Patharamattu Today Episode 06 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രംഗങ്ങളാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ജലജ നവ്യയെ ഇല്ലാതാക്കേണ്ടതിനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. കനക ദുർഗ വീട്ടിൽ താമസിക്കാൻ വന്നതിനാൽ ജലജയുടെ റൂമിൽ കിടത്തുമോ എന്ന ദേഷ്യത്തിലാണ്.
ചളിയിലൊക്കെ കിടന്നവൾ എൻ്റെ മുറിയിൽ കിടക്കുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ദേഷ്യം വരികയാണെന്ന് പറയുകയാണ്. പിന്നീട് നവ്യയുടെ വളകാപ്പ് ചടങ്ങിന് ആഭരണങ്ങളൊക്കെ മുത്തശ്ശി നൽകുകയാണ്. നവ്യ അത് റൂമിൽ കൊണ്ടാക്കുന്നത് അഭികാണുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയോട് വെട്ട് സതീശനെ ജയിലിൽ നിന്ന് ഇറക്കണമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ പറയുകയാണ്.
എങ്ങനെ പണമുണ്ടാക്കണമെന്ന് കരുതി നിൽക്കുമ്പോഴാണ് നവ്യയുടെ കൈയിലുള്ള സ്വർണ്ണം ഓർമ്മ വരുന്നത്. അത് അഭി അടിച്ചു മാറ്റുകയാണ്.ഇത് ആദർശ് കാണുന്നുണ്ട്. ഉടൻ തന്നെ എല്ലാവരെയും ആദർശ് അറിയിക്കുകയാണ്. അഭിയും ജലജയും നാണംകെട്ട് നിൽക്കുമ്പോഴാണ് നവ്യ വന്ന് ആ സ്വർണ്ണം ഞാൻ അഭിയുടെ അടുത്ത് പോളിഷ് ചെയ്യാൻ കൊടുത്തുവിട്ടതാണെന്ന്.
അങ്ങനെ അഭിയെ രക്ഷിക്കുന്നു. പിന്നീട് കാണുന്നത് നയന വീട്ടിൽ ഒരു പാട് ജോലി ചെയ്യുന്നത് കണ്ട് കനകദുർഗ്ഗയ്ക്ക് ദേഷ്യം വരുന്നുണ്ട്. അങ്ങനെ നയനയെ ജോലിയിൽ നിന്ന് രക്ഷപ്പെടുത്താൻ കനക ദുർഗ്ഗ ആദർശിൻ്റെ കൂടെ പുറത്തേക്ക് അയക്കുന്നുണ്ട്. പിന്നീട് കാണുന്നത് ജലജ കനക ദുർഗ്ഗയോട് ചെയ്യുന്ന ദ്രോഹമാണ്. കനക ദുർഗ്ഗയുടെ സാരിയൊക്കെ കീറിക്കളയുന്നുണ്ട്. ഇതിൻ്റെ പേരിൽ വലിയ പ്രശ്നവും നടക്കുന്നുണ്ട്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.