Mounaragam Today Episode 29 Feb 2024 Video : മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയെ അടിച്ചതിന് പോലീസിൽ പരാതി നൽകുക്കയും, പ്രകാശനെയും മൂങ്ങയെയും കൊണ്ടുപോകാൻ പോലീസ് വരികയായിരുന്നു. പോലീസിനെ കണ്ട മൂങ്ങ പലതും പറഞ്ഞുനോക്കി.
എന്നാൽ പോലീസ് രണ്ടു പേരോടും പോലീസ് ജീപ്പിൽ കയറാനും, കൊണ്ടുപോവുകയും ചെയ്തു. പിന്നീട് കാണുന്നത് രാഹുലിനെയാണ്. എങ്ങനെയെങ്കിലും കല്യാണി ഇല്ലാതാവണം. അതിന് എന്താണ് വഴി എന്നൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് മനോഹർ വരുന്നത്. മനോഹറിനെ കണ്ടതും രാഹുലിന് കലിവരികയാണ്. കിരണിന് സ്വത്തൊക്കെ എഴുതി കൊടുക്കാൻ പോയത് എന്താണെന്ന് അറിയാത്തതിൻ്റെ തന്ത്രപ്പാടിലാണ് മനോഹർ.
നിങ്ങൾ സ്വത്തൊക്കെ കിരണിനെ എഴുതിക്കൊടുക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള ഉദ്ദേശം മോളെ കിരണിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനല്ലേ എന്ന് രാഹുലിനോട് ചോദിച്ചപ്പോൾ, അതെയെന്നും പക്ഷേ, നീ ഇവിടെ നിന്ന് പോയിക്കൊള്ളണമെന്ന് പറയുകയാണ് രാഹുൽ. അപ്പോൾ കല്യാണിയെ എന്തു ചെയ്യുമെന്നും, അവളെ അങ്ങ് തട്ടിക്കളയാനാണോ പ്ലാനെന്ന് പറയുകയാണ് മനോഹർ. അതെയെന്നും, എൻ്റെ മരുമകൻ മതി എൻ്റെ മകളുടെ ഭർത്താവായെന്ന് പറയുകയാണ്.ഇത് കേട്ട മനോഹർ, അപ്പോൾ 3 കോടി മറക്കണ്ട എന്ന് പറഞ്ഞ് മനോഹർ പോവുകയാണ്. റൂമിലെത്തിയപ്പോൾ, സരയു അമേരിക്കൻ സ്വപ്നങ്ങൾ പറയുകയാണ്.
മനോഹർ സരയുവിനെ പ്രസവശേഷം പോവേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ് കൊണ്ട് ഇരിക്കുകയാണ്. പിന്നീട് കാണുന്നത് രഞ്ജനും കല്യാണിയും സൈറ്റിൽ എത്തുകയാണ്. അവിടെ എത്തിയ ശേഷം ബിൽഡിങ്ങിൻ്റെ മുകളിൽ കയറിപ്പോവുകയാണ് രഞ്ജനും കല്യാണിയും. രഞ്ജൻ മനസിൽ ഇത് തന്നെ അവസരം എന്നോർത്ത് മുകളിലേക്കു കയറിപ്പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.