Navya Nair Son Surprise Her On Mothers Day Video Viral : മലയാളി സിനിമ പ്രേമികളുടെ പ്രിയങ്കരിയാണ് നടി നവ്യ നായർ. തുടക്ക കാലത്ത് വളരെ മികച്ച പ്രകടനം കാഴ്ചവെച്ച താരം തന്റെ വിവാഹത്തിനു ശേഷം സിനിമ ജീവിതത്തിൽ നിന്നും ഒരിടവേള എടുക്കുകയായിരുന്നു. എന്നാൽ പിന്നീട് താരം ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. ഇരുകൈകൾ നീട്ടിയാണ് മലയാളി സിനിമ പ്രേക്ഷകർ നവ്യ നായർ എന്ന നടിയെ സ്വീകരിച്ചത്. തന്നെ പോലെ തന്റ്റെ മകനായ സായ് കൃഷ്ണയെ ആരാധാകർക്ക് സുപരിചിതമാണ്.
ഒറ്റ മകനാണെങ്കിലും മിടുക്കനായിട്ടാണ് നവ്യ നായർ വളർത്തിയത്. പഠനത്തിൽ മാത്രമല്ല കലാ, കായികം എന്നീ മേഖലയിലും സായ് കൃഷ്ണ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സായ് കൃഷ്ണയുടെ ഒരു യൂട്യൂബ് വിഡീയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ മദർസ് ഡേയ്ക്ക് തന്നാലാവുന്ന രീതിയിൽ അമ്മയ്ക്ക് സർപ്രൈസ് നൽകുന്ന സായ് കൃഷ്ണയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
മകന്റെ പ്രയത്‌നത്തെ പിന്തുണച്ച് നവ്യ ഒരു ചെറിയ വീഡിയോയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. വളർന്നു വന്നപ്പോൾ സായ് ഒരു മകൻ മാത്രമല്ല നല്ലൊരു കൂട്ടുക്കാരൻ കൂടിയായി മാറി കഴിഞ്ഞിരിക്കുകയാണ്. അമ്മയുടെ കൂടെ യാത്ര ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾക്ക് സായ് ഏറ്റവും മുൻപന്തിയിലാണ്. സായ്ക്ക് അത്ര പരിചയമല്ലെങ്കിലും തന്റെ കൈകൊണ്ട് അമ്മയ്ക്ക് വേണ്ടി പലഹാരം ഉണ്ടാക്കി നൽകണമെന്ന മനസ്സിനെയാണ് നവ്യ നായർ ഇവിടെ ഏറ്റെടുക്കുന്നത്.
തനിക്ക് അറിയാത്ത ബേക്കിംഗ് , പാചകം തുടങ്ങിയ എല്ലാവും സായ് പരീക്ഷിക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് പാചകം പണി പാളുന്നുണ്ടെങ്കിലും പിന്നോട്ട് പോകാതെ അത് പൂർത്തിയാക്കാൻ സായ് ശ്രെമിക്കുന്നുണ്ട്. കുറച്ചു ഒറിയോ ബിസ്ക്കറ്റ് മിക്സ്റിൽ പൊടിക്ക് ഒറിയോ കേക്ക് ഉണ്ടാക്കാനുള്ള ശ്രെമത്തിലാണെന്ന് വീഡിയോ കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.