Nila Baby With Nitara Baby Selfie Viral Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയതാരം പേർളിമാണിയുടെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടി, അവതാരിക, മോഡൽ എന്നീ നിലകളിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ബിഗ് ബോസിൽ എത്തിയ ശേഷമാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്.ബിഗ്ബോസ് സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദിനെയാണ് പേർളി വിവാഹം കഴിച്ചത്.
വിവാഹ ശേഷം കരിയറിൽ നിന്നും വിട്ടു നിന്ന പേർളിമാണി മകളായ നിലയുടെ വരവോടെ കുടുംബ ജീവിതവുമായാണ് മുന്നോട്ടു പോകുന്നത്. സ്വന്തമായി യുട്യൂബ് ചാനലുള്ള പേർളി താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ നിലയുടെ വിശേഷങ്ങളുമായാണ് പിന്നീട് താരം കൂടുതലായി എത്തിയിരുന്നത്.കഴിഞ്ഞ വർഷമായിരുന്നു പേർളി രണ്ടാമത് ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു പേർളി രണ്ടാമതൊരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത പുറത്ത് വന്നത്. കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൻ്റെയും, നൂലുകെട്ടിൻ്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. നിറ്റാര എന്നായിരുന്നു താരം രണ്ടാമത്തെ കുഞ്ഞിന് നൽകിയ പേര്. പിന്നീട് കുഞ്ഞിൻ്റെ ഫോട്ടോ ഷൂട്ട് വിശേഷങ്ങളും, നില നിറ്റാരയുമൊത്തുള്ള ക്യൂട്ട് വീഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ താരം നിലയുടെയും നിറ്റാരയുടെയും അക്കൗണ്ടിൽ പുതിയ വിശേഷവുമായാണ് എത്തിയിരിക്കുന്നത്. നില നിതാരയുടെ കൂടെയിരുന്ന് സെൽഫി എടുക്കുന്നതും, ‘Let’s get a selfie pulla’ എന്ന അടികുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചേച്ചിയുടെ കൂടെ സെൽഫി എടുക്കാൻ ചിരിച്ചു കൊണ്ട് നിൽക്കുന്ന നിറ്റാരയെ കണ്ട പ്രേക്ഷകർ ഞെട്ടുകയാണ്. ക്യൂട്ട് വാവകൾ എന്നു പറഞ്ഞ് സ്നേഹമാണ് പ്രേക്ഷകർ പേർളിയുടെ പോസ്റ്റിന് താഴെ പങ്കുവച്ചിരിക്കുന്നത്.