Mounaragam Today Episode 29 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷമായി കാത്തിരുന്ന എപ്പിസോഡാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശാരിയോട് കല്യാണി സരയു നിങ്ങളുടെ മകളല്ലെന്ന് പറഞ്ഞതും, കൂടാതെ ഒരു കല്യാണി ഡീലായി ഞങ്ങൾ ഒരുമിച്ച് ജീവിക്കില്ലെന്ന് കല്യാണി പറഞ്ഞതും, സുഹൃത്തായ എലിസമ്പത്ത് ഡിഎൻഎ ടെസ്റ്റിൻ്റെ ഫലം പറഞ്ഞതും ഓർക്കുകയാണ്.
നാളെ ഡിഎൻഎയുടെ ഫലം വരുമല്ലോ, എൻ്റെ മോൾ എൻ്റെ മോളാണെന്ന് റിസൾട്ട് വന്നാൽ ഞാൻ എല്ലാത്തിനും ശിക്ഷ കൊടുക്കുമെന്ന് പറയുകയാണ്. പിന്നീട് പിറ്റേ ദിവസം രാവിലെ കുളിച്ച് പൂജാമുറിയിൽ പോയി പ്രാർത്ഥിക്കുകയാണ് ശാരി. ശേഷം പോകാനിറങ്ങുമ്പോൾ സരയു എവിടെയാണ് പോകുന്നതെന്ന് ചോദിക്കുകയാണ്. ഞാൻ ഒരു സത്യമന്വേഷിച്ച് പോവുകയാണെന്ന് പറയുകയാണ് ശാരി. ഞാൻ വരട്ടേയെന്ന് പറഞ്ഞപ്പോൾ വേണ്ടെന്ന് പറയുകയാണ് ശാരി. മോൾ ഈ അവ സ്ഥയിൽ യാത്ര ചെയ്യേണ്ടെങ്കിലും, ഞാൻ പോയിട്ട് വന്നിട്ട് എല്ലാം പറയാമെന്ന് പറയുകയാണ്.
അങ്ങനെ ശാരി പോവുകയാണ്. സരയു ശാരിയുടെ അവസ്ഥ കണ്ട് വിഷമിക്കുകയാണ്. അങ്ങനെ ശാരി ഡോക്ടറിൻ്റെ അടുത്ത് എത്തുകയാണ്. ഡോക്ടറോട് റിസൾട്ടിൻ്റെ ഫലം ചോദിക്കുകയാണ്. ഞാനൊരു കാര്യം പറയാമെന്നും, ഇന്നലെ തന്ന രണ്ട് മുടി നാരിഴകൾ അച്ഛൻ്റെയും മകളുടെയുമാണെന്നും, എന്നാൽ മാഡത്തിൻ്റെ കൂട്ടുകാരിയുടെ മകളാണോ എന്നറിയാൻ തന്നത് അതിൽ വ്യത്യസ്ത ഫലമാണ് വന്നതെന്നും, മാഡത്തിൻ്റെ കൂട്ടുകാരിയുടെ മകളല്ല ആ കുട്ടി എന്ന് പറയുകയാണ് ഡോക്ടർ.ഇത് കേട്ടപ്പോൾ ഞെട്ടുകയാണ് ശാരി. സത്യമായ കാര്യമാണോ എന്ന് ചോദിക്കുകയാണ് ശാരി. ശാരി ആകെ തകർന്നു പോവുകയാണ്. പുറത്തിറങ്ങി പൊട്ടിക്കരയുകയാണ് ശാരി. എൻ്റെ മകളല്ലല്ലോ സരയു എന്ന് പറഞ്ഞ് പൊട്ടിപൊട്ടിക്കരയുകയാണ്.
ഞങ്ങളെ ഇങ്ങനെയാക്കിയ അവനാണ് ചാവേണ്ടതെന്ന് പറഞ്ഞ് ദേഷ്യത്തിൽ ശാരി പോവുകയാണ്. അയാളെ ശരിയാക്കണമെന്ന് പറയുകയാണ് ശാരി മനസിൽ.വീട്ടിലെത്തിയ ശാരി ഭ്രാന്തിയെപ്പോലെ റൂമിലേക്ക് പോവുകയാണ്. റൂമിലെത്തിയപ്പോൾ ചതിയനെന്ന് പറഞ്ഞ് രാഹുലിനെ ഫ്ലവർവെയ്സ് കൊണ്ട് അടിക്കുകയാണ്. രാഹുൽ ശാരി നീയെന്താണ് ചെയ്യുന്നതെന്ന് പറഞ്ഞ് തെന്നി മാറുകയാണ്. എന്നാൽ ശാരി ചതിയനെന്ന് പറഞ്ഞ് പലതും പറയുകയാണ്. പിന്നീട് കാണുന്നത് പ്രകാശൻ്റെ വീട്ടിലേയ്ക്ക് സരയു പല സാധനങ്ങളുമായി പോവുകയാണ്.ഇത് കണ്ട് മൂങ്ങയ്ക്കൊക്കെ സന്തോഷമാവുകയാണ്. വളരെ നന്ദിണ്ടെന്ന് മുങ്ങ പറഞ്ഞപ്പോൾ, എനിക്ക് വേണ്ടത് നിങ്ങളുടെ സഹായമാണെന്നും, കല്യാണി ഇല്ലാതാക്കണമെന്ന് പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോവുന്നത്.