Patharamattu Today Episode 03 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന അടുക്കളയിൽ ജോലി ചെയ്യുകയാണ്. അവിടേയ്ക്ക് ആദർശ് പോവുകയാണ്. അവൾ എന്തിനാവും രാത്രി വീട് വിട്ട് പോയിട്ടുണ്ടാവുക എന്നാണ് ആദർശ് ആലോചിക്കുന്നത്. അത് നയനയോട് ചോദിക്കണം എന്നു കരുതിയാണ് അടുക്കളയിൽ പോകുന്നത്. ഇത് ജലജ കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ ഈ കാര്യം ദേവയാനിയെ അറിയിക്കാൻ വേണ്ടി ജലജ പോവുകയാണ്.
ദേവയാനിയോട് കല്യാണത്തിന് മുൻപ് ഇതുവരെ അടുക്കളയിൽ പോയിട്ടില്ലാത്തവൻ, ഇപ്പോൾ അവളുടെ പിറകെ അടുക്കളയിലേക്ക് പോയിട്ടുണ്ട് എന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം പിടിക്കുകയാണ്. ആദർശ് അടുക്കളയിൽ പോയപ്പോഴാണ് നയനക്ക് ഒരു ഫോൺ വരുന്നത്. ഫ്രണ്ടിൻ്റെ ഫോണായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ആദർശ് വരുന്നത് കണ്ട നയന കുറച്ച് സ്ട്രോങ്ങായി സംസാരിക്കാൻ തുടങ്ങി.
നിൻ്റെ ഭർത്താവ് ഇപ്പോൾ എങ്ങനെയുണ്ടെന്നും, ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഭയന്ന് നിൽക്കേണ്ട ആവശ്യമില്ലെന്നും, കൂടുതൽ ഉപദ്രവം ആയാൽ കൊന്നു കളയാനും മടിക്കേണ്ടെന്നു പറയുകയാണ് നയന ഇത് കേട്ട് നിന്ന ആദർശ് ഞെട്ടുകയാണ്. ഇവൾ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. എൻ്റെ മനസിൽ ഇതൊക്കെ ആണെന്ന് അറിഞ്ഞാൽ എന്തായിരിക്കും ഇവളുടെ ഭാവം എന്നൊക്കെ ആലോചിക്കുകയാണ്. ഇതുകേട്ട് ആദർശ് അവിടെനിന്നും പോവുകയാണ്.
വളക്കാപ്പിന് ചടങ്ങു നടക്കുന്നതിൻ്റെ ടെൻഷനിലാണ്. എങ്ങനെയാണ് കുഞ്ഞിനെ വയറ്റിൽ ഇല്ലെന്ന് വരുത്തേണ്ടത് എന്ന കാര്യങ്ങളാണ് നവ്യ ആലോചിക്കുന്നത്. അപ്പോഴാണ് നവ്യയുടെ പ്രതിബിംബം വരികയും, നീ വല്ല മരുന്നും കുടിച്ച് അപകടം വിളിച്ചു വരുത്തരുതെന്ന് പറയുന്നത്.
പിന്നീട് നവ്യ ആലോചിക്കുകയാണ്. വീണോ മറ്റോ അഭിനയിച്ച് കുഞ്ഞു പോയെന്ന് പറയാമെന്ന്. അങ്ങനെയൊരു അഭിനയം നടത്താം എന്ന് ആലോചിക്കുകയാണ്. അതിന് വേണ്ടി നവ്യ തയ്യാറെടുക്കുകയാണ്. എല്ലാവരും ഹാളിലിരുന്ന് പലതും സംസാരിക്കുകയാണ്. അപ്പോഴാണ് നവ്യയെ നോക്കാൻ ഒരു ഹോം നഴ്സിനെ വയ്ക്കണമെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ നവ്യയും നയനയും ഞെട്ടുകയാണ്. പിന്നീട് നയന നവ്യയെ വഴക്കു പറയുകയാണ്. നീ എന്തിനാണ് പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കാൻ നോക്കുന്നതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നവ്യ തല കറങ്ങി വീഴുന്നതാണ്. അത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.