Nayanthara With Twin Babies Uyir And Ulag : നയൻതാരയുടെയും വിഘ്നേഷിന്റെയും മക്കളായ ഉയിരും ഉലകവും , ഈയിടെയായി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും സ്റ്റോറികളിലും ഒരുപോലെ തിളങ്ങുന്നവരാണ്. മക്കളുടെ പേരു പോലെ തന്നെ മാതാപിതാക്കളുടെ ഉയരും ഉലകവും ആണ് ഇരുവരും. നയൻതാരയും സംവിധായകൻ വിഘ്നേശും തമ്മിലുള്ള വിവാഹം 2022 ജൂൺ 9ന് മഹാബരത്തെ ഷറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചാണ് നടന്നത്. ഇരുവർക്കും രണ്ട് ഓമനകളായ ഉയിരും ഉടലും എന്നീ മക്കൾ പിറന്നു. ബ്ലൂ കളർ പ്ലീറ്റഡ് പാൻസും ടീഷർട്ടും ധരിച്ച് വീട്ടിൽ ഇരിക്കുന്ന അമ്മ നയൻതാരയുടെ മടിയിൽ രണ്ട് മക്കളും ഇരിക്കുന്നു.അവർ ഒരുമിച്ച് കളിക്കുന്നു സ്നേഹം പങ്കിടുന്നു. നയൻതാര അവരെ വാരി ചേർത്ത് പുണരുന്നുണ്ട്. ” വർക്കുകൾക്ക് പോകുന്നതിനു മുന്നേ കിട്ടുന്ന ഒരു പ്രിയപ്പെട്ട സമയം”- എന്നാണ് നയൻതാര തന്റെ മക്കളുമായിരിക്കുന്ന സമയത്തെക്കുറിച്ച് ക്യാപ്ഷനിൽ പറഞ്ഞിട്ടുള്ളത്.
ഇതിനോടകം തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഉടനീളം വൈറലായി കഴിഞ്ഞു.
പല സെലിബ്രിറ്റികളും താഴെ കമന്റുകളും സന്തോഷവും പങ്കിട്ടു. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ പുതിയ അവതാരികയായി എത്തുന്നത് നയൻതാര ആണെന്ന ന്യൂസ് പടർന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും രംഗത്തെത്തിയത്. കമൽഹാസന് ശേഷം അവതാരികയായി എത്തുന്നത് നയൻതാര ആയിരിക്കും എന്ന് അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആകുന്നുണ്ട്.
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി,ഗജിനി,ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി പുരസ്കാരം ലഭിച്ചിട്ടുണ്ട്.