Mounaragam Today Episode 29 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനനും സത്യങ്ങൾ തിരിച്ചറിഞ്ഞ രംഗങ്ങളാണ്. ചന്ദ്രസേനനും രൂപയും ചന്ദ്രസേനൻ്റെ വീട്ടിൽ വന്ന് പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു അൺനോൺ നമ്പറിൽ നിന്നും മെസേജ് വന്നതും, ആ മെസേജ് വന്നത് എൻ്റെ ഭാര്യയിൽ നിന്നാവണമേ എന്ന് പ്രാർത്ഥിച്ചതും, തുടങ്ങി പല കാര്യങ്ങളും ചന്ദ്രസേനൻ പറയുകയായിരുന്നു.
അതുപോലെ രൂപയും പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആരോ ബെല്ലടിക്കുന്നത്. ദയാനന്ദൻ ഡോർ തുറന്നപ്പോൾ കല്യാണിയും കിരണും ആയിരുന്നു. രൂപ അകത്തുള്ളതിനാൽ ദയാനന്ദൻ ആകെ ഞെട്ടിപ്പോയി. പിന്നീട് ചന്ദ്രസേനനെ വിളിച്ചു. ചന്ദ്രസേനൻ താഴെ വന്നപ്പോൾ, കല്യാണിയോടും കിരണിനോടും നിങ്ങൾ എന്താണ് വിളിക്കാതെ വന്നതെന്ന് പറയുകയാണ് ചന്ദ്രസേനൻ. ഞങ്ങൾ പലതവണ വിളിച്ചെന്നും, അച്ഛൻ എടുക്കാത്തതിനാലാണ് ഞങ്ങൾ ഇവിടെ വരെ വന്നതെന്നും പറയുന്നു. ഞങ്ങൾ അമ്മയെ കാണാത്തതിൻ്റെ പേരിൽ എല്ലായിടത്തും ഓടിനടക്കുകയായിരുന്നു.
അതിനു ശേഷമാണ് അച്ഛനും ഫോൺ എടുക്കാതിരിക്കുന്നത്. തുടങ്ങി പലതും പറഞ്ഞതിനു ശേഷം കല്യാണിയും കിരണും പോവുകയാണ്. കിരണും കല്യാണിയും ചന്ദ്രസേനൻ്റെ പതർച്ച കണ്ട് ടെൻഷനടിക്കുകയാണ്.മൈക്കിളിൻ്റെ മ ര ണമാണോ അച്ഛനെ ടെൻഷനിലാക്കുന്നതെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് ചന്ദ്രസേനൻ രൂപയുടെ അടുത്ത് പോയി മക്കൾ പോയെന്ന് പറയുന്നതാണ്. പിന്നീട് രൂപ നമുക്ക് പളളിയിൽ പോയിട്ട് വരാമെന്ന് പറയുകയാണ്. അങ്ങനെ പളളിയിൽ പോയി പ്രാർത്ഥിച്ച ശേഷം, അടുത്തുള്ള അമ്പലത്തിലും രൂപയും, ചന്ദ്രസേനനും പോവുകയാണ്. പിന്നീട് കാണുന്നത് വിക്രമിനെയാണ്. വിക്രം ശരണ്യയുമായി സംസാരിക്കുകയാണ്.
ഞാൻ കേസിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് നീ കാരണം.അതിനാൽ നീ പറഞ്ഞതുപോലെ നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണ് എനിയ്ക്ക് എന്നു പറയുകയാണ് വിക്രം. പിന്നീട് ശരണ്യയുടെ കൂടെ വിക്രം ശരണ്യയുടെ വീട്ടിൽ പോവുകയാണ്. വീടും സ്ഥലമൊക്കെ കണ്ടപ്പോൾ വിക്രമിന് വലിയ സന്തോഷമായി. അങ്ങനെ പിറ്റേ ദിവസം ആരുമറിയാതെ ശരണ്യയെ വിക്രം വിവാഹം കഴിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.