Navya Nair As Fahad Fasil Video Viral : മാലയള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ. ഇരുപതുക്കളുടെ തുടക്കം മുതൽ മലയാള സിനിമ അടക്കിവാണ നായികമാരിൽ ഒരാൾ. നന്ദനം എന്ന ചിത്രത്തിലൂടെ പതിനഞ്ചു വയസ്സിൽ സിനിമയിൽ ചുവടുറപ്പിച്ച നവ്യ ഇന്നും മലയാളികൾക്ക് മണ്ഡലത്തിലെ ബാലാമണി തന്നെയാണ്.കലോത്സവ വേദികളിലെ നിറസാനിധ്യം ആയിരുന്ന നവ്യയുടെ ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആയിരിന്നു.
പിന്നീടിങ്ങോട്ട് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് നവ്യ പ്രേക്ഷകർക്ക് സമ്മാനിച്ചത്. വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്ന് മാറി നിന്നത്. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മികച്ച ഒരു തിരിച്ചുവരവും താരം നടത്തി.ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ നവ്യ ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ്. ടെലിവിഷൻ പ്രോഗ്രാമുകളിൽ ജഡ്ജ് ആയും താരം എത്താറുണ്ട്. ഇപോഴിതാ രസകരമായ ഒരു റീലുമായി എത്തിയിരിക്കുകയാണ് നവ്യ. ആവേശം എന്ന ചിത്രത്തിലെ ഫഹദിന്റെ സൂപ്പർ ഹിറ്റ് റോൾ രംഗണ്ണന്റെ ഫീമെയിൽ വേർഷനുമയാണ് താരം എത്തിയത്.രംഗനെപ്പോലെ വെള്ള വസ്ത്രം ധരിച്ചു നിറയെ സ്വർണ്ണമാല ഒക്കെയിട്ടാണ് താരം എത്തിയത്.
കൂടാതെ അതിലെ ഹിറ്റ് സീനായ കരിങ്കളിയല്ലേ റീലാണ് താരം ചെയ്തത്. ഇതാരാ രംഗണ്ണന്റെ പെങ്ങളാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് റീലിന് താഴെ എത്തിയത്. “റീസെന്റ് ഫേവറൈറ്റ്. എത്ര ഡെമോട്ടിവേറ്റ് ചെയ്താലും ഞാൻ നന്നാവൂല. ഐ ആം ഇൻ രംഗ ഫീവർ” എന്ന അടിക്കുറിപ്പോടെയാണ് താരം റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഫഹദിനോടുള്ള ആരാധന കൂടി ഈ റീലിലൂടെ താരം വെളിപ്പെടുത്തുന്നുണ്ട്.