Naga Chaitanya And Sobhita Dhulipala Got Engaged : തെലുങ്ക് സിനിമകളിലൂടെ ജനങ്ങൾക്ക് സുപരിചിതനായ നടനാണ് നാഗ ചൈതന്യ. നടൻ നാഗാർജുനയുടെ മകനാണ് ഇദ്ദേഹം. 2009 മുതൽ സിനിമാ മേഖലയിൽ സജീവമാണ് . നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 100% love, ധട്ക,മനം,പ്രേമം,ലവ് സ്റ്റോറി,എന്നിവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. ഇപ്പോൾ കുറച്ച് നാളുകളായി നാഗ ചൈതന്യയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടുന്നുണ്ട്. തെലുങ്ക് നടിയായ സാമന്തയുമായി ആയിരുന്നു നടൻ ആദ്യം വിവാഹിതനായത്.
2017ലായിരുന്നു ഇവരുടെ വിവാഹം തുടർന്ന് ഇവർ തമ്മിലുള്ള വിവാഹം മോചനം നടന്നത് 2021 ലാണ്. ശേഷം നാഗ ചൈതന്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നടി ശോഭിത ധൂലിപാലയുടെ പേരാണ് നടന്റെ പേരിനൊപ്പം ചേർത്ത് ആരാധകർ പറഞ്ഞിരുന്നത്. ഇപ്പോഴത ഇവർ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുകയാണ്. തെലുങ്കു മാധ്യമങ്ങളാണ് ഔദ്യോഗികമായി ഈ വാർത്ത ആദ്യം റിലീസ് ചെയ്തിരിക്കുന്നത്.
നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഉടൻ ഉണ്ടാകും എന്നും അതിനു മുന്നോടിയായി വിവാഹ നിശ്ചയം നടക്കുന്നു എന്നുമാണ് പുതിയ വിവരങ്ങൾ. നാഗാർജുനയും തന്റെ പേജിലൂടെ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് എട്ടാം തീയതി രാവിലെ 9:42ന് എന്റെ മകൻ നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നു എന്നാണ് നാഗ ചൈതന്യ തന്റെ ഔദ്യോഗിക പേജിൽ കുറിച്ചിരിക്കുന്നത്.
"We are delighted to announce the engagement of our son, Naga Chaitanya, to Sobhita Dhulipala, which took place this morning at 9:42 a.m.!!
— Nagarjuna Akkineni (@iamnagarjuna) August 8, 2024
We are overjoyed to welcome her into our family.
Congratulations to the happy couple!
Wishing them a lifetime of love and happiness. 💐… pic.twitter.com/buiBGa52lD
ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിംഗ് സെഷനില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാല സിനിമയിൽ എത്തിപ്പെട്ടത്.