Patharamattu Today Episode 01 Aug 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശ് നയനയെ അനന്തപുരിയിലേക്ക് കൂട്ടി പോവാൻ നയനയുടെ വീട്ടിൽ വന്നതായിരുന്നു. അവർ പലതും സംസാരിക്കുകയായിരുന്നു. പിന്നീട് നയനയെയും കൂട്ടി ആദർശ് അനന്തപുരിയിലേക്ക് വരികയാണ്. വരുന്ന വഴിയിലൊക്കെ മുത്തശ്ശന് വേണ്ടിയിട്ടാണ് ഞാൻ നിന്നെ കൂട്ടി വരുന്നതെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് ആദർശ്.
വീട്ടിലെത്തിയപ്പോൾ ദേവയാനിയും, മുത്തശ്ശിയും, മുത്തശ്ശനും പലതും സംസാരിച്ചിരിക്കുകയായിരുന്നു. നയന ആദർശിൻ്റെ കൂടെ കയറി വരുന്നത് കണ്ട് ദേവയാനിക്ക് വലിയ സന്തോഷമായെങ്കിലും, പുറമെ ദേഷ്യത്തിൽ ദേവയാനി ഇവൾ ആരോടും പറയാതെ പോയതിന് പലതും പറയുന്നുണ്ട്. അപ്പോൾ നയന മുത്തശ്ശനും മുത്തശ്ശിയും എന്നെ കൂട്ടി വരാൻ പറഞ്ഞോ എന്ന് ചോദിക്കുന്നുണ്ട്. ഞങ്ങൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് അവർ.
പിന്നീട് മുത്തശ്ശൻ നയന ചെയ്ത ഡിസൈൻ കാരണം നാലരക്കോടിയോളം രൂപയാണ് കമ്പനിക്ക് ലാഭം ലഭിച്ചതെന്ന് പറയുകയാണ്. പിന്നീട് കനക നയനയെ കൂട്ടിപ്പോയി മോൾ ഇവിടെ ഇല്ലാത്തതിനാൽ ആദർശിന് ഉറക്കം പോലുമില്ലായിരുന്നെന്നും, ഇനി മോളോട് വലിയ സ്നേഹത്തിൽ മാത്രമേ ആദർശ് പെരുമാറുകയുള്ളൂവെന്ന് പറയുകയാണ് കനക. നയന താഴെ വരുമ്പോൾ, ആദർശ് സന്തോഷത്തിൽ പാട്ടു പാടി ഡാൻസ് ചെയ്യുകയായിരുന്നു. ഇത് കണ്ട് നയന എന്താ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ എക്സസൈസ് ചെയ്യുകയായിരുന്നെന്ന് പറഞ്ഞ് ഒഴിയുകയാണ് ആദർശ്.
പിന്നീട് പലതും പറഞ്ഞപ്പോൾ, അവർക്ക് വേണ്ടിയല്ല എനിക്ക് വേണ്ടിയാണ് വിളിച്ചതെന്ന് സത്യം പറഞ്ഞു പോവുകയാണ് ആദർശ്. നയനയ്ക്ക് ചിരി വരികയാണ്. പിന്നീട് കാണുന്നത് ഒരു വീട് പോലീസ് വളയുകയാണ്. ഉടൻ തന്നെ പോലീസ് ആദർശിനെ വിളിച്ച് നിർമ്മൽ ഇപ്പോൾ താമസിക്കുന്ന വീട് കണ്ടെത്തിയിട്ടുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് നയനയും, നവ്യയും വരുന്നത്. നിർമ്മലിനെ പോലീസ് ഇന്ന് കണ്ടെത്തുമെന്ന് പറയുകയാണ് ആദർശ്. എന്നാൽ ഈ വീട്ടിലുള്ള ആരോ ആണ് ഇതിന് പിന്നിലെന്ന് പറയുകയാണ്. ഇതൊക്കെ ഒളിഞ്ഞ് നിന്ന് കേൾക്കുകയായിരുന്ന അഭി പെട്ടെന്ന് കരുതി ടെൻഷനിലായിരുന്നു.