നയനയോടുള്ള പ്രണയം മറച്ചു വെക്കാനാവാതെ ആദർശ്!! സ്നേഹം തുളുമ്പുന്ന കാഴ്ചകൾ കണ്ട് നാണം കൊണ്ട് ഓടി കനക; അഭിയുടെ ഗുണ്ടകൾ ആദർശിന് മുന്നിൽ!! | Patharamattu Today Episode 03 April 2024 Video

Patharamattu Today Episode 03 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇന്ന് വേദനാജനകമായ രംഗങ്ങളാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയുടെ വീട്ടിൽ നയന പ്രതിമകളുടെ ബാക്കി വർക്കുകൾ ചെയ്യുകയുമായിരുന്നു. ഇത് കണ്ടു അതിശയപ്പെട്ടു നിൽക്കുകയാണ് ആദർശ്. ഓരോ പ്രതിമയും ഇത്രയും മനോഹരമായി ഒരുക്കിവച്ചിരിക്കുന്നത് കണ്ടു ആദർശ് നയനയുടെ കഴിവിനെ കുറിച്ചാണ് ഓർക്കുന്നത്. അപ്പോഴൊക്കെ നയന പെയിൻറ് അടിക്കുന്നതിനിടയിൽ മുഖം തൊട്ടപ്പോൾ മുഖത്ത് പെയിൻറ് ആവുകയായിരുന്നു. ഇത് കണ്ട ആദർശ് നയനയുടെ മുഖം തുടക്കാൻ വേണ്ടി കൈ കൊണ്ട് തുടച്ചപ്പോൾ, എന്താ ചെയ്യുന്നത് എന്നും, ആരെങ്കിലും കണ്ടാൽ എന്തു കരുതുമെന്നും പറയുകയാണ് നയന.

മുഖത്ത് പെയിൻറ് കണ്ടതിനാലാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് ആദർശ് പറയുകയാണ്. അപ്പോൾ ഇതൊക്കെ നന്ദു കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ നന്ദു കനകദുർഗ്ഗയുടെ അടുത്ത് പോയി അമ്മയോട് നയനേച്ചി ആദർശേട്ടനെ വിളിച്ചു വരുത്തിയതാണെന്ന് തോന്നുന്നു എന്നും, കാരണം അവർ ഇപ്പോൾ വലിയ സ്നേഹത്തിൽ ആണെന്നും പറയുകയാണ്. അപ്പോൾ കനകദുർഗയും എനിക്കും തോന്നിയിട്ടുണ്ട് എന്നും, എപ്പോഴും എൻറെ മോളെ അവൻ നല്ലവണ്ണം സ്നേഹിക്കുന്നുണ്ട് എന്ന് പറയുകയാണ് കനക ദുർഗ്ഗ. പിന്നീട് കാണുന്നത് അനന്തപുരിയിൽ ആണ്. അവിടെ ദേവയാനി ആദർശിനെ കാണാത്തതിനാൽ വലിയ ദേഷ്യത്തിലാണ്. അപ്പോഴാണ് മുത്തശ്ശൻ വരുന്നത്. ഇനിയും ആദർശ് വന്നില്ല എന്ന് പറഞ്ഞപ്പോൾ, നയനയുടെ വീട്ടിലാണെന്ന് അറിഞ്ഞിട്ടും ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറയുകയാണ്. ആദർശിനെ വിളിച്ചപ്പോൾ നയനയുടെ വീട്ടിൽ ആണെന്ന് ആദർശ് പറയുകയായിരുന്നു.

