Mounaragam Today Episode March 30 Video : ഏഷ്യാനെറ്റ് പരമ്പരയിൽ നാലു വർഷത്തോളം മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയായ മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിഎസിൻ്റെയും രൂപയുടെയും കല്യാണത്തിന് അറസ്റ്റിൻ അച്ഛായൻ്റ മകൻ ആൽബി വന്നതായിരുന്നു. ആൽബിയെ കൂട്ടി അഗസ്റ്റിൻ രൂപയെയും കല്യാണിയെയുമൊക്കെ പരിചയപ്പെടുത്താൻ കൂട്ടികൊണ്ടു പോയി. പരിചയപ്പെട്ട ശേഷം, കല്യാണിയെ പരിചയപ്പെടുത്തുകയാണ്.
അപ്പോൾ ആൽബി മനസിലായെന്ന് പറഞ്ഞപ്പോൾ, അച്ഛായൻ ഞെട്ടുകയാണ്. നിനക്കെങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോൾ, കിരണും കല്യാണിയും ഒരിക്കൽ വീഡിയോ കോളിൽ വന്നിരുന്നെന്ന് പറയുകയാണ്. പിന്നീട് അച്ഛൻ വന്നെന്നറിഞ്ഞ് പുറത്തു പോവുകയാണ് എല്ലാവരും.സിഎസ് ഒരുങ്ങി വന്നത് കണ്ട് കല്യാണി വെറുതെ ഒന്ന് ചിരിക്കുന്നുണ്ട്.
ഇത് കണ്ട് സിഎസ് മോളെ നീ ചിരിച്ചാൽ ഞാൻ ഇപ്പോൾ ഇവിടെ നിന്ന് പോകുമെന്ന് പറയുകയാണ്. സിഎസിൻ്റെ സംസാരം കേട്ടപ്പോൾ എല്ലാവരും ചിരിക്കുകയാണ്. കിരൺ സിഎസിന്ബൊക്ക നൽകി സ്വീകരിക്കുകയായിരുന്നു. പിന്നീട് എല്ലാവരും ചേർന്ന് അകത്ത് പോവുമ്പോഴാണ് രാഹുൽ കല്യാണിയെ കൊല്ലാനാക്കിയ ഗുണ്ട കല്യാണി വരുന്നത് കാണുന്നത്. ഇത് കണ്ട ഗുണ്ട ഉടൻ തന്നെ രാഹുലിനെ വിളിക്കുകയാണ്. ഇവിടെ സർ തന്ന ഫോട്ടോയിലെ പെണ്ണ് ഉണ്ടെന്നും, എന്തോ ഫങ്ങ്ഷന് വന്നതാണെന്നാണ് തോന്നുന്നതെന്ന് പറയുകയാണ്. എന്ത് ഫങ്ങ്ഷനാണെന്ന് ചോദിച്ചപ്പോൾ, കല്യാണമാണെന്നാണ് തോന്നുന്നതെന്ന് പറയുകയാണ്. സർ പറഞ്ഞ കാര്യം ഞാൻ ഉടൻ ചെയ്യാമെന്ന് പറഞ്ഞ് ആ ഗുണ്ട ഫോൺ വച്ചപ്പോൾ, രാഹുൽ ആലോചിക്കുകയാണ്.
ആരുടെ കല്യാണമാണെന്ന്. കല്യാണിയുടെ സുഹൃത്തിൻ്റെയും മറ്റോ ആയിരിക്കുമെന്ന് ഓർക്കുകയാണ്. മുഹൂർത്ത സമയം അടുത്തു. അപ്പോഴാണ് അച്ഛായൻ രൂപയോട് ആൽബിയ്ക്ക് സോണിയെ ആലോചിച്ചാലോ എന്നൊരു തീരുമാമുണ്ടെന്ന് പറയുന്നത്. ഇത് കേട്ട് രൂപയ്ക്ക് വലിയ സന്തോഷമാവുകയാണ്. ഇതിലും നല്ലൊരു ബന്ധം നമുക്ക് കിട്ടില്ലെന്നാണ് രൂപ പറയുന്നത്. പിന്നീട് രൂപ ഒരുങ്ങി പുതു പെണ്ണായി വരുന്നത് കണ്ട് സിഎസ് നോക്കി നിൽക്കുകയാണ്. രൂപയ്ക്ക് 20 വയസ് കുറഞ്ഞിട്ടുണ്ടല്ലോ എന്ന് ഓർക്കുകയാണ് സിഎസ്. അപ്പോൾ കല്യാണി അച്ഛൻ അമ്മയുടെ സൗന്ദര്യം കണ്ടാണോ ഇങ്ങനെ നോക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഒന്ന് പോ മോളെ എന്ന് പറയുകയാണ് സി.എസ്. പിന്നീട് എല്ലാവരും താലികെട്ട് കാണാൻ നിൽക്കുമ്പോഴാണ് കല്യാണിയെ ലക്ഷ്യമിട്ട ആ ഗുണ്ട താഴേയ്ക്ക് വരുന്നത്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.