ആ വലിയ സത്യം അനന്തമൂർത്തി അറിഞ്ഞു!! ആദർശ് നയന കുഞ്ഞ് അനന്തപുരിയിൽ ഉടൻ എത്തും; ആ കുഴിയിൽ ആദർശിന്റെ ഇട്ട് കനക!! | Patharamattu Today Episode 03 July 2024 Video

Patharamattu Today Episode 03 July 2024 Video : ഏഷ്യാനെറ്റ് നമ്പർ വൺ പാരമ്പരയായ പത്തരമാറ്റ് ഇനി പുതിയ വഴിത്തിരിവിലേക്ക്. ഇന്നലെത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകദുർഗ്ഗയും അനിയും തമ്മിലുള്ള സംഭാഷണമായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്. ആദർശും നയനയും തമ്മിൽ സ്നേഹത്തിലാണോ എന്നാണ് അനിയോട് കനകദുർഗ്ഗ ചോദിച്ചത്. എന്നാൽ അത് എനിക്കറിയില്ലെന്നാണ് അനി പറയുന്നത്. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് വിഷമത്തോടെ കനക ദുർഗ്ഗ പോവുകയാണ്. അപ്പോഴാണ് നയനയും നവ്യയും പലതും സംസാരിക്കുന്നത്. നയനയോട് നവ്യ വളരെ സ്നേഹത്തിലാണ് പെരുമാറുന്നത്. നിൻ്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ലെന്നും, ആദർശേട്ടൻ നല്ലവനാണെന്നാണ് ഞാൻ കരുതിയതെന്ന് പറയുകയാണ് നവ്യ.

എന്നാൽ ആദർശേട്ടൻ നല്ലവനാണെന്നും, പക്ഷേ എന്നെ ഒരു ഭാര്യയായി കാണാൻ സാധിക്കുന്നില്ലെന്നേയുള്ളൂവെന്നും, അതിനാൽ മുത്തശ്ശൻ്റെ കാലം വരെ മാത്രമേ ഞാൻ ഇവിടെ ഉണ്ടാവൂ എന്ന് പറയുകയാണ് നയന. എനിക്ക് ആദർശേട്ടൻ്റെ ഭാര്യയായും, അദ്ദേഹത്തിൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെന്നും, എന്നാൽ എൻ്റേത് പോലെ ആദർശേട്ടനും ഉണ്ടാവുമല്ലോയെന്നും, അതിനാൽ ഞാൻ മാറികൊടുക്കണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് പോവുകയാണ് നയന. കനകദുർഗ്ഗ ആണെങ്കിൽ പുറത്ത് നിന്ന് നയനയെക്കുറിച്ചോർത്ത് പൊട്ടിക്കരയുകയാണ്. അപ്പോഴാണ് മുത്തശ്ശൻ വരുന്നത്. എന്താണ് കനകേ നീ കരയുന്നതെന്നും, നവ്യയും നയനയും തമ്മിലുള്ള സ്നേഹക്കുറവാണോയെന്നും, അത് മാറിക്കൊള്ളുമെന്ന് പറയുകയാണ്. അതൊന്നുമല്ലെന്ന് പറയുകയാണ് കനക. ഈ വീട്ടിലേക്ക് വന്ന ഭാഗ്യം തന്നെയാണ് നയനയെന്ന് പറയുകയാണ് മുത്തശ്ശൻ.

പിന്നീട് കനകദുർഗ്ഗ നേരെ പോകുന്നത് ആദർശിൻ്റെ റൂമിലേക്കാണ്. ചായയുമായി പോയി ആദർശിനോട് പല വിഷമങ്ങളും പറയുകയാണ്. നവ്യമോൾ വിശേഷം അറിയിച്ചെന്നും, ഇനി നയന മോളുടെ വിശേഷംകൂടി കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് കനകദുർഗ്ഗ. കനകദുർഗ്ഗയുടെ സംസാരം കേട്ട് ആദർശിന് എന്തൊക്കെയോ സംശയം തോന്നുകയാണ്. കനകദുർഗ്ഗ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ജലജ വരുന്നത്. ജലജയും കനകയും തമ്മിൽ വാക്കാവുകയാണ്. പലതും പറഞ്ഞ് രണ്ടു പേരും തമ്മിൽ കൂടുതൽ വാക്കാവുകയാണ്. ജലജയോട് എൻ്റെ രണ്ടു മക്കൾ ഈ വീട്ടിലെ മരുമക്കളാണെന്നും, നീ ഇവിടത്തെ കുട്ടിയാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും, ഇവിടത്തെ കുട്ടികളെയൊക്കെ എനിക്കറിയാമെന്നും പറയുകയാണ് കനകദുർഗ്ഗ. ഇത് കേട്ടപ്പോൾ ജലജയ്ക്ക് കൂടുതൽ ദേഷ്യം വരികയാണ്‌. അങ്ങനെ വാക്കേറ്റത്തിനിടയിൽ കനകദുർഗ്ഗ ജലജയ്ക്കിട്ട് പണി കൊടുക്കുകയാണ്.

ജലജ എന്നെ തല്ലിയെന്നും, എൻ്റെ കഴുത്തിന് പിടിച്ച് കൊല്ലാൻ നോക്കിയെന്നും പറയുകയാണ്.ഇത് കേട്ട് എല്ലാവരും ഓടിവരികയാണ്. കനകയുടെ അഭിനയം വിശ്വസിച്ച മുത്തശ്ശൻ ജലജയ്ക്കിട്ട് പണി കൊടുക്കുകയാണ്. ഇനി കനകയ്ക്കും നവ്യയ്ക്കും വേണ്ടതെല്ലാം അഭിയും ജലജയും ഉണ്ടാക്കി നൽകണമെന്ന് പറയുകയാണ് മുത്തശ്ശൻ. കൂടാതെ ജലജയോടും ദേവയാനിയോടും മരുമക്കളുടെ ബന്ധുക്കൾക്ക് വില നൽകാത്ത നിങ്ങൾ ഇനി മുതൽ അങ്ങനെ ചെയ്യുന്നത് കാണാൻ പാടില്ലെന്നും പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ കനകദുർഗ്ഗയ്ക്ക് ചിരിവരികയാണ്.

Patharamattu
Comments (0)
Add Comment