അനിയുടെ രണ്ടാം കല്യാണത്തിന് കുറിച്ച് ആദർശ് അറിയുന്നു!! അനന്തമൂർത്തി എല്ലാം അറിഞ്ഞു; അനാമികയ്ക്ക് വമ്പൻ തിരിച്ചടി!! | Patharamattu Today Episode 07 Oct 2024 Video Viral

Patharamattu Today Episode 07 Oct 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെ വിവാഹം കഴിഞ്ഞെങ്കിലും, നന്ദു ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലും ആയിരുന്നു. വിവാഹം കഴിഞ്ഞ് എല്ലാവരും അനന്തപുരിയിലേക്ക് പുതുപെണ്ണായ അനാമികയെയും കൂട്ടി ഇറങ്ങാൻ പോവുകയാണ്. ആ സമയത്ത് ജയനും, ആദർശും, അജയനും കൂടി ഇനി വീട്ടിൽ നടക്കാൻ പോകുന്ന കാര്യങ്ങളൊക്കെ പറയുകയാണ്. പുതിയമരുമകൾ വരുന്നതോടെ ഇനി പ്രശ്നങ്ങൾ കുടുതൽ മോശമാകുമെന്ന് പറയുകയാണ്. അപ്പോഴാണ് ദേവയാനിയും ജാനകിയും വരുന്നത്.

അവർ നയനയെ കുറ്റപ്പെടുത്തി പലതും പറയുകയാണ്. പിന്നീട് കാണുന്നത് ആശുപത്രിയിൽ കനകയും ഗോവിന്ദനും പലതും പറഞ്ഞ് ഇരിക്കുകയാണ്. അപ്പോഴാണ് മൂർത്തി സാറിനെ പുറത്തേക്ക് കൊണ്ട് വരുന്നത്. ഇവരെ കണ്ടതും മൂർത്തി സാർ അടുത്ത് വരികയും, കാര്യങ്ങൾ ചോദിച്ചപ്പോൾ, നന്ദുവിൻ്റെ കാര്യങ്ങൾ പറയുകയാണ് കനക. എനിക്ക് അസുഖമുള്ളത് കൊണ്ടാവും ആരും എന്നോട് പറയാതിരുന്നതെന്ന് പറയുന്നത്. പിന്നീട് എല്ലാവരും ഓഡിറ്റോറിയത്തിൽ നിന്ന് അനാമികയെ കൂട്ടി പോവാൻ പോവുകയാണ്.

അച്ഛനും അമ്മയും അനാമികയ്ക്ക് സ്വർണ്ണമൊക്കെ തരേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ പറയുകയാണ്. ശേഷം എല്ലാവരും അനന്തപുരിയിൽ എത്തുകയാണ്. അനാമികയെ നയനയെ കൊണ്ട് സ്വീകരിക്കാൻ സമ്മതിക്കാതെ ദേവയാനിയും, ജലജയും കൂടി അനാമികയെ സ്വീകരിക്കുകയാണ്. ശേഷം നയനയോട് പുതു പെണ്ണിന് ജ്യൂസ് കൊടുക്കാൻ പറഞ്ഞപ്പോൾ, ഞങ്ങൾ ഒന്നും ചെയ്യില്ലെന്നും നിങ്ങൾ തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞ് നയനയെയും കൂട്ടി പോവുകയാണ്. അങ്ങനെ വൈകുന്നേരമായപ്പോൾ അനി നന്ദു ആശുപത്രിയിലാണെന്ന വിവരം അറിയുന്നു.

ഉടൻ ആശുപത്രിയിൽ പോയെങ്കിലും, നന്ദു ഐസിയുവിൽ ആയതിനാൽ അനിക്ക് കാണാൻ സാധിക്കുന്നില്ല. നന്ദുവിനെ അനി കാണാൻ പോയത് അനാമിക അറിയുകയും അനി വന്നപ്പോൾ വഴക്കിടുകയുമാണ്. ശേഷം അനി ആദർശിനോട് ഈ ബന്ധം മുന്നോട്ടു പോവില്ലെന്ന് പറയുകയാണ്. അങ്ങനെ രാത്രിയായപ്പോൾ, വളരെദേഷ്യത്തിലാണ് അനിയും അനാമികയും റൂമിൽ കഴിയുന്നത്.ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment