ഇത് അനന്തമൂർത്തിയുടെ അന്ത്യശാസന!! നയനയെ വീണ്ടും വിവാഹം ചെയ്ത് ഭാര്യയായി അംഗീകരിച്ച് ആദർശ്; മുത്തശ്ശന് ഇനി വെറും എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം!! | Patharamattu Today Episode 06 March 2024 Video

Patharamattu Today Episode 06 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തമൂർത്തി തറവാടിൻ്റെ നെടുംതൂണായിരുന്ന അനന്തമൂർത്തി മുത്തശ്ശൻ ആശുപത്രിയിലാവുന്നതാരുന്നു. എന്നാൽ അദ്ദേഹം വലിയൊരു രോഗത്തിലൂടെ ആണ് കടന്നു പോകുന്നതെന്ന സത്യം ആദർശിനോടും ജയനോടും ഡോക്ടർ പറഞ്ഞതോടെ തളർന്നു പോവുകയാണ് രണ്ടു പേരും. പിന്നീട് രോഗവിവരം മുത്തശ്ശനെ അറിയിക്കണമെന്ന് പറയുകയാണ് ഡോക്ടർ. ആദർശും ജയനും കൂടി മുത്തശ്ശനെ കാണാൻ പോവുകയാണ്. പിന്നീട് അദ്ദേഹത്തിൻ്റെ രോഗ വിവരം അറിയിക്കുകയാണ് അവർ.

ഇത് പറയുമ്പോൾ പൊട്ടിക്കരയുകയാണ് ജയൻ.എന്നാൽ മുത്തശ്ശൻ ജയനെ സമാധാനിപ്പിക്കുകയും, ആദർശിനോടും, ജയനോടും ഈ രോഗവിവരം അനന്തപുരിയിൽ ആരും അറിയാൽ പാടില്ലെന്നും, കൂടാതെ വീട്ടിൽ എപ്പോഴും സന്തോഷമുണ്ടാവണമെന്നും പറയുകയാണ് അന്തമൂർത്തി. ആദർശും ജയനും സമ്മതം പറയുകയാണ്.പിന്നീട് കാണുന്നത് ജലജ അച്ഛൻ രോഗശയ്യയിലാവാൻ കാരണം ഇവിടെ വന്നു കയറിയവൾ കാരണമാണെന്ന് പറയുകയാണ്. ഇത് കേട്ട് കരഞ്ഞു തളർന്ന മുത്തശ്ശി വഴക്കു പറയുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ നിന്നും മുത്തശ്ശനും ജയനും, ആദർശും വരുന്നത്. മുത്തശ്ശനെ കണ്ടപ്പോൾ തന്നെ നിങ്ങൾക്ക് എന്തു പറ്റി എന്നു പറഞ്ഞ് മുത്തശ്ശി അടുത്തു പോയി ഇരിക്കുകയാണ്. ഒന്നുമില്ലെന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ, ദേവയാനി അച്ഛന് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പറയുകയാണ്.

പിന്നീട് എല്ലാവരും ഓടിച്ചെന്ന് ചോദിക്കുകയാണ്. എന്താണ് അച്ഛന് പറ്റിയത് എന്നും, ഡോക്ടർ എന്താണ് പറഞ്ഞതെന്നും ചോദിച്ചപ്പോൾ, പ്രത്യേകിച്ച് ഒന്നുമില്ലെന്നും പെട്ടെന്നുണ്ടായ ടെൻഷൻ ആണെന്നും, ഇനി അങ്ങനെ ഒരു വിഷമവും ഇനി വീട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും പറയുമ്പോൾ, ഉടൻതന്നെ ജലജ, പ്രശ്നങ്ങളുണ്ടാക്കുന്നത് ഞങ്ങളല്ലെന്നും, ഇവിടെ രണ്ടെണ്ണം കാലുകുത്തിയത് മുതൽ ഇവിടെ പ്രഷർ ആർക്കും കുറയുന്നില്ലെന്ന് ജലജ പറഞ്ഞപ്പോൾ, ഇത് കേട്ട് ജയന് ദേഷ്യം വരികയും, ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവാർ കാരണം നീയും, എൻ്റെ ഭാര്യയുമൊക്കെ ആണെന്നും, നിങ്ങളുടെയൊക്കെ വർത്തമാനം കുറച്ച് പ്രശ്നങ്ങൾ ഇവിടെ ഉണ്ടാവില്ല എന്നു പറയുകയാണ്. പിന്നീട് നയന റൂമിലേക്ക് പോവുകയാണ്. പിറകിൽ ആദർശ് പോയി നീ പോയില്ലേ എന്നും, നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ നിന്നും പോവാൻ എന്നു പറയുകയാണ്. ഈ അവസ്ഥയിൽ മുത്തശ്ശൻ ഉള്ളപ്പോൾ ഞാൻ എങ്ങനെ പോകാൻ ആണെന്നും, എന്നെ സ്നേഹിക്കുന്ന മുത്തശ്ശൻ്റെ സുഖവിവരമറിയാതെ എനിക്ക് പോവാൻ സാധിക്കില്ല എന്ന് പറയുകയാണ് നയന.ഇനി ഞാൻ പോവുകയാണെന്ന് പറഞ്ഞ് നിൽക്കുമ്പോഴാണ് ജാനകി വരുന്നത്.

ആദർശിനെ മുത്തശ്ശൻ വിളിക്കുണ്ടെന്നും, റൂമിലേക്ക് പോകാൻ പറഞ്ഞു എന്ന് പറഞ്ഞു.ഉടൻ തന്നെ ആദർശ് റൂമിലേക്ക് പോകുകയാണ്. പിന്നീട് മുത്തശ്ശൻ ഞാൻ ഇനി അധികകാലം ഒന്നും ഉണ്ടാവില്ലെന്നും, എനിക്ക് വലിയൊരു ആഗ്രഹമുണ്ടെന്നും, ആദർശ്മോനും നയനയും ഇനി നല്ല സ്നേഹത്തോടെ ജീവിക്കുന്നത് കാണാമെന്നും, പൊങ്കാല ചടങ്ങിലെ നയനയെ അനുഗ്രഹിക്കുന്ന ചടങ്ങ് ഉടൻ നടക്കണമെന്നും പറയുകയാണ്. ഇത് കേട്ട് സമ്മതം മൂളുകയാണ് ആദർശ്. എന്നാൽ ആദർശിൻ്റെ മനസ്സിൽ തൻ്റെ അമ്മയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത നയനയെ ഞാൻ എങ്ങനെ സ്നേഹിക്കുമെന്നാണ് ആദർശ് ഓർക്കുന്നത്.പിന്നീട് മുത്തശ്ശന് വേണ്ടി ആദർശ് നയനയോട് റൂമിൽ ചെന്ന് ഇന്ന് നീ പോകേണ്ടെന്നും, പിന്നെ പോകാമെന്നും പറയുന്നു.പൊങ്കാലയുടെ ബാക്കി ചടങ്ങുകൾ നടത്താൻ താഴെ വരാൻ പറയുകയാണ്. രണ്ടു പേരും ഒരുമിച്ച് വരുന്നത് കണ്ട് ദേവയാനി മിഴിച്ചു നോക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Patharamattu
Comments (0)
Add Comment