Mounaragam Today Episode 31 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ മൂന്നുവർഷത്തോളമായി കൈ നീട്ടി സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമും ശരണ്യയും തമ്മിലുള്ള വിവാഹത്തിന് രജിസ്റ്റർ ഓഫീസിലെത്തുന്നതാണ്. ശരണ്യയെ കണ്ടതും വിക്രമിനും പ്രകാശനും സന്തോഷമായി. പെട്ടെന്ന് തന്നെ കല്യാണം രജിസ്റ്റർ ചെയ്യാൻ പോവുകയാണ്. അപ്പോൾ രജിസ്റ്റർ ഓഫീസർ ശരണ്യയോട് ചോദിച്ചു.
മോൾ ഈ കല്യാണത്തിന് സമ്മതിച്ചത് ഇവനെ കുറിച്ച് എല്ലാം അറിഞ്ഞാണോ എന്ന് ചോദിക്കുന്നു. അതെ, സർ എന്നും, ഞാനാണ് വിക്രമിനെ പ്രൊപ്പോസൽ ചെയ്തതെന്ന് പറയുകയാണ് ശരണ്യ. പിന്നീട് ശരണ്യയുടെ കഴുത്തിൽ വിക്രം താലിചാർത്തുകയാണ്. പ്രകാശന് വലിയ സന്തോഷമായി. പിന്നീട് അവർ വീട്ടിലേക്ക് പോയി. കല്യാണ വീഡിയോയൊക്കെ കാദംബരി കല്യാണിക്ക് അയച്ചുകൊടുത്തു.
ഇത് കണ്ട കല്യാണി ഉടൻ തന്നെ കിരണിനെ കാണിക്കുകയാണ്. കിരണേട്ടാ വിക്രമിൻ്റെ കല്യാണം കഴിഞ്ഞെന്നും, അന്ന് മൊഴി മാറ്റി പറഞ്ഞ ശരണ്യയെയാണ് കല്യാണം കഴിച്ചിരിക്കുന്നതെന്നും പറയുകയാണ്. ഇവനെ കല്യാണം കഴിക്കണമെങ്കിൽ ഒന്നുകിൽ ആ പെൺകുട്ടിക്ക് വല്ല മാറാരോഗവും ഉണ്ടാവുമെന്നും, അല്ലെങ്കിൽ അവൾ തരികിട പരിപാടിയിലും ഉള്ള പെണ്ണായിരിക്കുമെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എല്ലാവരും തൊഴാൻ വന്നിരിക്കുകയാണ്. ശാരി മനോഹറിനോട് ഇവിടെ കാവടിയെടുത്താൽ നിങ്ങൾക്ക് പെട്ടെന്ന് കുഞ്ഞ് ജനിക്കുമെന്ന്.
ഇത് കേട്ട് മനോഹർ കാവടി തുള്ളാനായി പോയി. രാഹുൽ വന്നപ്പോൾ, ശാരി കാവടി എടുക്കാനും, രാഹുലേട്ടനും കാവടി എടുക്കാനും, ശൂലം കുത്താനും പറയുകയാണ്.ഇത് കേട്ട രാഹുലിന് ദേഷ്യം വരികയാണ്. എങ്കിലും ശൂലം കുത്തേണ്ടെന്നും, കാവടി എടുക്കാമെന്നും പറയുകയാണ് ശാരി. അങ്ങനെ വിക്രമും രാഹുലും കൂടി കാവടി എടുക്കുന്നത്.പിന്നീട് കാണുന്നത് ചന്ദ്രസേനനും രൂപയും തമ്മിലുള്ള സംഭാഷണമാണ്. മക്കളെയും മരുമകളെയും കുറിച്ച് പലതും പറയുകയാണ് ചന്ദ്രസേനൻ രൂപയോട്.അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.