Mounaragam Today Episode 30 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമായ മൗനരാഗം നാലുവർഷം കഴിഞ്ഞിട്ടും പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ചന്ദ്രസേനൻ്റെയും രൂപയുടെ കല്യാണം നടക്കുന്ന എപ്പിസോഡാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ ഈ ആഴ്ച നടക്കാൻ പോകുന്നത് വളരെ രസകരമായ രംഗങ്ങളാണ്. ചന്ദ്രസേനൻ്റെയും രൂപയുടെയും കല്യാണത്തിന് എല്ലാവരും തയ്യാറായി നിൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, മുഹൂർത്തത്തിന് സമയമായപ്പോൾ എല്ലാവരും ചേർന്ന് ചന്ദ്രസേനനെയും രൂപയെയും കൂടി പന്തലിലേക്ക് പോവുകയാണ്. ചന്ദ്രസേനൻ രൂപയെ താലികെട്ടുകയും ചെയ്യുന്നു. താലി ചാർത്തിയ ശേഷം കിരൺ കല്യാണിയെയും സോണിയെയും ചേർത്തു പിടിക്കുകയും, കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുകയും ചെയ്യുന്നുണ്ട്. കല്യാണമൊക്കെ കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി പോകുമ്പോൾ, രാഹുൽ ആക്കിയ ഗുണ്ട മുകളിൽ നോക്കുന്നുണ്ടായിരുന്നു.
കല്യാണിയെ ലക്ഷ്യമിട്ടു നോക്കുകയായിരുന്നു. അപ്പോൾ അയാൾ നിൻ്റെ സമയം അടുത്തെന്നും, നിന്നെ കൊന്നു കഴിഞ്ഞാൽ എനിക്ക് കിട്ടാൻ പോകുന്നത് വലിയൊരു തുകയാണെന്നും മനസ്സിൽ പറയുകയാണ്. അങ്ങനെ കല്യാണിയും സോണിയുമൊക്കെ ചേർന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ, സോണി കല്യാണിയെ കൂട്ടി എനിക്ക് കുറച്ച് കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു മാറി നിൽക്കുകയാണ്. അപ്പോഴാണ് ആൽബിയെക്കുറിച്ച് സോണി പറയുന്നത്. ഞാൻ ആൽബിയോട് കുറെ സംസാരിച്ചെന്നും, അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും, പക്ഷേ ഒരു സത്യം ആൽബി എന്നോട് പറഞ്ഞെന്നും, അച്ഛായൻ്റ സ്വന്തം മകനല്ല ആൽബിയെന്നും, അഗസ്റ്റിൻ അച്ചായന് മക്കൾ ഇല്ലാത്തതിനാൽ ആൽബിയെ ദത്തെടുത്തത് ആണ് എന്നുള്ള കാര്യം സോണി കല്യാണിയോട് പറയുന്നു.
അതിനാൽ അങ്ങനെ ജീവിച്ച ആൽബിക്ക് എൻ്റെ ചാരു മോളെ സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടാവും എന്ന് എനിക്ക് തോന്നി തോന്നുന്നെന്ന് പറയുകയാണ് സോണി. അങ്ങനെ അച്ഛൻ്റെയും അമ്മയുടെയും കല്യാണം വലിയ സന്തോഷത്തിൽ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കല്യാണിയും സോണിയും. പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ പല തമാശകളും പറയുകയാണ്. അപ്പോഴാണ് രാഹുൽ ഗുണ്ടയെ വിളിക്കുന്നത്. നീ ഹോട്ടലിൽ തന്നെ ഇല്ലേയെന്നും,ഞാൻ പെട്ടെന്ന് തന്നെ അവിടെയും വരാമെന്നും പറയുകയാണ്. അങ്ങനെ രാഹുൽ ഹോട്ടലിലേക്ക് എത്തുകയാണ്.ഇവിടെ കല്യാണ പാർട്ടി ഒക്കെ കഴിഞ്ഞുവെന്നും, ഞാൻ പെട്ടെന്ന് തന്നെ സാർ പറഞ്ഞ കാര്യം നടത്താമെന്നും പറയുകയാണ്. പക്ഷെ സർ ഇവിടെ നിന്നാൽ കൊല ചെയ്തു കഴിഞ്ഞാൽ സാറിനെ കൂടി പോലീസ് ചോദ്യം ചെയ്യുമെന്നും പറയുകയാണ്.ഇത് കേട്ട രാഹുൽ വീട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് ഹോട്ടലിൽ ഉണ്ടായിരുന്ന ചന്ദ്രസേനൻ്റെ ഗുണ്ടകൾ രാഹുലിനെ തുണിയിട്ട് മുഖം മൂടിയ ശേഷം, നല്ല അടി കൊടുക്കുകയാണ്. ആകെ അവശനായി ആശുപത്രിയിൽ കിടക്കുകയാണ് രാഹുൽ. അപ്പോൾ കല്യാണം കഴിഞ്ഞ് എല്ലാവരും സംസാരിക്കുകയാണ്. സോണിയ്ക്ക് ആൽബിയെ തന്നതിന് ചന്ദ്രസേനൻ അഗസ്റ്റിൻ അച്ഛായനോട് നന്ദി പറയുകയാണ്. അപ്പോൾ സി എസി ൻ്റെ കണ്ണ് നിറഞ്ഞിരുന്നു. ഇതൊക്കെയാണ് അടുത്ത ആഴ്ച വരാൻ പോകുന്ന മൗനരാഗത്തിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.