Nikhila Vimal Helps Wayanad : വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. രാത്രി ഒപ്പം കിടന്നുറങ്ങിയവരെ രാവിലെ കാണാനില്ലാത്ത, ഉറ്റവരും ഉടയവരും കൺമുന്നിൽ ഒലിച്ചുപോകുന്നത് കണ്ടു നിൽക്കേണ്ടി വന്ന വയനാടൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളം മുഴുവൻ. ഈ അവസരത്തിൽ ജാതി മത പാർട്ടി ഭിന്നതകൾ ഇല്ലാതെ കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് കൂടി ദുരന്തത്തിൽ പങ്കുചേർന്നു.
മനുഷ്യരെയും മൃഗങ്ങളെയും ഭേദമില്ലാതെ മര ണത്തിൽ നിന്നും കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രധാനപ്പെട്ട നിമിഷം. വസ്ത്രങ്ങളില്ലാതെ ഭക്ഷണമില്ലാതെ വെള്ളമില്ലാതെ വലയുന്ന ദുരന്തമുഖത്തെ ജനങ്ങൾക്ക് വേണ്ടി സാധനങ്ങൾ എത്തിക്കുന്ന തിരക്കിലാണ് എല്ലാ സംഘടനകളും.ഡിവൈഎഫ്ഐയുടെ തളിപ്പറമ്പ് കളക്ഷൻ സെന്ററിൽ ഉള്ള ദൃശ്യങ്ങളാണ് തൊട്ടുമുൻപ് സോഷ്യൽ മീഡിയയിൽ എത്തിയത്. നടി നിഖില വിമൽ ഡിവൈഎഫ്ഐയുടെ തന്നെ മറ്റ് സഹപ്രവർത്തകരുടെ കൂടെ ദുരന്തമുഖത്തേക്ക് ഉള്ള സഹായങ്ങൾ സാധനങ്ങളായും മറ്റും എത്തിക്കുന്നതിനായുള്ള വലിയ തയ്യാറെടുപ്പിലാണ്.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി നടി നിഖില വിമൽ എത്തിയിരിക്കുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കളക്‌ഷൻ സെന്ററിലാണ് നടി നേരിട്ട് എത്തിയത്. രാത്രി വൈകിയിട്ടും മറ്റ് വളണ്ടിയർമാരുടെ കൂടെ പാക്കിങ്ങും മറ്റ് ചിട്ടപ്പെടുത്തലുകളുമായി നിഖില സഹകരിച്ചു.കേരളത്തെ ഞെട്ടിച്ച വാർത്തയാണ് വയനാട്ടിലെ ഈ ദു രന്തം. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപത്താണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരളത്തിനോടൊപ്പം ഉണ്ട് എന്ന് മുന്നേ അറിയിച്ചിരുന്നു. കൂടാതെ കേരളത്തിന്റെ ഈ ദുരന്തം നാഷണൽ ലെവൽ ന്യൂസ് ചാനലുകളും ഏറ്റെടുത്തിട്ടുണ്ട്. ഉറ്റവരും കുടുംബവും വീടും എല്ലാം നഷ്ടപ്പെട്ട് ജനങ്ങൾ നിസ്സഹായരായി നിൽക്കേണ്ടി വരുമ്പോൾ അവർക്ക് വേണ്ടുന്ന ആവശ്യസാധനങ്ങൾ എത്തിക്കാൻ കേരളത്തിലെ മുഴുവൻ സഹായ സഹകരണ സന്നദ്ധ സംഘടനകളും ഒരുങ്ങി പുറപ്പെട്ടു. സെലിബ്രിറ്റികൾ എന്നോ സാധാരണക്കാൻ എന്നോ ഭേദമില്ലാതെ മനുഷ്യർക്ക് വേണ്ടി മനുഷ്യർ പൊരുതി. ഗുരുവായൂർ അമ്പലനട എന്ന വമ്പൻ മലയാളം ചലച്ചിത്രത്തിന് ശേഷം മറ്റ് സിനിമകളുടെ റിലീസുകൾ കാത്തുനിൽക്കുന്ന അവസരത്തിലാണ് നിഖില .