അനി കെട്ടിയ താലി നിലത്ത് വീണു!! കെട്ട് താലി പൊട്ടിയ പെണ്ണിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി പുരോഹിതൻ!! | Patharamattu Today Episode 04 October 2024 Video Viral

Patharamattu Today Episode 04 October 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായപത്തരമാറ്റിൽ ഇന്നലെ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് കഴിഞ്ഞത്. അനിയുടെയും നന്ദുവിൻ്റെയും കല്യാണം. അനിയുടെ കല്യാണ ദിവസം നന്ദു പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. വിവരം അറിഞ്ഞ ഉടനെ ആദർശും നയനയും കൂടി ആശുപത്രിയിൽ എത്തുകയായിരുന്നു. നയന വളരെ വിഷമത്തിൽ കരഞ്ഞു കൊണ്ടിരിക്കുകയാണ്. ആദർശ് പറഞ്ഞു സമാധാനിപ്പിക്കുകയാണ്.

അനി എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവനെ നന്ദുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കുമായിരുന്നുവെന്നും,എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും, ഇനി നന്ദുവിനെ കൂടുതൽ ശ്രദ്ധിക്കണമെന്ന് അച്ഛനോടും അമ്മയോടും പറയണം എന്നൊക്കെ പറയുകയാണ് ആദർശ്.കല്യാണം ഒക്കെ കഴിഞ്ഞു അനാമികയും അനിയും താലി പന്തലിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് അനാമികയുടെ കഴുത്തിൽ നിന്നും താലിമാല താഴേക്ക് വീഴുന്നത്. ഇത് കണ്ട് എല്ലാവരും ഒന്ന് ഞെട്ടുകയാണ്.

എന്നാൽ ജലജ പെട്ടെന്ന് പോയി താലിമാല എടുത്തു കൊടുത്ത്, സാരമില്ലെന്നും, ഇത് അനാമികയ്ക്ക് അണിയിച്ചു കൊടുക്കാനും പറയുകയാണ്.അപ്പോൾ ജലജ നയന ശരിക്കും മുറുക്കി കാണില്ല എന്നാണ് പറയുന്നത്. പുരോഹിതൻ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം മുത്തശ്ശിയോടും, തിരുമേനിയോടും കല്യാണം ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും ദോഷഫലങ്ങൾ ആണ് ഇതൊക്കെ എന്ന് അദ്ദേഹം മുത്തശ്ശിയോട് പറയുകയാണ്. കനകയും ഗോവിന്ദനും നവ്യയും നന്ദുവിനെ കാണാത്തതിനാലും, നയനയും ആദർശും എവിടെ പോയെന്ന് അറിയാത്തതിനാലും നയന യെ ഫോൺ വിളിക്കുകയാണ്. നയന ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.

എല്ലാവരും ഫോട്ടോ എടുക്കുകയാണ്. എന്നാൽ നന്ദുവിനെ എവിടെയും കാണാത്തതിനാൽ അനി തിരയുന്നുണ്ട്. അപ്പോഴാണ് വേണു വന്ന് ഫോട്ടോയിൽ മൂത്ത മരുമക്കളൊന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോൾ, അവരൊന്നും വേണ്ടെന്ന് പറയുകയാണ് ജലജ. അപ്പോഴാണ് ജയൻ സുഹൃത്തിനോട് പലതും സംസാരിക്കുന്നത്.ആ സമയത്ത് ദേവയാനി വന്ന് ആദർശ് എവിടെ പോയെന്ന് ചോദിക്കുകയാണ്. ശേഷം ഫോൺ വിളിച്ചപ്പോൾ ആദർശ് ഫോണും എടുക്കുന്നില്ല. ദേവയാനി ദേഷ്യത്തിൽ പലതും പറയുകയാണ്. നന്ദു ആശുപത്രിയിൽ ഐസിയുവിൽ കിടക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment