ഒളിച്ചു വെച്ച രഹസ്യ അറകൾ മറ നീക്കി പുറത്ത് വരുന്നു!! മനോഹറിനെ സരയുവിന് മുന്നിൽ ഇട്ട് തീർക്കാൻ ഒരുങ്ങി കിരൺ!! | Mounaragam Today Episode 30 July 2024 Video Viral

Mounaragam Today Episode 30 July 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗം അവസാന എപ്പിസോഡുകളിലേക്ക് എത്താൽ പോവുമ്പോൾ വളരെ മനോഹരമായാണ് കഥകൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ, നിഷയെയും കൂട്ടി മനോഹർ ജ്വല്ലറിയിൽ പോയപ്പോൾ സോണിയും ആൽബിയും മനോഹറിനെയും ഒരു പെൺകുട്ടിയെയും കണ്ട കാര്യം കിരണിനെയും കല്യാണിയെയും അറിയിക്കുകയാണ്. കിരൺ ഉടൻ മനോഹറിനെ വീട്ടിലേക്ക് വിളിക്കുകയാണ്.

അവിടെ എത്തിയപ്പോൾ കിരണും കല്യാണിയും ഇനി ഒരു പെണ്ണിനെ ചതിക്കാനാണ് പ്ലാനെങ്കിൽ അത് വേണ്ടെന്നും, ഇതോടെ നിർത്തിക്കൊള്ളണമെന്ന് പറയുകയാണ് കിരൺ. അവിടെ നിന്ന് നേരെ വീട്ടിലെത്തിയപ്പോൾ നിഷ വാങ്ങിക്കൊടുത്ത ബ്രെയ്സ്ലെറ്റ് സരയുവിന് പിറന്നാൾ സമ്മാനമായി വാങ്ങിയതാണെന്ന് പറഞ്ഞ് നൽകുകയാണ്. ഇത് കണ്ടപ്പോൾ സരയുവിന് വലിയ സന്തോഷമാവുകയാണ്. ഉടൻ ശാരിയെയും, രാഹുലിനെയും കാണിക്കാൻ പോവുകയാണ്. ശാരി ആണെങ്കിൽ രാഹുലിനെ കാണുമ്പോൾ ദേഷ്യം കൊണ്ട് കലി തുള്ളുകയാണ്.

അപ്പോഴാണ് സരയു വരുന്നത്. മനുവേട്ടൻ പിറന്നാളിന് എനിക്ക് സമ്മാനമായി തന്നതാണെന്നും, നിങ്ങൾക്ക് രണ്ടു പേർക്കും അങ്ങനെയൊന്ന് തോന്നിയില്ലല്ലോ എന്ന് പറയുകയാണ് സരയു. ഇത് സ്വർണ്ണമാണോ എന്നു രാഹുൽ പറഞ്ഞപ്പോൾ, സരയുവും ശാരിയും രാഹുലിനെ വഴക്കു പറയുകയാണ്. ഇത് ആണുങ്ങളുടെ ബ്രെയ്സ്ലേറ്റാണെന്നും രാഹുൽ പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ പറയുമ്പോൾ ശാരി ദേഷ്യം വന്ന് പലതും പറയുകയാണ്. എങ്ങനെയെങ്കിലും ഈ നാട് വിട്ട് പോയാൽ മതിയായിരുന്നെന്ന് പറയുകയാണ് ശാരി.

രാഹുൽ നേരെ താഴെ ഇറങ്ങിപ്പോയപ്പോൾ, മനോഹർ ഇറങ്ങി വന്ന് രാഹുലിനെ തമാശ രൂപത്തിൽ താരകേ എന്ന പാട്ടും പാടി വരികയാണ്. മനോഹറിനോട് ആ ബ്രെയ്സ്ലെയ്റ്റ് എവിടെ നിന്ന് കിട്ടിയെന്നും പലതും പറഞ്ഞ് രണ്ടു പേരും വഴക്കിടുകയാണ്. അപ്പോഴാണ് സരയു വരുന്നത്. മനോഹറിനെ മോശമായി രാഹുൽ പറയുന്നത് കേട്ട് വന്ന സരയുവിന് ദേഷ്യം വന്ന് പലതും പറയുകയാണ്. അതിന് കൂട്ട് പിടിച്ച് മനോഹറും പറയുകയാണ്. ഞാൻ നിങ്ങളെ അമേരിക്കയിലേക്ക് കൂട്ടിപ്പോവാത്തത് ഇങ്ങേെരെ ഓർത്താണെന്നും, ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കേണ്ടെന്നു കരുതിയാണെന്നും പറഞ്ഞപ്പോൾ, ഇങ്ങനെയുള്ള അച്ഛന്മാർ ജീവിച്ചിരിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് പറയുകയാണ് സരയു. ഇത് കേട്ട് തകർന്നു പോവുകയാണ് രാഹുൽ.

mounaragam
Comments (0)
Add Comment