കുഞ്ഞിന് അച്ഛനായി ബൈജു മതി!! കല്യാണിയെ തീർക്കാൻ രൂപയെ തന്നെ ഏല്പിച്ച് രാഹുൽ; സേനൻ രൂപയുടെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ അത് സംഭവിച്ചു!! | Mounaragam Today Episode March 2024 Video

Mounaragam Today Episode March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രൂപയും ചന്ദ്രസേനനും കൂടി സോണിയോട് മോൾ ഒരു കല്യാണം കഴിക്കണമെന്നും, എങ്കിലേ നമ്മുടെ കല്യാണം നിശ്ചയിച്ച സമയം അവിടെ എത്തുകയുള്ളൂ എന്നു പറയുകയാണ് സി എസ്‌. ഇത് കേട്ട് ഒരു മറുപടി പറയാനാകാതെ നിൽക്കുകയാണ് സോണിയ.

പിന്നീട് രൂപയുടെയും സി എസിൻ്റയും നിർബന്ധത്തിന് വഴങ്ങി സോണിയ സമ്മതിക്കുകയായിരുന്നു. പിന്നീട് കാണുന്നത്, കിരണും അഗസ്റ്റിൻ അച്ഛായനും തമ്മിലുള്ള സംഭാഷണമാണ്. രണ്ടു പേരുടെയും കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് അമേരിക്കയിലേക്ക് പോകാനെന്ന് പറയുകയാണ്. അപ്പോഴാണ് കിരൺ പറയുന്നത് എൻ്റെ പെങ്ങൾ സോണിയുടെ വിവാഹ ശേഷം മാത്രമേ ഞങ്ങൾ വിവാഹിതരാവു എന്നാണ്. ആ കാര്യവും നമുക്ക് ഇതിൻ്റെ കൂടെ നോക്കാമെന്ന് പറയുകയാണ് അഗസ്റ്റിൻ അച്ഛായൻ.

അപ്പോൾ കല്യാണി സോണിയെ കാണാൻ പോവുകയാണ്. സോണിയോട് അച്ഛനും അമ്മയും പറയുന്നത് പോലെ നീ ഒരു കല്യാണം കഴിക്കണമെന്ന് പറയുകയാണ് കല്യാണി.അച്ഛനും അമ്മയും പറയുന്നത് പോട്ടെ, നീ എന്നെ എന്താണ് മനസിലാക്കാത്തതെന്ന് പറയുകയാണ് സോണി. എൻ്റെ ആങ്ങളയെ വിവാഹം കഴിച്ചതിനു ശേഷം ഒരു പാട് കണ്ണീര് കുടിച്ചിട്ടുണ്ടെന്നും, കിരണേട്ടനെ പോലെ ഒരാളെ സോണിയ്ക്കും ലഭിക്കണമെന്ന് പറയുകയാണ് കല്യാണി. ഇത് കേട്ട് സോണി പിന്നീട് കല്യാണിയോട് നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ എന്നു പറയുകയാണ്.

പിന്നീട് കാണുന്നത് രൂപയെ കാണാൻ ഒരു സ്ഥലത്ത് രാഹുൽ എത്തുകയാണ്. രാഹുൽ രൂപയോട് നീ എനിക്ക് കുറച്ച് കാശു തരണമെന്ന് പറയുകയാണ്. എന്തിനാണ് ഏട്ടന് കാശെന്ന് ചോദിക്കുകയാണ് രൂപ. രൂപേ, നമുക്ക് ശല്യമായി നിൽക്കുവളെ ഇല്ലാതാക്കണമെന്ന് പറയുകയാണ്. ഇത് കേട്ട രൂപയ്ക്ക് ദേഷ്യം വരികയാണ്. എൻ്റെ മരുമകളെ ഇല്ലാതാക്കാൻ ഞാൻ തന്നെ അവന് കാശ് നൽകണമല്ലേ എന്ന് മനസിൽ പറയുകയാണ് രൂപ. ഇതൊക്കെയാണ് മൗനരാഗം പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

mounaragam
Comments (0)
Add Comment