Patharamattu Today Episode 05 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇന്ന് വളരെ വേദനാജനകമായ ഒരു എപ്പിസോഡാണ് കാണാൻ കഴിയുന്നത് ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഭി ആക്കിയ ഗുണ്ടകളെ വിളിച്ച് എന്തായാലും ആ പ്രതിമകൾ നിങ്ങൾ അവിടെ നിന്നും മാറ്റണം എന്ന് പറയുകയാണ്. രാത്രി വൈകിയിട്ടും ഒരു വാർത്തയും കേൾക്കാത്തതിനാൽ ഉടൻതന്നെ ജലജ അഭിയുടെ അടുത്തുവരികയാണ്. എന്തായി മോനെ എന്ന് ചോദിക്കുകയാണ്. എന്തായാലും ഇന്ന് നമ്മൾ വിചാരിച്ച പോലെ നടക്കും എന്നും, അമ്മ പോയി ഉറങ്ങിക്കോളൂ എന്ന് പറയുകയാണ്. എനിക്ക് ഉറക്കം വരുന്നില്ലയെന്നും, അഹങ്കാരിയായ അവളുടെ നാശം അറിഞ്ഞാൽ മാത്രമേ ഉറക്കം വരികയുള്ളൂവെന്ന് പറയുകയാണ്.
നിൻ്റെ അമ്മായിയും ആദർശ് വരാത്തതിനാൽ ഉറക്കമില്ലാതെ കിടക്കുകയാണെന്നും പറയുകയാണ്. ശേഷം ജലജ ഉറങ്ങാൻ വേണ്ടി പോവുകയാണ്. അഭി റൂമിലേക്ക് പോയപ്പോവുകയും ചെയ്തു. അവിടെ നവ്യ അഭിയെകാത്തുനിൽക്കുകയാണ്. ലെയ്റ്റ് ആയല്ലോയെന്നും,രാവിലെ നിനക്ക് പോകേണ്ടതല്ലേയെന്നും,വേഗം കിടന്നു ഉറങ്ങാൻ പറഞ്ഞപ്പോൾ, നിന്നെ കല്യാണം കഴിച്ചതു മുതൽ എൻ്റെ ഉറക്കം പോയതാണെന്ന് പറയുകയാണ് അഭി. നിൻ്റെ കുഞ്ഞിനെ ചുമക്കുന്ന ഭാര്യ ആണ് ഞാൻ, നീ എന്താ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നൊക്കെ പറയുകയാണ് നവ്യ. ആദർശ് ചേട്ടനെ കണ്ടു പഠിക്കണം എന്നും, ആദർശേട്ടനും നയനയും ഇപ്പോൾ എത്ര സ്നേഹത്തോടെയാണ് കഴിയുന്നത് എന്നും, ഞാൻ നിൻ്റെ ഏട്ടത്തിയായിട്ടായാരുന്നു ഇവിടെ വരേണ്ടിയിരുന്നത് എന്നും പറഞ്ഞപ്പോൾ, അഭിക്ക് ദേഷ്യം വരികയാണ്. ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കേണ്ടെന്നും, ഞാൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് അഭി കിടക്കുകയാണ്.
അഭിയുടെ മനസ്സിൽ നാളെ കേൾക്കുന്ന വാർത്ത കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. അഭിക്ക് ഉറക്കം ഒന്നും കിട്ടുന്ന ഉണ്ടായിരുന്നില്ല. പിന്നീട് കാണുന്നത് നയനയുടെ വീടാണ്. നയനയുടെയും വീട്ടുകാരുടെയും സ്വപ്നമായ ആ പ്രതിമകൾ പൂർത്തിയായി, നാളെ അത് ഏൽപ്പിച്ച വർക്ക് കൈമാറേണ്ട ദിവസമാണ്. അതിൻ്റെ സന്തോഷത്തിലാണ് അവർ. നയന അവസാനത്തെ ടച്ച് വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നന്ദു കനകദുർഗയും കൂട്ടിയും ഡാൻസ് കളിക്കാലോ എന്ന് പറഞ്ഞ് വിളിക്കുന്നത്. നമുക്ക് നാളെ വലിയ സന്തോഷമുള്ള ദിവസമാണെന്നും, അതിനാൽ നമുക്ക് ഇന്ന് ആഘോഷിക്കണം എന്ന് പറയുകയാണ് നന്ദു. നന്ദു നീ കളിച്ചോയെന്നും, ആദർശ് മോൻ ഉള്ളതാണെന്നും, അതിനാൽ ഞാനില്ലെന്നും പറഞ്ഞുകൊണ്ട് കനകദുർഗ്ഗ നയനയെ വിളിക്കുകയാണ്. അങ്ങനെ നയന കുറച്ച് റിലാക്സാകാൻ വേണ്ടി നന്ദുവിൻ്റെ കൂടെ ഡാൻസ് കളിക്കുകയാണ്. നയനയും നന്ദുവും ആദർശിനെ കൂട്ടി വന്ന് കളിക്കുകയാണ്.
