Nimmy Arungopan Son 3rd Birthday Celebration Viral : ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അരുൺ ഗോപൻ എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. മെഡിക്കൽ പഠനം നടത്തിക്കൊണ്ടിരിക്കവേ ആണ് താരം ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരിക്കാൻ എത്തിയത്. അന്ന് മുതൽക്കേ പാട്ട് പാടുന്ന ഡോക്ടർ എന്നാണ് താരം അറിയപ്പെട്ടത്. മത്സരാർത്ഥികൾ ഓരോരുത്തരും പ്രേക്ഷകരുടെ മനസ്സിൽ അത്രയേറെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന മറ്റൊരു റിയാലിറ്റി ഷോ
ഉണ്ടായിട്ടില്ല അത് കൊണ്ടാണ് അരുൺ ഗോപൻ എന്ന പേര് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ പഴയ ഐഡിയ സ്റ്റാർ സിങ്ങർ ഓർമ്മകൾ ഓടിയെത്തുന്നത്. സ്റ്റാർ സിങ്ങറിൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ച ഗായകൻ തന്റെ മെഡിക്കൽ പ്രഫഷനോടൊപ്പം സംഗീതവും വളരെ ഭംഗിയായി തന്നെ കൊണ്ട് പോകുന്നുണ്ട് ഇപ്പോൾ. ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം നിന്നു കോരിയിലെ ഒരു ഗാനവും മലയാള ചിത്രം ചങ്ക്‌സിലെ വെഡിങ് വെഡിങ് ഗാനവും ഒക്കെയാണ് താരം സിനിമയിൽ പാടിയ ഗാനങ്ങൾ.
അവതാരകയും നടിയുമായ നിമ്മിയെ ആണ് അരുൺ ഗോപൻ വിവാഹം കഴിച്ചത്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ വെച്ച് പരിചയപ്പെട്ട ഇവർ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോൾ ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ആര്യൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇപോഴിതാ ആര്യൻ തന്റെ മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. നാടൻ ഊണും പായസവും ഒക്കെ തയ്യാറാക്കി കഴിച്ചാണ് താരങ്ങൾ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിച്ചത്. അച്ഛനും അമ്മയും രണ്ട് സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
നാള് വെച്ചുള്ള പിറന്നാൾ ദിനം ആയിരുന്നു ആഘോഷിച്ചത്. ഡേറ്റ് ജനുവരി 28 ആണ്. അന്ന് കേക്ക് ഒക്കെ മുറിച്ചു കൂടുതൽ ആഘോഷങ്ങൾ സെറ്റ് ചെയ്യും എന്നാണ് ഇരുവരും പറഞ്ഞത്. ആൽബം സോങ്ങുകളും മറ്റുമായി സംഗീത ലോകത്ത് ബിസി ആണ് അരുൺ ഗോപൻ എങ്കിലും യുട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്ക് വെയ്ക്കാൻ താരങ്ങൾ മറക്കാറില്ല.