Navya Nair New BMW X7 Car Video : ഇഷ്ടം എന്ന സിനിമയിൽ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി. എന്നാൽ നന്ദനത്തിലെ ബാലാമണിയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. താരം കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയായത്.വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്.
ഇപ്പോൾ സിനിമയിലും, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുകയാണ്. താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ താരം പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്.ഇപ്പോഴിതാ, താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന് താഴെ താരം ഇങ്ങനെ കുറിച്ചു.
‘എൻ്റെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി വരവേൽക്കുന്നതിനാൽ, ഈ സന്തോഷകരമായ നിമിഷത്തിൽ എന്നോടൊപ്പം ചേർന്നാലും. അതിശയിപ്പിക്കുന്ന ബിഎംഡബ്ല്യു എക്സ് 7. ഈ യാത്ര എനിക്ക് വിശ്വസിക്കാനാവുന്നില്ല. എനിക്കിത് നിങ്ങളുമായി പങ്കിടാതെയും പറ്റില്ല’.സ്വപ്ന വണ്ടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
യാത്രകൾക്ക് കൂട്ടായി ഒരു മിനി കൺട്രിമാൻ ഉണ്ടെങ്കിലും, ഇപ്പോൾ ബിഎംഡബ്ലുഎക്സ് 7 ആണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ കാർ സ്വന്തമാക്കിയത്. 1.30 കോടിയാണ് ഈ ആഢംബര കാറിൻ്റെ എക്സ് ഷോറൂം വില. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.