അപ്പോഴാണ് ഗോഡൗണിൽ പ്രതിമകളൊക്കെ നല്ല വൃത്തിയിൽ വെച്ച് ഗോവിന്ദൻ അവിടെ കിടന്നുറങ്ങുന്നത്.അപ്പോൾ അഭിയാക്കിയ ഗുണ്ടകൾ അകത്തുകയറി ഓരോ പ്രതിമകളായി മാറ്റേണ്ട തീരുമാനമായിരുന്നു. അങ്ങനെ ഗുണ്ടകൾ ഉള്ളിൽ കയറിയപ്പോൾ, ശബ്ദം കേട്ടു ഗോവിന്ദൻ എഴുന്നേറ്റപ്പോൾ കുറെ ആൾക്കാരെ ആണ് കാണുന്നത്. എന്താണ് നിങ്ങൾക്ക് വേണ്ടത് എന്നു ചോദിച്ചപ്പോൾ, നമുക്ക് ഈ പ്രതിമകൾ വേണം എന്ന് പറയുകയാണ്. അങ്ങനെ തരാൻ പറ്റില്ലെന്നും, ആദ്യമേ ഓർഡർ തന്ന പ്രതിമകളാണിതെന്നും, നാളെ കൊടുക്കേണ്ട പ്രതിമകളാണെന്നും പറഞ്ഞപ്പോൾ, നമുക്ക് അതൊന്നും അറിയേണ്ടെന്നും, നമുക്ക് ഈ പ്രതിമകൾ വേണമെന്ന് പറയുകയാണ്. ആകെ ടെൻഷനിലായി ഗോവിന്ദൻ. അതെങ്ങനെ നടക്കും എന്ന് പറഞ്ഞപ്പോൾ, കൂടെയുണ്ടായിരുന്ന മറ്റുള്ളവരോട് എല്ലാം എടുത്തു കൊണ്ടു പോകാൻ പറയുകയാണ് ഗുണ്ട. ഓടിവന്ന് ഗോവിന്ദൻ എല്ലാം പിടിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ ഗോവിന്ദനെ തള്ളിയിടുകയാണ് ഗുണ്ടകൾ. അങ്ങനെ എല്ലാ പ്രതിമകളും വണ്ടിയിൽ ആക്കി പോവുകയാണ്.
അപ്പോഴാണ് ഗോവിന്ദൻ്റെ കൂടെയുണ്ടായിരുന്ന അയാൾ വന്ന് ഉടൻ തന്നെ നയന യെ ഫോൺ വിളിക്കുകയാണ്. ഇവിടെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും പെട്ടെന്ന് ഇവിടെ വരണം എന്നു പറയുകയാണ്. സന്തോഷത്തോടെ ഡാൻസ് കളിച്ചു കൊണ്ടിരുന്ന നയനയും നന്ദുവും കനകദുർഗയും ആദർശിൻ്റെ വണ്ടിയിൽ കയറി പോവുകയാണ്. ഗോവിന്ദൻ ക്ഷീണിതനായി കിടന്നത് കണ്ടു കനകദുർഗ പൊട്ടിക്കരയുകയാണ്. എല്ലാം പോയല്ലോ എന്ന് പറഞ്ഞ് കരയുകയാണ് കനക ദുർഗ്ഗ. അപ്പോൾ എന്താണ് സംഭവിച്ചത് എന്ന് അയാളോട് ചോദിച്ചപ്പോൾ കാര്യങ്ങൾ പറയുകയാണ് അയാൾ. പിന്നീട് ഗോവിന്ദന് വെള്ളമൊക്കെ കൊടുത്തപ്പോൾ ഗോവിന്ദൻ ഉണർന്നു. പിന്നീട് നടന്ന കാര്യങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം എന്നു പറയുകയാണ് ആദർശ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.