ഇത് കേട്ട് ദേവയാനി ആകെ ദേഷ്യപ്പെട്ട് നിൽക്കുകയാണ്.ദേവയാനിയുടെ അടുത്ത് തന്നെ ജലജയും ഉണ്ടായിരുന്നു. മുത്തശ്ശൻ പോയപ്പോൾ ജലജ ദേവയാനിയോട് അവന് ഇപ്പോൾ നമ്മളെ ഒന്നും കാണണമെന്ന് പോലുമില്ലെന്നും, അവളെ കാണാതെ ഒരുനിമിഷം പോലും നിൽക്കാൻ പറ്റില്ല എന്ന് പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ ദേവയാനിക്ക് കൂടുതൽ ദേഷ്യപ്പെടുകയാണ്. ഉടൻ തന്നെ ദേവയാനി അഭിയുടെ റൂമിലേക്ക് പോയി. ആദർശ് നയനയുടെ വീട്ടിൽ ഉണ്ട് എന്നും, അതുകൊണ്ട് നീ ചെയ്യാൻ പോകുന്ന കാര്യം വളരെ സൂക്ഷിച്ച് ചെയ്യണമെന്നു പറയുകയാണ്. ചേട്ടൻ എന്തിനാണ് ഏടത്തിയുടെ വീട്ടിൽ പോയി നിൽക്കുന്നതെന്നും, നാണമില്ലേ എന്നും പറയുകയാണ് അഭി. അവൻ എന്തോ ആക്കട്ടെ എന്നും, പക്ഷേ അവിടെനിന്നും അവളുടെ വീട്ടിലെ വിഗ്രഹങ്ങൾ ഒന്നും പൊട്ടിക്കാൻ നോക്കേണ്ടെന്നും, എങ്ങനെയെങ്കിലും വിഗ്രഹങ്ങൾ ഒക്കെ എടുത്തു മാറ്റിയതിനുശേഷം പിന്നീട് നശിപ്പിച്ചാൽ മതിയെന്നും പറയുകയാണ് ജലജ. പിന്നീട് കാണുന്നത് നയനയും ആദർശിനോട് പറയുകയാണ്. ആദർശേട്ട നമുക്ക് നാളെ പോയാൽ മതിയല്ലേയെന്നും, ഇന്ന് ഈ വർക്ക് കംപ്ലീറ്റ് ആക്കണമെന്നും പറയുകയാണ്.

നാളെ രാവിലെ പൂജയുണ്ടെന്നും, ആദർശേട്ടൻ പൂജ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ ഞാൻ നിൽക്കാനൊന്നും പോകുന്നില്ലെന്നും, എത്ര ലേറ്റായി വർക്ക് കഴിഞ്ഞാലും നമുക്ക് വീട്ടിലേക്ക് പോകാം എന്നും പറയുകയാണ് ആദർശ്. നീ കരുതുന്നതുപോലെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ള തോന്നൽ വേണ്ടെന്നും, എൻ്റെ അമ്മ അവിടെ വിഷമിച്ച് നിൽക്കുന്നുണ്ടാവും എന്നും മനസ്സിൽ ഓർക്കുകയാണ്.അങ്ങനെ നയന വർക്കുകൾ തുടർന്നുകൊണ്ടേയിരുന്നു. അപ്പോൾ വർക്കുകൾ പൂർത്തിയായ പ്രതിമകളൊക്കെ ഗോഡൗണിലേക്ക് മാറ്റിയിരുന്നു. അവിടെയുള്ള പ്രതികൾക്ക് മിനുക്കുപണികൾ ഉള്ളതിനാൽ ഗോവിന്ദൻ അവിടെ തന്നെ ആയിരുന്നു. താമസിച്ചിരുന്നത്. നാളെ രാവിലെ കൊടുക്കേണ്ടതിനാൽ ഗോവിന്ദൻ അവിടെത്തന്നെ താമസിച്ചു. അപ്പോഴാണ് അഭിയാക്കിയ ഗുണ്ടകൾ അവിടെ വന്നു നോക്കുന്നത്. എന്നാൽ ഗോവിന്ദൻ ഉള്ളതിനാൽ ഒന്നും ചെയ്യാൻ പറ്റാതെ അവർ പുറത്ത് നിൽക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment