Patharamattu Today Episode 01 Oct 2024 Video Viral : ഏഷ്യാനെറ്റിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് പത്തരമാറ്റിൽ ഈ ആഴ്ച നടക്കാൻ പോകുന്നത്. അനിയുടെയും അനാമികയുടെയും കല്യാണം. കല്യാണത്തിനായി എല്ലാവരും ഓഡിറ്റോറിയത്തിൽ എത്തുകയാണ്. നയന നന്ദുവിനെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓഡിറ്റോറിയത്തിൽ അനാമികയും ബന്ധുക്കളും എത്തിയപ്പോൾ ഉപേന്ദ്രനെ ഓർത്ത് ഭയക്കുകയാണ്. ശേഷം ബന്ധുക്കൾ അനിയും കുടുംബവും വന്നപ്പോൾ സ്വീകരിക്കുകയാണ്.
അനാമികയുടെ അച്ഛനും അമ്മയും ഉപേന്ദ്രനെ ഓർത്ത് ഭയപ്പെടുന്നുണ്ട്. നന്ദുവാണെങ്കിൽ അനിയുടെ കല്യാണം കാണാൻ പറ്റില്ലെന്ന് കരുതി അവിടെ നിന്ന് പോവുകയാണ്. എല്ലാവരും അകത്തു കടന്നപ്പോൾ നവ്യ നന്ദുവിനെ കാണാഞ്ഞതിനാൽ ചോദിക്കുന്നുണ്ട്. സുഹൃത്തുക്കൾ വന്നിട്ടുണ്ടെന്നും അവരുടെ കൂടെ കാണുമെന്നും പറയുകയാണ് നയന. ആ സമയത്ത് ആദർശ് അനിയെ പലതും ഉപദേശിക്കുകയാണ്.
എങ്കിലും അനി അനാമികയും കുടുംബവും നമ്മുടെ കുടുംബത്തിന് ചേർന്നതല്ലെന്ന് പറയുകയാണ്. ഞാനും അങ്ങനെയൊക്കെ തന്നെയല്ലേ വിവാഹം കഴിച്ചതെന്ന് പറയുകയാണ് ആദർശ്. അതിന് ഏട്ടന് നഷ്ടമൊന്നും ഉണ്ടായില്ലെന്നും, നയനേടത്തിയെ പോലെ നല്ലൊരു ഭാര്യയല്ലേ കിട്ടിയതെന്ന് പറയുകയാണ് അനി.ശേഷം കാണുന്നത് ജലജയും നേവയാനിയും പലതും സംസാരിക്കുകയാണ്. അനാമിയെ വളരെയധികം പുകഴ്ത്തിയാണ് ദേവയാനി സംസാരിക്കുന്നത്. എന്നാൽ ജലജയ്ക്ക് അത് അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല.
അനാമികയും അച്ഛനും ഉപേന്ദ്രനെ കുറിച്ച് പറയുകയാണ്. നന്ദു നേരെ പോയത് അമ്പലത്തിലേക്കാണ്. അമ്പലത്തിൽ ഇരുന്ന് പലതും ആലോചിക്കുകയാണ്. അപ്പോഴാണ് ഒരു സ്വാമി വന്ന് നന്ദുവിനോട് മോൾ വലിയ വിഷമത്തിലാണല്ലോയെന്നും, മറ്റും പറയുകയും, മോൾ മനസിൽ കാണുന്ന ആൾ തന്നെ മോളെ വിവാഹം കഴിക്കുമെന്ന് പറയുകയാണ്. ഇന്ന് അയാളുടെ കല്യാണമാണെന്ന് പറയുകയാണ് നന്ദു. ശേഷം അനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.