂപയ്ക്കായുള്ള റൂമിൽ രൂപ ഒരുങ്ങുമ്പോൾ, സിഎസ് മറ്റൊരു റൂമിൽ ഒരുങ്ങുകയാണ്. അപ്പോഴാണ് സോണിയുടെ അവസ്ഥയെ കുറിച്ച് രൂപ പറയുന്നത്. അമ്മ എന്നെയോർത്ത് വിഷമിക്കേണ്ടെന്നും, എൻ്റെ അച്ഛനും അമ്മയും ഒന്നാകുന്നതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷമെന്ന് പറയുകയാണ് സോണി. കിരണും അഗസ്റ്റിനും, സി എസുമൊക്കെ പുറത്ത് നിന്ന് സംസാരിക്കുമ്പോഴാണ് നയനയും ആദർശും വരുന്നത്.
നയനയെയും ആദർശിനെയും സ്വീകരിച്ച് കല്യാണി രൂപയെ ഒരുക്കാൻ പോയപ്പോഴാണ് ഒരു കാർ വന്ന് നിർത്തുന്നത്.അതിൽ നിന്നും ബൈജു ഇറങ്ങി വരികയാണ് ബൈജുവിനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. അഗസ്റ്റിൻ അച്ചായൻകണ്ടെത്തിയ പയ്യൻ ബൈജു ആയതിനാൽ എല്ലാവർക്കും വലിയ സന്തോഷമാണ് ഉണ്ടായത്. ബൈജുവിനെ ക്ഷണിച്ച് എല്ലാവരും അകത്തേക്ക് പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.