അന്തപുരിയിലെ മൂത്ത മരുമകൾ ആയി നയന!! ആ കള്ളത്തരം കയ്യോടെ പോകുമ്പോൾ അനന്തപുരി തറവാട് വെറും കള്ളത്തരത്തിന്റെ കൂട്!! | Patharamattu Today Episode 02 Aug 2024 Video Viral

Patharamattu Today Episode 02 Aug 2024 Video Viral : ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നിർമ്മലിനെ തിരഞ്ഞ് പോലീസ് പോയ കാര്യം ആദർശ് നയനയോടും നവ്യയോടും പറയുന്നതായിരുന്നു. ഈ കാര്യത്തിൽ അഭിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവനും ജയിലിലായിരിക്കുമെന്ന് പറയുകയാണ് ആദർശ്. അഭി ജയിലിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ എൻ്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ അറിയിക്കണമെന്ന് പറയുകയാണ് നവ്യ. അപ്പോഴാണ് അഭി നിർമ്മലിനെ വിളിക്കുന്നത്.

പോലീസ് വരുന്നുണ്ടെന്നും, വേഗം നീ സുഹുത്തിൻ്റെ വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് പറയുകയാണ്. ഞാൻ അവിടെ ഇല്ലെന്നും കുറേ ദൂരെയാണെന്ന് പറയുകയാണ് നിർമ്മൽ.പിന്നീട് കാണുന്നത് നവ്യ അഭിയുടെ അടുത്ത് പോകുന്നതാണ്. അഭി ടെൻഷനിലിരിക്കുകയാണ്. അപ്പോഴാണ് നവ്യ വന്ന് നിർമ്മലിനെ ഉടൻ പിടിക്കുമെന്ന് പറയുന്നത്. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ എന്ന് പറയുകയാണ് അഭി. ആ നിർമ്മലിനെ ജയിലിൽ കിടത്താതെ എനിക്ക് പറ്റില്ലെന്ന് പറയുകയാണ് നവ്യ. നിനക്ക് അതിനെ പറ്റി പ്രശ്നമൊന്നും ഉണ്ടായില്ലല്ലോയെന്നും, പിന്നെ എന്തിനാണ് അതിൻ്റെ പിറകെ വെറുതെ പോകുന്നത് എന്ന് പറഞ്ഞപ്പോൾ, എനിക്ക് എൻ്റെ മാനമാണ് പോയതെന്നും, അതാണ് ഒരു പെണ്ണിന് ഏറ്റവും പ്രധാനമെന്നും പറയുകയാണ് നവ്യ.

പിന്നീട് കാണുന്നത് അനി ഫോണിൽ സംസാരിക്കുന്നതാണ്. ഇത് കണ്ട് കനക നന്ദുവിനെ വിളിച്ച് നോക്കുന്നതാണ്. അപ്പോഴാണ് അനി അതുവഴി വരുന്നത്. കനകയിൽ നിന്നും നന്ദുവല്ലേ എന്ന് പറഞ്ഞ് അനി ഫോൺ വാങ്ങുകയാണ്. കനക അനിയോട് ഫോൺ തരാൻ പറയുകയാണ്. ഇത് കണ്ട് കൊണ്ട് നയന വന്നപ്പോൾ, അനി നന്ദുവിനോട് സംസാരിക്കുമ്പോൾ അമ്മ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് പറയുകയാണ് നയന. അനി പോയപ്പോൾ, അമ്മയ്ക്ക് എന്താ പറ്റിയതെന്നും, അവൾ ചെറുപ്രായത്തിലേ ആൺകുട്ടികളുമായല്ലേ ബന്ധമെന്നും, പിന്നെ എന്തിനാണ് അമ്മ ഭയക്കുന്നതെന്ന് പറഞ്ഞപ്പോൾ, അനിയുടെ വിവാഹമൊക്കെ നിശ്ചയിച്ചതല്ലേ, അവനുമായി ഇനിബന്ധമൊന്നുംവേണ്ടെന്നും, അതാണ് നല്ലതെന്നും പറയുകയാണ് കനക. രാത്രിയായപ്പോൾ വിഷമിച്ചിരിക്കുകയാണ് ജാനകി.

അപ്പോഴാണ് ജലജയും അഭിയും വരുന്നത്. ജാനകി എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഞങ്ങൾ ഇത്രയും വിവാഹം വിളിച്ചിട്ടും അനിയ്ക്ക് ഒട്ടും സന്തോഷമില്ലെന്ന് പറയുകയാണ് ജാനകി. അവൻ്റെ മനസിൽ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞപ്പോൾ, അത് ശരിയാണെന്നും ഒരിക്കൽ പാർക്കിൽ വച്ച് ഒരു പെൺകുട്ടിയുടെ കൂടെ അനിയെ കണ്ടിരുന്നെന്നും പറയുകയാണ് അഭി. ഇതൊക്കെ കനക കേൾക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് എൻ്റെ മകളുടെ പേര് പറഞ്ഞില്ലെന്ന് സമാധാനിക്കുകയാണ് കനക. പിറ്റേ ദിവസം രാവിലെ അനി ബൈക്ക് എടുത്ത് പോവുകയാണ്. അവനെ പിൻതുടർന്ന് പോകാൻ വേണ്ടി നയന കനകയോട് പറഞ്ഞ് പുറത്ത് പോകാൻ നോക്കുമ്പോഴാന്ന് ഒരു വണ്ടി വന്ന് നിർത്തുന്നത്.ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment