Patharamattu Today Episode 05 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന രംഗമാണ് നടന്നത്. എപ്പിസോഡിൻ്റെ അവസാനത്തിൽ, അനിയും നന്ദുവും സംസാരിക്കുന്നതായിരുന്നു. നീ ഒരു വാക്ക് പറഞ്ഞാൽ മതി എൻ്റെ ഭാര്യയാകാൻ തയ്യാറാണെന്ന്, എങ്കിൽ ഞാൻ എന്ത് റിസ്ക്കെടുത്തും നിന്നെ ഭാര്യയാക്കുമെന്ന് പറയുകയാണ്. പക്ഷേ, എൻ്റെ രണ്ട് ചേച്ചിമാർ അവിടെയാണെന്നും, അതിനാൽ ഇതൊന്നും നടക്കില്ലെന്നും പറയുകയാണ്. നീ ഇങ്ങനെ പറയുന്നത് കേൾക്കാനല്ല ഞാൻ വന്നതെന്ന് പറയുകയാണ്.
ഇനി അനി എന്നെ വിളിക്കരുതെന്നും, ഞാൻ വിളിച്ചു കൊള്ളാമെന്ന് പറഞ്ഞ് നന്ദു പോവുകയാണ്. ഇതൊക്കെ കണ്ട് നിന്ന അനാമികയ്ക്ക് ദേഷ്യം വന്ന് നേരെ വരുന്നത് അനന്തപുരിയിലേക്കാണ്. അവിടെ എത്തിയപ്പോൾ പുറത്തുണ്ടായിരുന്ന കനകയോട് നന്ദുവും അനിയും സംസാരിക്കുന്നതിൻ്റെ ദേഷ്യം മുഴുവൻ കനകയോട് തീർക്കുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാൽ ഞാൻ മൂർത്തി മുത്തശ്ശനോട് പറയുമെന്ന് പറയുകയാണ്. അനാമിക സംസാരിക്കുന്നത് മുകളിൽ നിന്ന് നയന കാണുന്നുണ്ടായിരുന്നു. അനാമിക പോയപ്പോൾ നയന കനകയോട് വന്ന് അനാമിക എന്താണ് പറഞ്ഞതെന്ന് ചോദിക്കുകയാണ്. അനിയ്ക്ക് എന്നോട് ഇഷ്ടമില്ലെന്നും, മറ്റാരെയോ അനിയ്ക്ക് ഇഷ്ടമുണ്ടെന്നാണ് തോന്നുന്നതെന്ന് പറയുകയാണ്.
ഇങ്ങനെ ആയാൽ ഞാൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞാണ് അനാമിക പോയത്. ഉടനെ കനക ഗോവിന്ദനെ വിളിച്ച് കാര്യം പറയുകയാണ്. നന്ദുവന്ന ഉടനെ റൂമിൽ അടച്ചിടുകയാണ് ഗോവിന്ദൻ. അനന്തപുരിയിൽ അനി വന്നപ്പോൾ കനക അനിയോടു പറയുകയാണ്, കല്യാണം അടുത്തതാണെന്നും, അതിനാൽ നന്ദുവിനെ കാണാൻ പാടില്ലെന്നും പറയുകയാണ്. നടക്കാത്ത ബന്ധത്തെക്കുറിച്ച് ആലോചിക്കരുതെന്ന് പറയുകയാണ് കനക. അപ്പോഴാണ് നയന വരുന്നത്. എന്താണ് അനിയും അമ്മയും സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ, കനക എന്തൊക്കെയോ പറഞ്ഞ് ഒഴിയാൻ നോക്കിയപ്പോൾ, അനിയുടെ മനസിലുള്ള പെൺകുട്ടി നന്ദുവാണല്ലേ എന്ന് പറയുകയാണ്. ഇത് കേട്ട് കനക ഞെട്ടുകയാണ്. പിന്നീട് നയന നന്ദുവിനെ വിളിച്ച് എനിക്ക് കാണണമെന്ന് പറയുകയാണ്.
കണ്ടപ്പോൾ നയന നന്ദുവിനോട് കാര്യങ്ങൾ ചോദിക്കുകയാണ്. എന്നോട് ക്ഷമിക്കണമെന്നും, എനിക്ക് അനിയെ ഇഷ്ടമാണെന്നും, പക്ഷേ അവിടെ വരാൻ ആഗ്രഹമില്ലെന്നും പറയുകയാണ്. രണ്ടു പേരും പലതും പറഞ്ഞ് പൊട്ടിക്കരയുകയാണ്. അങ്ങനെ നയന അനന്തപുരിയിലെത്തി മുത്തശ്ശനോടും മുത്തശ്ശിയോടും അനിയെക്കുറിച്ച് പറയുകയാണ്. അനിക്ക് അനാമികയുമായുള്ള കല്യാണത്തിന് തീരെ താൽപര്യമില്ലെന്ന് പറയുകയാണ്. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഞങ്ങൾ അവർക്ക് വാക്കു കൊടുത്തതാണെന്നും, അതിനാൽ ഇനി മാറ്റി പറയുന്നത് മരിക്കുന്നതിന് തുല്യമാണെന്നും പറയുകയാണ് മുത്തശ്ശൻ. അനിയുടെ താൽപര്യമില്ലായ്മ നയന ആദർശിനോടും പറയുന്നുണ്ട്. ശേഷം അനിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അനിയ്ക്ക് നന്ദുവിനെ മറക്കാൻ പറ്റുന്നില്ലെന്ന് പറയുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നയന.