ദേവയാനിയെ തകർത്ത് അനന്തപുരി ഭരിച്ച് നയന!! ആ ഞെട്ടിക്കുന്ന വെളിപ്പെടുത്താമായി അവൾ എത്തുന്നു; പൊട്ടിത്തെറിച്ച് നയന!! | Patharamattu Today Episode 02 March 2024 Video

Patharamattu Today Episode 02 March 2024 Video : മികച്ച പ്രേക്ഷക പിന്തുണ നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയും, ജാനകിയും കിച്ചനിൽ പണി ചെയ്യുമ്പോഴാണ് അനി വന്ന് പലതും പറയുകയാണ്. എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് വന്നിരുന്നോ എന്ന് ചോദിക്കാമെന്ന്‌ കരുതി. പിന്നീട് അനിയോട് ഭക്ഷണത്തിനിരിക്കാൻ പറയുന്നു.

ഡൈനിംങ്ങ് ടേബിളിലിരുന്ന് ക്യാസ്റോൾ തുറന്നപ്പോൾ, അതിൽ അനിക്ക് വന്ന ഗിഫ്റ്റായിരുന്നു. ഇത് കണ്ട് അനിക്ക് വലിയ സന്തോഷമായി. അപ്പോഴാണ് ആദർശ് വരുന്നത്. എന്താടാ ഇത്ര സന്തോഷമെന്ന് പറഞ്ഞപ്പോൾ, എനിക്ക് വന്ന ഗിഫ്റ്റ് ഏടത്തി പാക്ക് ചെയ്ത് ഇതിൽ വച്ചിരിക്കുന്നു. ഇതിൽ എന്താണ് ഇത്ര വലിയ അൽഭുതം എന്ന് പറഞ്ഞു കൊണ്ട് ആദർശ് പോവുകയാണ്. അപ്പോഴാണ് അനിയ്ക്ക് ഒരു ഫോൺ കോൾ വരുന്നത്. അനിയുടെ ആരാധികയായ അനാമികയുടെ കോൾ ആയിരുന്നു. ഇന്ന് കാണണമെന്നും, റസ്‌റ്റോറൻ്റിൽ എത്താനും പറയുന്നു.

പിന്നീട് അനി നല്ല രീതിയിൽ അണിഞ്ഞൊരുങ്ങി പോവുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശി ഈ വർഷത്തെ പൊങ്കാലയെ കുറിച്ച് സംസാരിക്കുകയാണ്. ഈ വർഷത്തെ പൊങ്കാല നയനയാണ് ഇടുന്നതെന്ന് പറയുകയാണ്. ഇത് കേട്ട ദേവയാനിക്ക് ദേഷ്യം വരികയാണ്. എല്ലാ വർഷവും ഞാൻ ചെയ്തിരുന്നത്, ഈ വർഷം എൻ്റെ സ്ഥാനം അവൾ തട്ടിയെടുത്തിരിക്കുകയാണ്. ഇത് ദേവയാനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. പിന്നീട് മുത്തശ്ശി കനക ദുർഗ്ഗയെ വിളിച്ച് പൊങ്കാലയുടെ കാര്യം പറയുകയും, നയന മോളാണ് ഈ വർഷത്തെ പൊങ്കാല ഇടുന്നതെന്നും പറയുകയാണ്. അന്നേ ദിവസം എല്ലാവരും വരണമെന്നും പറയുകയാണ്. കനകദുർഗ്ഗയ്ക്ക് വലിയ സന്തോഷമായി. ഉടൻ തന്നെ ഗോവിന്ദനെ അറിയിക്കുകയാണ്.

പൊങ്കാല ഇട്ടു കഴിഞ്ഞാൽ എൻ്റെ മകൾക്ക് സൗഭാഗ്യമുണ്ടാവുമെന്നും, നവ്യ ഇപ്പോൾ ഗർഭിണിയാണെന്നും, ഇനി നയനമോൾക്ക് കൂടി വിശേഷം ആയാൽ നമുക്ക് അവരെ കുറിച്ച് ചിന്തിക്കേണ്ടെന്ന് പറയുകയാണ് കനക ദുർഗ്ഗ. പിന്നീട് കാണുന്നത് അനി റസ്റ്റോറൻ്റിൽ കാത്തിരിക്കുകയാണ്.അപ്പോഴാണ് അനിയുടെ ആരാധിക അനാമിക വന്നു. അനാമികയെ കണ്ടതും അനി ഞെട്ടുകയാണ്. പിന്നീട് കുറേ സംസാരിച്ച ശേഷം രണ്ടു പേരും പിരിയുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Patharamattu
Comments (0)
Add Comment