Mridula Vijay Yuva Krishna Latest Happy News : ഇന്ന് മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മൃദുല വിജയും യുവാ കൃഷ്ണയും. നിരവധി പ്രമുഖ സീരിയലുകളുടെ ഭാഗമായ ഇരുവർക്കും ധാരാളം ആരാധകരും ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നു. ധ്വനി എന്ന മകൾ കൂടി വന്നതോടെ ജീവിതം ഇരട്ടിമധുരം ആയിരിക്കുകയാണ് താരങ്ങൾക്ക്.
ഇന്ന് മൃദുലയുടെയും യുവയുടെയും ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിൽ ഒന്നാണ്. ഇവർ തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ധ്വനിക്ക് രണ്ടു വയസ്സ് ആകുന്നതിന്റെ സന്തോഷവും താരങ്ങൾക്ക് പങ്കിടാൻ ഉണ്ട്.വളരെ അവിചാരിതമായി ജീവിതത്തിൽ ഒന്നിച്ചവരാണ് യുവയും മൃദുലയും. ചുറ്റുമുള്ളവരൊക്കെ ഇവരുടേത് ഒരു പ്രണയവിവാഹമാണ് എന്ന് പറഞ്ഞപ്പോൾ പോലും ഒറ്റ സ്വരത്തിൽ തങ്ങളുടേത് ഒരു അറേഞ്ച്ഡ് മാരേജ് ആണെന്ന് ഇരുവർക്കും പറയുവാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ പലരെയും ഇവരുടെ പ്രണയവിവാഹം എന്ന ആശയത്തിലേക്ക് നയിച്ചത് താരങ്ങൾ ഇരുവരും തമ്മിലുള്ള ബോണ്ടിംഗും കരുതലും ഒന്ന് തന്നെയാണ്. അങ്ങേയറ്റം പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും ഒന്ന് ചേർന്നാണ് ഇരുവരും താങ്കളുടെ മുന്നോട്ടുള്ള യാത്ര പോയിക്കൊണ്ടിരിക്കുന്നത്. പരസ്പരം നിരവധി ഷോകളിൽ ഒന്നിച്ചെത്തിയിട്ടുള്ള ഇരുവരുടെയും സ്നേഹവും ഒത്തൊരുമയും എടുത്തു പറയേണ്ടതാണ്. മിനിസ്ക്രീൻ പരമ്പരകളിൽ എന്നതുപോലെ ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ടമാർ പടാർ എന്ന ഷോയുടെ രണ്ടാം ഭാഗമായ സ്റ്റാർ മാജിക്കിലും മൃദുല തന്റെ സാന്നിധ്യം സജീവമായി തന്നെ അറിയിക്കുന്നുണ്ട്.
ഇടക്കാലത്ത് യുവയും ഷോയുടെ ഭാഗമായി കടന്നുവന്നിരുന്നു. എങ്കിൽ പോലും ഇന്ന് മിനിസ്ക്രീൻ പരമ്പരകളിലാണ് തന്റെ ശ്രദ്ധ കൂടുതൽ ചൊലുത്തിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹ വാർഷികത്തിന്റെ സന്തോഷം അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളും അറിയിച് രംഗത്തെത്തിയിരിക്കുന്നത്.